സാനിറ്റിറി പാഡ്സ് പോലും അച്ഛന്മാരെ കൊണ്ട് വാങ്ങിപ്പിക്കാത്തവർ കേരളത്തിലുണ്ട്.. അച്ഛന് അറിയാത്ത കാര്യമല്ലല്ലോ സ്വന്തം പെൺകുട്ടിക്ക് പീരിഡയഡ്സ് ഉണ്ടാകുമെന്നത് ആർത്തവത്തെ കുറിച്ച് അവബോധം ഉണ്ടാക്കാൻ അമ്മമാർ തന്നെ വേണമെന്നില്ലെന്ന് റിയാസ്, ഞെട്ടിച്ചു കളഞ്ഞു, ഇവൻ മുത്താണെന്ന് സോഷ്യൽ മീഡിയ

വൈൽഡ് വാർഡ് എൻട്രിയായിട്ടായിരുന്നു ബിഗ് ബോസ്സിലേക്കുള്ള റിയാസിന്റെ കടന്നുവരവ്. റിയാസിന്റെ പല പ്രവർത്തികളും ഹൗസിൽ വലിയ കോളിളക്കം സൃഷ്ടിക്കുന്ന പല സംഭവങ്ങൾക്കും കാരണമായിട്ടുണ്ട്. ഫൈനൽ ഫൈവിൽ റിയാസും കേറിയേക്കുമെന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. എന്തും തുറന്ന് പറയുന്ന റിയാസിന് ഹൗസിന് അകത്തും പുറത്തും നിരവധി സൈബർ ആക്രമണം നേരിടുന്നുണ്ട്. എന്നാൽ റിയാസിന്റെ ചില തുറന്നുള്ള സംസാരങ്ങൾ ചിലരെയെങ്കിലും ബോധവാന്മാരാക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് റിയാസ് എന്ന മത്സരാർഥിയെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്. ഇപ്പോൾ ഇതാ റിയാസിന്റെ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്

സെക്സ് എജ്യുക്കേഷൻ, പീരിഡ്സ് എന്നിവയെ കുറിച്ച് അച്ഛനും മക്കളെ പഠിപ്പിക്കാമെന്നും പക്ഷെ മലയാളികൾ അത് ചെയ്യില്ലായെന്നുമാണ് റിയാസ് ബ്ലെസ്ലി, റോൺസൺ എന്നിവരോട് സംസാരിക്കവെ പറയുകയാണ്

‘കുഞ്ഞുങ്ങൾക്കൊപ്പം അമ്മയുണ്ടാകേണ്ടത് നിർബന്ധമാണ് എന്നുള്ള ചിന്താ​ഗതിയുണ്ട്. അതിന് കാരണം അമ്മ മക്കൾക്ക് പറഞ്ഞ് കൊടുക്കുന്ന ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഉദാഹരണത്തിന് ആർത്തവം പോലുള്ള വിഷയങ്ങൾ. അച്ഛൻമാർ പലയിടത്തും മക്കളോട് ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കില്ല.’ ‘അത് അമ്മ തന്നെ പെൺകുട്ടികൾക്ക് പറഞ്ഞ് കൊടുക്കണം എന്ന ചിന്തയാണ് ആളുകൾക്ക്. ആർത്തവം എന്നത് ശരീരത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു പ്രക്രിയ മാത്രമാണ്. അതിനെ കുറിച്ച് പെൺകുട്ടികളിൽ അവബോധം ഉണ്ടാക്കാൻ അമ്മമാർ തന്നെ വേണമെന്നില്ല.’

അച്ഛന്മാർക്കും ഇതേ കുറിച്ച് പെൺകുട്ടികളോട് സംസാരിക്കാം. സ്വന്തം പെൺമക്കൾക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നത് നാണക്കേടായാണ് പലരും ചിന്തിക്കുന്നത്. സാനിറ്റിറി പാഡ്സ് പോലും അച്ഛന്മാരെ കൊണ്ട് വാങ്ങിപ്പിക്കാത്തവർ കേരളത്തിലുണ്ട്.’ ‘അച്ഛന് അറിയാത്ത കാര്യമല്ലല്ലോ സ്വന്തം പെൺകുട്ടിക്ക് പീരിഡയഡ്സ് ഉണ്ടാകുമെന്നത്. ഞാനൊരു അച്ഛനാവുകയാങ്കിൽ എന്റെ കുഞ്ഞിനോട് ഞാൻ സംസാരിക്കും അറിവ് പകർന്ന് കൊടുക്കും ഇത്തരം കാര്യങ്ങളെ കുറിച്ച്.’ ‘അതുപോലെ സെക്സ് എജ്യുക്കേഷനെ കുറിച്ചും പലരും മക്കൾക്ക് പറ‍ഞ്ഞ് കൊടുക്കുന്നില്ല. അതും മാതാപിതാക്കൾ ചെയ്യണം. കൃത്യമായി അത് കുട്ടികൾക്ക് ചെറുപ്പം മുതൽ നൽകണം. അതിലൊന്നും നാണക്കേട് വിചാരിക്കേണ്ട ആവശ്യമില്ല. മലയാളികൾ പക്ഷെ അതൊക്കെ കേൾക്കാൻ പോലും തയ്യാറാകാത്തവരാണ്.’ ‘ഇതിനെല്ലാം മാറ്റം വരണം’ റിയാസ് പറയുന്നു.

വീഡിയോ വൈറലായതോടെ നിരവധി പേർ റിയാസിന്റെ ചിന്തകളെ അഭിനന്ദിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. 24 വയസിന്റെ പക്വതയിൽ നിന്ന് അറിവോടെ റിയാസ് സംസാരിക്കുന്നവെന്നതിനെയാണ് സോഷ്യൽമീഡിയ അഭിനന്ദിക്കുന്നത്.

Noora T Noora T :