“നാട്ടിലെ പിള്ളേരെകൊണ്ട് ബൂസ്റ്റ് കുടിപ്പിച്ചിട്ട് ഇങ്ങേരു മകന് കോംപ്ലാൻ കൊടുത്തെന്നു തോന്നുന്നു” – സച്ചിനെ ട്രോളി ആരാധകർ !!!

“നാട്ടിലെ പിള്ളേരെകൊണ്ട് ബൂസ്റ്റ് കുടിപ്പിച്ചിട്ട് ഇങ്ങേരു മകന് കോംപ്ലാൻ കൊടുത്തെന്നു തോന്നുന്നു” – സച്ചിനെ ട്രോളി ആരാധകർ !!!

ക്രിക്കറ്റ് ദൈവം എന്നാണ് സച്ചിൻ ടെണ്ടുൽക്കറെ ക്രിക്കറ്റ് പ്രേമികൾ വിശേഷിപ്പിക്കുന്നത്. റെക്കോർഡുകൾ സമ്മാനിച്ച ഇതിഹാസം ഇന്നും ഓരോ ക്രിക്കറ്റ് പ്രേമികൾക്കും വികാരം തന്നെയാണ്. സച്ചിൻ , ക്രിക്കറ് കരിയറിൽ നിന്നും മാറിനിന്നെങ്കിലും മകൻ അർജുൻ ടെണ്ടുൽക്കർ അച്ഛന്റെ പാത പിന്തുടർന്ന് ക്രിക്കറ്റിൽ എത്തിയിട്ടുണ്ട്.

പത്തൊന്പതുകാരനായ അർജുൻ ടെണ്ടുൽക്കർ അണ്ടർ 19 ക്രിക്കറ്റിൽ ആണ് ശ്രീലങ്കക്കെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ ചർച്ചയാകുന്നത് , ദീപിക – രൺവീർ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ അർജുൻ എത്തിയതാണ്. സച്ചിൻ ടെണ്ടുൽക്കറിനും അഞ്ജലിക്കുമൊപ്പമാണ് അർജുൻ റിസപ്ഷനിൽ പങ്കെടുത്തത്.

അർജുന്റെ ഉയരമാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. അച്ഛനെക്കാളും ഏറെ ഉയരമുള്ള മകനെ ട്രോളി ഒരുപാട് പേർ രംഗത്തെത്തി. ബൂസ്റ്റിന്റെ പരസ്യത്തിൽ അഭിനയിച്ച സച്ചിനെയാണ് കൂടുതലും ട്രോളുന്നത്. നാട്ടിലെ പിള്ളേരെകൊണ്ട് ബൂസ്റ്റ് കുടിപ്പിച്ചിട് ഇങ്ങേരു മകന് കോംപ്ലാൻ കൊടുത്തെന്നു തോന്നുന്നു എന്നാണ് ആളുകൾ ട്രോളുന്നത്. എന്തായാലും മൂന്നു പേരുടെയും ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

trolls about sachin tendulkar and arjun tendulkar

Sruthi S :