ഈ വർഷം ഇത് രണ്ടാം തവണ; റാപ്പർ ട്രവിസ് സ്കോട്ട് വീണ്ടും അറസ്റ്റിൽ

നിരവധി ആരാധകരുള്ള പ്രശസ്ത റാപ്പർ ട്രവിസ് സ്കോട്ട് അറസ്റ്റിലായി. പാരീസിൽ വെച്ചാണ് അറ സ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. പാരീസ് ഒളിമ്പിക്സിനെത്തിയ സ്കോട്ട് സുരക്ഷാ ഉദ്യോ​ഗസ്ഥനുമായി വഴക്കിട്ടതാണ് അ റസ്റ്റിന് കാരണം. ഈ വർഷം ഇത് രണ്ടാം തവണയാണ് സ്കോട്ട് അ റസ്റ്റിലാകുന്നത്.

സ്വന്തം സുരക്ഷാ ഉദ്യോ​ഗസ്ഥനുമായി സ്കോട്ട് രൂക്ഷഭാഷയിൽ തർക്കത്തിലേർപ്പെട്ടുകൊണ്ടിരിക്കെ ഹോട്ടലിലെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ പ്രശ്ന പരിഹാരത്തിനെത്തി. തുടർന്ന് ഇയാളോടും സ്കോട്ട് വളരെ മോശമായി പെരുമാറുകയായിരുന്നു. ഇതാണ് അ റസ്റ്റിലേയ്ക്ക് വരെ കാര്യങ്ങളെ എത്തിച്ചത്.

ഇക്കഴിഞ്ഞ ജൂണിൽ മദ്യപിച്ച് ലക്കുകെട്ട് ചാർട്ടർ ബോട്ടിൽ അതിക്രമിച്ചുകയറി യാത്രക്കാർക്ക് ശല്യമുണ്ടാക്കിയതിന് ആണ് ഇതിന് മുമ്പ് സ്കോട്ട് അറസ്റ്റിലായത്. യാമി ബീച്ച് മറീനയിൽവെച്ചായിരുന്നു അന്നതെത അറസ്റ്റ്. 650 ഡോളർ ആണ് അന്ന് പിഴയടച്ചത്. അതിന് ശേഷമാണ് താരത്തെ പോലീസ് പുറത്ത് വിട്ടത്.

പാരീസ് ഒളിമ്പിക്സിൽ വ്യാഴാഴ്ച രാത്രി നടന്ന അമേരിക്ക-സെർബിയ പുരുഷ ബാസ്കറ്റ് ബോൾ സെമി ഫൈനൽ മത്സരം കാണാനെത്തിയിരുന്നു. അമേരിക്കയായിരുന്നു മത്സരത്തിൽ വിജയിച്ചത്. ഭാഷാഭേദമന്യേ ലോകമെമ്പാടും നിരവധി ആരാധകരാണ് റാപ്പ് ​ഗായകൻ ആയ ട്രവിസ് സ്കോട്ടിനുള്ളത്.

Vijayasree Vijayasree :