മോളൊന്ന് കയറുമോ; അപ്പന് പുഷ് ആപ്പ് എടുക്കാനാണ്; ഡബിൾ പുഷ് അപ്പുമായി ടോവിനോ

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തൽ സിനിമ ചിത്രീകരണം നിർത്തി വെച്ചതോടെ താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. ഇപ്പോൾ ഇതാ നടൻ ടോവിനോ തോമസിന്റെ വർക്ക് ഔട്ട് വീഡിയോ യാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വീട്ടിലെ ജിമ്മിലാണ് വർക്ക് ഔട്ട് നടത്തുന്നത്. മകളെ മുതുകില്‍ കിടത്തി പുഷ് അപ്പ് എടുക്കുന്ന വീഡിയോയായാണ് പങ്കുവെച്ചത്

സ്റ്റേ ഹോം, സ്റ്റേ സേഫ്, സ്റ്റേ ഫിറ്റ്, സ്റ്റേ ഹാപ്പി എന്നീ ഹാഷ് ടാഗുകളോടെയാണ് താരം വിഡിയോകള്‍ പങ്കുവച്ചിരിക്കുന്നത്. 2.75ലക്ഷത്തിലധികം ലൈക്കുകള്‍ വാങ്ങിക്കൂട്ടിയ ഈ വിഡിയോയുടെ കമന്റുകളേറെയും താരത്തിന്റെ കഠിനാധ്വാനത്തിനുള്ള അഭിനന്ദനങ്ങളാണ്

അതെ സമയം ടോവിനോയുടെ റിലീസിനൊരുങ്ങുന്ന കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് കൊറോണയുടെ പശ്ചാത്തലത്തിൽ റിലീസ് തിയ്യതി മാറ്റി വെച്ചിരിക്കുകയാണ്

tovino thoams

Noora T Noora T :