അത് ചോദിക്കേണ്ടത് ഇവിടെയല്ല; ആരാധകനോട് ടൊവിനോ

ഈയിടെയായിരുന്നു ഉണ്ണി മുകുന്ദന്‍ തന്റെ കൂളിങ് ഗ്ലാസ് ആരാധകന് സമ്മാനിച്ചത്. ഉണ്ണിയേട്ടാ, ആ ഗ്ലാസ് തരുമോ പ്ലീസ് എന്ന് കമന്റ് ചെയ്ത ആരാധകനോട് താരം അഡ്രസ് ചോദിച്ചിരുന്നു. പിന്നാലെ കൂളിങ് ഗ്ലാസ് വീട്ടില്‍ എത്തിച്ചു കൊടുക്കുകയായിരുന്നു. ഇത് പുറത്തുവന്നതോടെ ഉണ്ണി മുകുന്ദന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമായിരുന്നു വന്നൊഴുകിയത്. എന്നാൽ, ഇതേ ചോദ്യംഇപ്പോൾ ഒരു ആരാധകൻ ടൊവിനോ തോമസിനോടും ചോദിച്ചിരിക്കുകയാണ്. ഇങ്ങള് ആ കണ്ണട തരുമോ എന്നായിരുന്നു ആരാധകൻ ചോദിച്ചത്. തുടർന്ന്, ഇതിന് മറുപടിയായി ‘ശൂ, ശൂ, ആള് മാറി, അതിവിവിടെയല്ല’ എന്നായിരുന്നു ടൊവിനോയുടെ മറുപടി.

സൂപ്പര്‍ കൂളിങ് ഗ്ലാസ് വെച്ച്‌ കൂള്‍ ലുക്കില്‍ ഇരിക്കുന്ന ചിത്രമാണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇത് കണ്ടാണ് ആരാധകന്‍ ഒന്ന് എറിഞ്ഞു നോക്കിയത്. എന്തായാലും താരത്തിന്റെ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്റുകളാണ് എത്തുന്നത്. പണ്ട് എയര്‍പോര്‍ട്ടില്‍ വച്ചൊരു ചേച്ചി ‘ഉണ്ണിമുകുന്ദാ’ എന്നും വിളിച്ചു വന്നതല്ലേ… എവിടെ ചെന്നാലും ഇതാണല്ലോ അവസ്ഥ’ എന്നാണ് ഒരു കമന്റ്. . നല്ലോണം ഇരന്നിട്ടല്ലേ, കൊടുക്കാമായിരുന്നു എന്നാണ് മറ്റു ചിലർ പറയുന്നത്. എന്തായാലും സംഭവം ഏറ്റെടുത്തിരിക്കുകായണ്‌ ആരാധകർ.

tovino – fan questions replies

Noora T Noora T :