നീ അഭിനയിച്ചാൽ മതിയെന്നു പരിഹാസം – തക്ക മറുപടി നൽകി ടോവിനോ തോമസ്

നീ അഭിനയിച്ചാൽ മതിയെന്നു പരിഹാസം – തക്ക മറുപടി നൽകി ടോവിനോ തോമസ്

രണം ,തീവണ്ടി തുടങ്ങിയ ചിത്രങ്ങളുടെ പൈറേറ്റഡ് കോപ്പി ഇറങ്ങിയതിനെതിരെ പ്രതികരിച്ച് ടോവിനോ തോമസ് രംഗത്തെത്തിയിരുന്നു. ഇത്തരം പ്രവണത അവസാനിപ്പിക്കാൻ ട്രോളന്മാരുടെ സഹായവും ടോവിനോ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ടോവിനോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ പലരും പല തരത്തിലുള്ള പ്രതികരണങ്ങളുമായി എത്തി.

ടോവിനോയെ പരിഹസിച്ച് ചിലർ കമന്റ് ചെയ്തു. ഇതിനു തക്ക മറുപടി താരം നൽകുകയും ചെയ്തു. സിനിമയിൽ നിലയുറിപ്പിച്ചിട്ട് മതി സാമൂഹിക ശുദ്ധീകരണം എന്ന കമന്റിന് എന്തുചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാനാണെന്ന് ടൊവിനോ മറുപടി നൽകി.

”ടൊവിനോ, മലയാളത്തിൽ ഒരു ചൊല്ലുണ്ട്. പുത്തനച്ചി പുരപ്പുറവും തൂക്കും എന്ന്. സിനിമാലോകത്ത് വന്നിട്ട് ഇത്രയല്ലേ ആയിട്ടുള്ളൂ, ആദ്യം നീ ഒന്ന് നിലയുറപ്പിക്ക്. എന്നിട്ടാകാം സാമൂഹിക ശുദ്ധീകരണം. നീ അഭിനയിച്ചാൽ മതി, എവിടെ നിന്ന് കാണണം എന്ന് ഞങ്ങൾ തീരുമാനിക്കും.”

കമന്റിന് ടൊവിനോ നൽകിയ മറുപടി ഇങ്ങനെ: ഞാൻ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാൻ തന്നെയാണ് . നീ അല്ല ! അതെന്നും അങ്ങനെ തന്നെ ആയിരിക്കും . ടോവിനോ പല കമന്റിനും നല്ല മറുപടി കൊടുത്തിട്ടുമുണ്ട്.

പൈറേറ്റഡ് കോപ്പി ഏതെങ്കിലും കണ്ടിട്ടുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിനും താരത്തിന് ഉത്തരമുണ്ടായിരുന്നു. ‘കണ്ടിട്ടുണ്ട്. അത് എത്ര വലിയ തെറ്റാണെന്നു മനസ്സിലായപ്പോ നിർത്തി. തെറ്റുപറ്റാതിരിക്കുന്നതിലല്ല , അതു തിരുത്തുന്നതിലാണ് കാര്യം. സിനിമയിൽ വരുന്നതിന് കുറേ മുൻപ് നിർത്തിയതാ.’–ടൊവീനോ പറഞ്ഞു.

tovino thomas replied to comments

Sruthi S :