മണിച്ചിത്രത്താഴ് ചെയ്യുമ്പോൾ ആകെ ദുരൂഹത; അന്ന് രാത്രി സംഭവിച്ചത്? എംജി വീടുവിട്ടു; എല്ലാവരെയും ഞെട്ടിച്ച ആ രഹസ്യം പുറത്ത്!!

ഫാസിലിന്റെ സംവിധാനത്തിലൊരുങ്ങിയ മണിച്ചിത്രത്താഴ് 1993ലാണ് തിയേറ്ററുകളിലെത്തിയത്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങി മലയാളസിനിമയിലെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു.

കേന്ദ്ര കഥാപാത്രങ്ങളായ ഗംഗ-നാഗവല്ലി എന്നിവരെ അവതരിപ്പിച്ച ശോഭനയ്ക്ക് ആ വർഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.
1993ലെ ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. കന്നടയിൽ ആപ്തമിത്ര, സൂപ്പർസ്റ്റാർ രജനീകാന്തിന് നായകനാക്കി തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലും ചിത്രം റീമേക്ക് ചെയ്ത് ചെയ്യപ്പെട്ടു.

എന്നാൽ മലയാളത്തെ കടത്തിവെട്ടാൻ ഒരു ഭാഷയിലെ ചിത്രങ്ങൾക്കും കഴി‍ഞ്ഞില്ലാ എന്നതാണ് സത്യം. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ചില കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നെടുമുടിവേണു, തിലകൻ, ഇന്നസെന്റ് , കെ.പി.എ.സി ലളിത, കുതിരവട്ടം പപ്പു എന്നിവരും ഗാനങ്ങൾ രചിച്ച ബിച്ചുതിരുമലയും സംഗീതസംവിധാനം നിർവഹിച്ച എം.ജി.രാധാകൃഷ്ണനും പശ്ചാത്തല സംഗീതമൊരുക്കിയ ജോൺസണുമൊക്കെ മൺമറഞ്ഞു പോയെങ്കിലും ബിഗ്സ്ക്രീനിൽ ഒരിക്കൽ കൂടി അവരുടെ മിന്നും പ്രകടനം കാണാനായ സന്തോഷത്തിലാണ് പ്രേക്ഷകർ.

മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ശോഭനയുടെ നൃത്തം ഇന്നും പ്രേക്ഷക മനസ്സില്‍ നിലനില്‍ക്കുന്നു. രണ്ട് വട്ടം മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ നടിയാണ് ശോഭന. കരിയറില്‍ ഒട്ടനവധി സിനിമകള്‍ ചെയ്‌തെങ്കിലും മണിച്ചിത്രത്താഴിലെ നാഗവല്ലിയായാണ് ശോഭനയെ ഇന്നും പ്രേക്ഷകര്‍ കാണുന്നത്.

തന്റെ നൃത്തിലെ വൈദഗ്ധ്യമെല്ലാം പുറത്തെടുക്കാന്‍ ഈ സിനിമയിലൂടെ ശോഭനയ്ക്ക് കഴിഞ്ഞു. നാഗവല്ലിയെ ഇന്നും ശോഭന പൂര്‍ണമായി അഴിച്ച് വെച്ചിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. നടിയുടെ കണ്ണിലും നൃത്തച്ചുവടുകളിലും നാഗവല്ലി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ആരാധകര്‍ പറയുന്നുണ്ട്.

കഥാകൃത്തായ മധുമുട്ടവും സംവിധായകൻ ഫാസിലും മൂന്ന് വർഷത്തോളം ശ്രമപ്പെട്ടിട്ടാണ് ചിത്രത്തിന്റെ തിരക്കഥ രൂപപ്പെടുത്തിയത്. സിദ്ധിഖ്-ലാൽ, പ്രിയർദർശൻ, സിബിമലയിൽ എന്നീ സംവിധായകരും സിനിമയുടെ ചിത്രീകരണത്തിൽ സഹകരിച്ചു. സ്വർഗചിത്ര ഫിലിംസിന്റെ ബാനറിൽ അപ്പച്ചനാണ് ചിത്രം നിർമ്മിച്ചത്.

