മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ തൃക്കാക്കര ഭാരതമാതാ കോളേജില്‍ സംഘടിപ്പിച്ച ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. താന്‍ വോട്ടുചെയ്യുന്നത് പാര്‍ട്ടി നോക്കിയല്ലെന്നും വ്യക്തികളെ നോക്കിയാണെന്നുമാണ് നടന് പറയുന്നത്.
വോട്ടുചെയ്യാനുള്ള ഒരു അവസരവും ഇന്നുവരെ നഷ്ടപ്പെടുത്തിയിട്ടില്ല. സുരക്ഷിതരായും തുല്യതയോടെയും കഴിയാന്‍ വോട്ട് പാഴാക്കരുതെന്നും ടൊവിനോ പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ്പ് ഐക്കണ്‍ കൂടിയാണ് ടൊവിനോ.
എന്റെ ഒരു സിനിമ ഇറങ്ങുണ്ട് എന്നാല്‍ അത് കാണമെന്ന് നിര്‍ബന്ധമില്ല പക്ഷേ വോട്ട് ചെയ്യുക എന്നത് നിര്‍ബന്ധമാണെന്നും ടൊവിനോ പറഞ്ഞു. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രമാണ് ടൊവിനോയുടെതായി തീയേറ്ററില്‍ റിലീസിനൊരുങ്ങുന്നത്.
കേരളത്തെ നടുക്കിയ രണ്ട് പ്രധാന കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ചിത്രം. ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തുന്ന ചിത്രം, നവാഗതനായ ഡാര്വിന് കുര്യാക്കോസാണ് സംവിധാനം ചെയ്തിരിക്കുന്നത്.
യൂഡ്ലീ ഫിലിംസ് നിര്‍മിച്ച ചിത്രത്തില്‍ ആധ്യ പ്രസാദ്, നെടുമുടി വേണു, ജാഫര്‍ ഇടുക്കി, നന്ദു, വിജയകുമാര്‍, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആക്ഷന്‍ സീക്വന്‍സുകളും സസ്പെന്‍സും നിറഞ്ഞ ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യും.