കഴിവില്ലാത്തവനെന്നും ബലഹീനനാണെന്നും മാനുഫാക്ടചറിങ് ഡിഫെക്ട് ഉള്ളവനെന്നുമൊക്കെ വിളിക്കുന്നു..പലരും ഈ സീസണിന് വേദിയൊരുക്കിയിരിക്കാം! പക്ഷേ അത് ഭരിക്കുന്നത് റിയാസായിരിക്കും; റിയാസിനെ കുറിച്ച് ജുവൽ പറഞ്ഞത് കേട്ടോ?

വൈൽഡ് കാർഡ് എൻട്രിയായിട്ടാണ് ഇത്തവണ ബിഗ് ബോസ്സിലേക്ക് റിയാസിന്റെ കടന്നുവരവ്. ആള്‍മാറാട്ടം ടാസ്‌കിലൂടെ കഴിഞ്ഞ ദിവസം ഷോയിൽ റിയാസ് ആറാടുകയിരുന്നു. ബിഗ് ബോസിലെ ഏറ്റവും നല്ല പ്ലെയര്‍ എന്ന ലെബലാണ് താരം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. നിരവധി പേരാണ് റിയാസിനെ അഭിനന്ദിച്ചത്.

ഇപ്പോഴിതാ നടിയും അവതാരകയുമായ ജൂവല്‍ മേരിയും റിയാസിന്റെ പ്രകടനത്തെ പറ്റി വാചാലയായി എത്തിയിരിക്കുകയാണിപ്പോള്‍.

‘ഈ ചെക്കന്‍’ എന്നാണ് റിയാസിനെ ജൂവല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ‘അവനെ കഴിവില്ലാത്തവനെന്നും ബലഹീനനാണെന്നും മാനുഫാക്ടചറിങ് ഡിഫെക്ട് ഉള്ളവനെന്നുമൊക്കെ വിളിക്കുന്നു. അവന്‍ വ്യത്യസ്തനാണ്, പാരമ്പര്യബന്ധമില്ലാത്ത വ്യക്തിയാണ്. അദ്ദേഹം പിന്തിരിപ്പന്‍ അഭിപ്രായം പ്രകടിപ്പിക്കുന്നില്ല. പിന്നെ അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ആളുകളെ ശ്രദ്ധിക്കുക. പലരും ഈ സീസണിന് വേദിയൊരുക്കിയിരിക്കാം. പക്ഷേ അത് ഭരിക്കുന്നത് റിയാസായിരിക്കും, സ്‌നേഹവും അഭിമാനവും പങ്കുവെക്കുകയാണെന്നും ജൂവല്‍ പറഞ്ഞു

Noora T Noora T :