ടോവിനോയുടെ ആ സസ്പെൻസിന് പിന്നിൽ?

മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള നടനാണ് ടോവിനോ തോമസ്.താരത്തിന്റെ വ്യത്യസ്തമായ സ്വഭാവ രീതിതന്നെയാണ് അതിന് കാരണവും.അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം തന്നെ വലിയ ജനശ്രദ്ധ നേടി.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ എല്ലാ ഫോട്ടോകളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോളിതാ ടോവിനോ വളരെ വ്യത്യസ്തമായി ദീപാവലി ആഘോഷിച്ചതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

താരങ്ങളെല്ലാം ദീപാവലി ആശംസകള്‍ അറിയിക്കുന്നുണ്ടെങ്കിലും വ്യത്യസ്തമായ വീഡിയോയുമായിട്ടാണ് ടൊവിനോ എത്തിയത്. ഒരു പടക്കം പൊട്ടിച്ച് എറിഞ്ഞ് കൊണ്ടാണ് ദീപാവലി ആശംസ താരം അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഗോപാലപുരത്ത് നിന്നുമായിരുന്നു താരത്തിന്റെ ആഘോഷം.ഇപ്പോളിതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.വലിയ പ്രതികരണമാണ് വീഡിയോയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.നിരവധി പേർ ടോവിനോയ്ക്ക് ആശംസയുമായി എത്തുന്നുണ്ട്.

സിനിമയിൽ വ്യത്യസ്തമായ കഥാപാത്രം ചെയ്യുന്ന പോലെ തന്നെ താരം ജീവിതത്തിലും വ്യത്യസ്തനാണ്.ആളുകളോടുള്ള നല്ല സമീപനമാണ് ടോവിനോയെ മലയാളികൾ നെഞ്ചിലേറ്റുന്നതിന്റെ പ്രധാന കാരണം.

tovino thomas diwali special video

Sruthi S :