അതേസമയം മലയാളികൾക്ക് സുപരിചിതനായ സംവിധായകനാണ് ആലപ്പി അഷ്‌‌റഫ്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമാ മേഖലയിൽ നിന്നുണ്ടായ അനുഭവങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മണിച്ചിത്രത്താഴ് സിനിമയെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹതകൾ ഇന്നും നിലനിൽക്കുന്നുണ്ടെന്ന് പറയുകയാണ് ആലപ്പി അഷ്‌റഫ്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് മധു മുട്ടമാണ്. ഫാസിലിനൊപ്പം ഷൂട്ടിംഗ് സമയങ്ങളിൽ ഞാനും ഉണ്ടായിരുന്നു.

അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് മധു മുട്ടം എല്ലാ ദിവസവും രാത്രി സമയങ്ങളിൽ ലൊക്കേഷനിൽ നിന്ന് വീട്ടിലേക്ക് പോകുമായിരുന്നു. മധുവിന് ട്രെയിനിൽ യാത്ര ചെയ്യാൻ ഭയമായിരുന്നു. കാറിൽ യാത്ര ചെയ്യുമ്പോൾ മുൻസീറ്റിലിരിക്കില്ല. ബസിൽ യാത്ര ചെയ്യുകയാണെങ്കിൽ സൈഡ് സീറ്റിൽ ഇരിക്കില്ല. തുടങ്ങിയ വ്യത്യസ്തമായ സവിശേഷതകൾ ഉളള വ്യക്തിയായിരുന്നു മധു.

‘മണിച്ചിത്രത്താഴിന്റെ ഓരോ സീനുകളും വളരെ വിശാലമായിട്ടാണ് മധു എഴുതുന്നത്. അതിൽ നിന്ന് കുറച്ച് ഭാഗമെടുത്തായിരിക്കും ഫാസിൽ സിനിമാരൂപത്തിലാക്കുന്നത്. മധുവിന് വേദങ്ങളിലും പുരാണങ്ങളിലും ഒരുപാട് അറിവുണ്ടായിരുന്നു.

എഴുത്ത് തീർന്നതോടെ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നതിന് ബിച്ചു തിരുമലയും എം ജി രാധാകൃഷ്ണനും ഹോട്ടലിൽ പലമുറികളിലായി താമസിക്കുകയായിരുന്നു. ഒരു ദിവസം ഫാസിൽ എന്നെയുംക്കൂട്ടി ബിച്ചു തിരുമലയുടെ മുറിയിലേക്ക് പാട്ട് കേൾക്കാനായി പോയി. ബിച്ചു വരികൾ കേൾപ്പിച്ചു. അതിൽ ചെറിയ തിരുത്തലുകൾ ഉണ്ടായിരുന്നു. ഭക്ഷണത്തിലുളള ശ്രദ്ധപോലും മറന്നാണ് ബിച്ചു ഗാനങ്ങൾ രചിച്ചത്.

ഈ സിനിമയിലെ ‘പഴന്തമിഴ് പാട്ടിഴയും’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത് എം ജി രാധാകൃഷ്ണനാണ്. ഗാനം ആഹരി രാഗത്തിലാണ് ചിട്ടപ്പെടുത്തിയത്. ആഹരി രാഗത്തിന് ചില പ്രശ്നങ്ങളുണ്ടെന്ന് പഴമക്കാർ പറയും. ഈ രാഗത്തിൽ ഗാനം രചിക്കുന്നവർ ദരിദ്രരരായി പോകുമെന്നാണ് വിശ്വാസം.

മണിച്ചിത്രത്താഴിലെ കഥയിൽ അടിമുടി ദുരൂഹതയും മന്ത്രവാദങ്ങളും അതോടൊപ്പം ആഹരി രാഗം കൂടി കടന്നുവന്നപ്പോൾ എം ജി രാധാകൃഷ്ണൻ പേടിച്ച് ആരോടും പറയാതെ ആലപ്പുഴയിൽ നിന്നും മുങ്ങി.

പിന്നീട് എം ജി ശ്രീകുമാർ ഇടപെട്ടാണ് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട് ചിലർക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ ചിത്രം എല്ലാവർക്കും പ്രിയപ്പെട്ടതാണ്. വർഷങ്ങൾക്കുശേഷം ഫാസിലും മധു മുട്ടവും ഒരുമിക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്അ എന്നും അഷ്‌റഫ് പറഞ്ഞു.

Athira A :