ഇനിയും ഒരുപാട് നാഴികക്കല്ലുകള്‍ സൃഷ്ടിക്കാനുണ്ട്; വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ

തമിഴകത്തും കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് ദളപതി വിജയ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 50ാം പിറന്നാള്‍. സോഷ്യല്‍ മീഡിയ നിറയെ വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ എത്തിയിരുന്നു. ആരാധകര്‍ മാത്രമല്ല, സഹപ്രവര്‍ത്തകരും താരത്തിന് ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് തൃഷ പങ്കുവച്ച കുറിപ്പാണ്.

ഒരു ദിവസം വൈകിയാണ് തൃഷ പിറന്നാള്‍ ആശംസ കുറിച്ചത്. ശാന്തത ഒരു കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റ് ശാന്തതയിലേക്ക്! ഇനിയും ഒരുപാട് നാഴികക്കല്ലുകള്‍ സൃഷ്ടിക്കാനുണ്ട്. എന്ന അടിക്കുറിപ്പില്‍ കേക്കിന്റെ ഇമോജിക്കൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്. ലിഫ്റ്റില്‍ നിന്നുള്ള സെല്‍ഫിയാണ് തൃഷ പങ്കുവച്ചത്. ഫുള്‍ ബ്ലാക്കിലാണ് ചിത്രത്തില്‍ വിജയ്‌യെ കാണുന്നത്. പ്രിന്റഡ് ഡ്രസ്സാണ് തൃഷയുടെ വേഷം.

നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഏറ്റവും മികച്ച താരജോഡികളാണ് ഇവര്‍ എന്നാണ് ആരാധകരുടെ കമന്റുകള്‍. ലിയോയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ചിത്രം പ്രതീക്ഷതിനും അപ്പുറത്തെ വിജയമാണ് കൈവരിച്ചത്. തമിഴകത്തെ ഇന്‍ഡസ്ട്രി ഹിറ്റാകുകയും പല കളക്ഷന്‍ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്തിരുന്നു. ആഗോളതലത്തില്‍ വിജയ്‌യുടെ ലിയോ ആകെ 620 കോടി പയിലധികം നേടി എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആണ് വിജയ് നായകനായി പുറത്തെത്താനിരിക്കുന്ന ചിത്രം. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ സിനിമയായാണ് ഗോട്ട് തിയേറ്ററുകളിലെത്തുന്നത്. സെപ്റ്റംബര്‍ 5 ന് ചിത്രം തിയേറ്ററുകളിലെത്തും.

ഇരട്ട വേഷത്തിലാണ് വിജയ് എത്തുകയെന്നാണ് വിവരം. വിജയുടെ പിറന്നാളിനോട് അനുബന്ധിച്ച് ഈ ചിത്രത്തിലെ ആക്ഷന്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. 50 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ത്രില്ലിങ് ചേസിങ് വിഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ വീഡിയോ ഏറ്റെടുത്തത്. യൂട്യൂബില്‍ ട്രെന്‍ഡിംഗ് നമ്പര്‍ 1 പൊസിഷനിലാണ് വീഡിയോ. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 2 മില്യണ്‍ ആളുകള്‍ ഇത് കണ്ടു കഴിഞ്ഞു. ഡബിള്‍ റോളിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്.

വിഡിയോ പുറത്ത് വന്നതോടെ ഒരു ഹോളിവുഡ് ലെവല്‍ പടം തന്നെ പ്രതീക്ഷിക്കാം എന്നാണ് ആരാധകര്‍ പറയുന്നത്.ചിത്രത്തിന്റെ ഷൂട്ടിംഗ് കേരളത്തിലും നടന്നിരുന്നു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചിത്രീകരണം ചിത്രത്തിലെ ക്ലൈമാക്‌സ് രംഗങ്ങളാണ് എന്നാണ് വിവരം. മാനാട്, മങ്കാത്ത, ചെന്നൈ 600028 എന്നീ ചിത്രങ്ങള്‍ ഒരുക്കിയ വെങ്കട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധായകന്‍. എജിഎസ് എന്റര്‍ടൈന്‍മെന്റ്‌സ് ചിത്രത്തിന്റെ നിര്‍മാണം.

Vijayasree Vijayasree :