ഇത് സത്യത്തിൽ അതിക്രമമാണ് ! അവരുടെ ദുരവസ്ഥയിൽ സങ്കടമുണ്ട് – തൃഷ

കാശ്മീരിനുള്ള പ്രത്യേക പദവികൾ എടുത്ത് മാറ്റിയതോടെ ഒട്ടേറെ പ്രശ്നങ്ങളാണ് അവിടെ അരങ്ങേറുന്നത്. പ്രത്യേക അവസ്ഥ മൂലം നീരോധന ആജ്ഞ നിലവിൽ വന്നതോടെ സ്കൂളുകൾ അടഞ്ഞു കിടക്കുകയാണ്. ഈ അവസ്ഥയിൽ സങ്കടമുണ്ടെന്നു പറയുകയാണ് യൂണിസെഫ് സെലിബ്രിറ്റി വക്താവും നടിയുമായ തൃഷ .

വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുന്നത് കുട്ടികളോടുള്ള അതിക്രമമാണെന്നും അവരുടെ അവകാശങ്ങള്‍ ലംഘിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. യൂണിസെഫിന്റെ സെലിബ്രിറ്റി വക്താവായ തൃഷ ചെന്നൈയിലെ സ്റ്റെല്ല മാരിസ് കൊളെജിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു.

‘വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്നത് വിദ്യാര്‍ഥികള്‍ക്കു മേലുള്ള മറ്റൊരു അതിക്രമമാണ്. കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതെന്തും അവര്‍ക്കു നേരെയുള്ള അതിക്രമമാണ്. കുട്ടികള്‍ക്കു നല്ല വിദ്യാഭ്യാസം ലഭിച്ചാല്‍ നിരവധി കാര്യങ്ങള്‍ അവസാനിപ്പിക്കാനും ഉന്മൂലനം ചെയ്യാനുമാകും’ തൃഷ പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് നിരോധനാജ്ഞ നിലവില്‍ വന്നതോടെയാണ് വിദ്യാലയങ്ങള്‍ അടച്ചിടുന്നത്. 2017ല്‍ ആണ് തൃഷയ്ക്ക് യുനിസെഫ് പദവി ലഭിച്ചത്. ഈ ബഹുമതി ലഭിച്ച ആദ്യ ദക്ഷിണേന്ത്യന്‍ വനിതാ താരമാണ്.

trisha about kashmir issue

Sruthi S :