ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച സമയത്ത് പോലും എന്നെ ചേർത്ത് പിടിച്ച ഉമ്മയ്ക്കും ഉപ്പയ്ക്കും സഹോദരിക്കും എന്റെ നന്ദി… വിങ്ങിപ്പൊട്ടി റിയാസ്, മനുഷ്യത്വരഹിതമായ ആളുകളുടെ വ്യക്തിഹത്യയാലും ആക്ഷേപങ്ങളാലും പരിഹസിക്കപ്പെട്ട റിയാസ് ജീവിതത്തിൽ എത്രത്തോളം അനുഭവിച്ച് കാണും എന്നോർക്കുമ്പോൾ ഉൾക്കിടിലമാണ് അനുഭവപ്പെടുന്നതെന്ന് ആരാധകർ

വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ റിയാസ് ബിഗ് ബോസ്സിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. പ്രേക്ഷകർ വെറുത്ത് വെറുത്ത് ഒടുവിൽ റിയാസിനെ സ്നേഹിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വന്നപ്പോൾ എല്ലാവരുടേയും ഫിനാലെ സ്വപ്നങ്ങളെ കുറിച്ചും തങ്ങൾ നടത്താൻ പോകുന്ന വിജയിയുടെ പ്രസം​ഗം എന്തായിരിക്കും എന്നതിന്റെ സാമ്പിളും മോഹൻലാലിനെ പറഞ്ഞ് കേൾപ്പിച്ചിരുന്നു.

അക്കൂട്ടത്തിൽ റിയാസ് പറഞ്ഞ് കേൾപ്പിച്ച പ്രസം​ഗം വളരെ ഹൃദയസ്പർശിയായിരുന്നു. ‘ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച സമയത്ത് പോലും എന്നെ ചേർത്ത് പിടിച്ച് ഉമ്മയ്ക്കും ഉപ്പയ്ക്കും സഹോദരിക്കും എന്റെ നന്ദി’ എന്ന് പറഞ്ഞ് കൊണ്ടാണ് ഹൃ​ദയസ്പർശിയായ സ്പീച്ച് റിയാസ് അവസാനിപ്പിച്ചത്.

തന്റെ ഏറ്റവും വലിയ സ്വപ്നമാണ് ബി​ഗ് ബോസ് വിജയിയാവുക എന്നതെന്ന് പലപ്പോഴും റിയാസ് പറഞ്ഞിട്ടുണ്ട്.

തുടക്കത്തിൽ റിയാസിനെ ഇഷ്ടമല്ലായിരുന്നവർ പോലും ഇപ്പോൾ റിയാസിന്റെ പെരുമാറ്റവും ചിന്തകളും ഇഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വിന്നർ സ്പീച്ച് കേട്ട പ്രേക്ഷകരിൽ ഒരാൾ റിയാസിനെ കുറിച്ച് എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.

‘ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച സമയത്ത് പോലും എന്നെ ചേർത്ത് പിടിച്ച ഉമ്മയ്ക്കും ഉപ്പയ്ക്കും സഹോദരിക്കും എന്റെ നന്ദി…… അന്യന്റെ ദുഖം കേട്ടിട്ട് പോലും അറിയാതെ കണ്ണ് നിറഞ്ഞ് പോകുന്ന ചില നിമിഷങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാവും.’ ‘അത്തരത്തിൽ ഒരു നിമിഷമായിരുന്നു റിയാസിന്റെ ബിഗ് ബോസ് വിന്നർ സ്പീച്ച്. ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു മീഡിയ കമ്പനിയുടെ ഇന്ത്യയിൽ തന്നെ ഏറ്റവും റീച് ഉള്ള ഒരു നാഷണൽ ചാനലിലെ ഏറ്റവും റേറ്റിങ് ഉള്ള ഷോയിൽ പങ്കെടുക്കുമ്പോൾ പോലും മനുഷ്യത്വരഹിതമായ ആളുകളുടെ വ്യക്തിഹത്യയാലും ആക്ഷേപങ്ങളാലും പരിഹസിക്കപ്പെട്ട റിയാസ് ജീവിതത്തിൽ എത്രത്തോളം അനുഭവിച്ച് കാണും എന്നോർക്കുമ്പോൾ ഉൾക്കിടിലമാണ് അനുഭവപ്പെടുന്നത്.’

നീ നടന്ന് വന്ന വഴികൾ എത്ര ദുഷ്ക്കരമായിരുന്നിരിക്കണം. റിയാസ്…… ഒരു കൂട്ടം മനുഷ്യർക്കായി നിന്റെ വിജയം ആവശ്യമുണ്ട്. അവരുടെ പ്രതീക്ഷയായി…. സ്വപ്നമായി…’ എന്നാണ് റിയാസിനെ അഭിനന്ദിച്ച് സോഷ്യൽമീ‍ഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ്.

Noora T Noora T :