ത്യാഗരാജൻ കുമാരരാജാ സംവിധാനം നിർവഹിച്ച് വിജയ്സേതുപതി നായകനായ ചിത്രമാണ് സൂപ്പർ ഡീലക്സ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിൽ ട്രാൻസ്ജെൻഡർ ആയാണ് വിജയ് സേതുപതി എത്തുന്നത്. ഇപ്പോൾ സൂപ്പര്‍ ഡീലക്‌സ് എന്ന തമിഴ് ചിത്രത്തിനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട്ടിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകള്‍ എത്തിയിരിക്കുകയാണ്.
ചിത്രത്തില്‍ കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തക രേവതി പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് രേവതിയും വേറെ ചില ട്രാന്‍സ്‌ജെന്‍ഡേഴ്‌സും തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
വിജയ് സേതുപതി ഫഹദ് ഫാസില്‍, സാമന്ത അക്കിനേനി, രമ്യാ കൃഷ്ണന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ സൂപ്പര്‍ ഡിലക്‌സില്‍ ശില്‍പ്പ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം മികച്ച പ്രതികരണം നേടി കേരളത്തിലടക്കം പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഇവര്‍ പ്രതിഷേധവുമായി എത്തിയത്. ത്യാഗരാജന്‍ കുമാരരാജയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
മുംബൈയില്‍ ജീവിക്കുന്ന കാലത്ത് രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയി പിച്ചക്കിരുത്തുന്നതില്‍ താനും അറിയാതെ ഭാഗമായിപ്പോയെന്ന് ശില്‍പ്പ എന്ന കഥാപാത്രം കുറ്റസമ്മതം നടത്തുന്ന രംഗം ചിത്രത്തിലുണ്ട്. ഇതിനെതിരേയാണ് രേവതിയുടെ പ്രധാന വിമര്‍ശനം. ഈ രംഗം ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ അപമാനിക്കുന്നതാണെന്ന് രേവതി പറയുന്നു.
തുടക്കത്തില്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്ന വിജയ് സേതുപതിയുടെ കഥാപാത്രം പിന്നീട് സാരി ചുറ്റി വീട്ടിലേക്ക് ചെല്ലുന്ന രംഗത്തെയും അവര്‍ വിമര്‍ശിച്ചു. സിനിമയില്‍ കാണുന്ന പോലെ അത്ര എളുപ്പമല്ല കാര്യങ്ങളെന്നും പണത്തിന് വേണ്ടിയാണെങ്കിലും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ പറഞ്ഞു.
‘വിജയ് സേതുപതി സാറിനോട് മാത്രമാണ് എനിക്ക് പറയാനുള്ളത്. താങ്കളോട് ഞങ്ങള്‍ അളവിലധികം മര്യാദയയും സ്‌നേഹവും കാണിച്ചിരുന്നു. താങ്കള്‍ക്കും ഞങ്ങളോട് അങ്ങനെ തന്നെയാണ് എന്നാണ് ഇതുവരെ കരുതിയിരുന്നത്. സിനിമ എടുക്കുന്നത് പണത്തിനാണ്. എന്നിരുന്നാല്‍ പോലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ മറ്റുള്ളവരുടെ വികാരത്തെ മാനിക്കണം. ട്രാൻസ്ജെൻഡർസ് പറഞ്ഞു.
transgenders against super deluxe