ഏഷ്യാനെറ്റ് അവാർഡുമില്ല പ്രൈം ടൈമും ഇല്ല…; തൂവൽസ്പർശം വെറും തൂവലാണെന്ന് കരുതിയവർക്ക് തെറ്റി; ഈ അംഗീകാരം വേറെ ഏതു സീരിയലിന് കിട്ടും? !

പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കി ത്രില്ലറും കോമഡിയും സസ്പെൻസും സ്നേഹവും പ്രണയവും തേപ്പും എല്ലാം ഇടകലർത്തി ആരംഭിച്ച സീരിയലാണ് തൂവൽസ്പർശം.

കുട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍. മദ്യപാനിയും മടിയനുമായ സഹദേവൻ എന്ന അച്ഛനിൽ ജനിക്കുന്ന ശ്രേയ. പണക്കാരനും സത്യസന്തമായുമായ സുകുമാരനിൽ ജനിക്കുന്ന തുമ്പിയെന്ന മാളവിക. രണ്ടാളും അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്.

സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന ലേഡി റോബിൻഹുഡ് ആയി മിനിസ്‌ക്രീനിൽ ആദ്യമായി ഒരു അവതാര സ്ത്രീ കഥാപാത്രം ജനിച്ചപ്പോൾ അവളെ പൂട്ടാൻ പാകത്തിന് കെൽപ്പുള്ള പോലീസ് ഉദ്യോഗസ്ഥയായി സീരിയലിൽ തന്നെ നായകകഥാപാത്രമായി ശ്രേയ നന്ദിനി ഐ പി എസിനും സാധിച്ചു .

അനിയത്തിയും ചേച്ചിയും തമ്മിലറിയാതെ നേർക്കുനേർ പോരടിക്കുന്ന കഥയായി അവസാനിക്കുമെന്ന് കരുതിയപ്പോൾ തൂവൽസ്പർശം ആ ക്ളീഷേ ഒക്കെ ആദ്യത്തെ മാസം തന്നെ അവസാനിപ്പിച്ച് വമ്പൻ ട്വിസ്റ്റോടു കൂടി കഥ മുന്നോട്ട് കൊണ്ടുപോയി.

സീരിയലുകളിൽ പൊതുവേ കണ്ടുവരുന്ന പതിവ് ക്ളീഷേകളെ മറികടന്നപ്പോൾ സീരിയൽ ആരാധകർക്ക് താല്പര്യം കുറഞ്ഞോ എന്തോ..? മറ്റുള്ള സീരിയലുകൾക്കൊപ്പം മത്സരിച്ചു പിടിച്ചുനിൽക്കാൻ സാധിക്കാതെ തൂവൽസ്പർശം പ്രൈം ടൈമിൽ നിന്നും ഔട്ട് ആയി.

ഇപ്പോൾ ഉച്ചയ്ക്ക് 2 മണിക്കാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്. എന്നാല്‍ സമയത്തിലെ മാറ്റം അറിഞ്ഞതുമുതല്‍ പരമ്പരയുടെ ആരാധകര്‍ സങ്കടത്തിലും ദേഷ്യത്തിലുമാണ്. രാത്രി 08.30 ന് സംപ്രേഷണം ചെയ്തിരുന്ന സീരിയൽ ഉച്ചയ്ക്ക് ആയപ്പോഴും ഉച്ചയ്ക്ക് കിട്ടാവുന്ന ഏറ്റവും മികച്ച റേറ്റിങ്ങിലേക്ക് സീരിയൽ എത്തി. എന്നാലും സമയം മാറ്റിയത് പരമ്പര കാണാന്‍ പറ്റാത്ത തരത്തിലേക്ക് ആയിരിക്കുന്നുവെന്നാണ് പലരും പ്രതികരിക്കുന്നത്.

അതേസമയം ഈ പ്രശ്നങ്ങൾ ഒക്കെ മറന്നിരുന്നപ്പോഴാണ് ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് എത്തിയത്. അവിടെയും തൂവൽസ്പർശം പോലെയൊരു സീരിയലിനെ അവഗണിച്ചു എന്നാണ് ആരാധകരുടെ പരാതി.

” ബെസ്റ്റ് സ്ക്രിപ്റ്റ് റൈറ്റർ അവാർഡ് കിട്ടിയ ആൾ തൂവൽസ്പർശം ഒന്ന് കാണുന്നത് നന്നായിരിക്കും… ഇത്രയും നല്ല സീരിയൽ 2 മണിക്ക് ആക്കിയത് ഭയകര കഷ്ടമായി പോയി. ഇനി എങ്കിലും ഒന്ന് രാത്രിൽയിലേക്ക് മാറ്റു പ്രേഷകരുടെ അഭിയർത്ഥന ഒന്ന് മാനിക്കണം,

“അവിഹിതം , അമ്മായിഅമ്മ പോര് ,ഗർഭം കലക്കൽ, കണ്ണുരുട്ടൽ ,നെടുവീർപ്പ്,കരച്ചിൽ ഇതൊന്നും ഇല്ലാത്തതുകൊണ്ട് നല്ല ഒരു സമയവും ഇല്ല അവാർഡും ഇല്ല.”

“ഇത്രയും ത്രില്ലിങ്ങായി എഴുതുന്ന വിനു മാമന് ATA യിൽ ഒരു സ്പെഷ്യൽ ജൂറി അവാർഡ് പോലും കൊടുത്തില്ലല്ലോ.എന്നിട്ട് കുടുംബവിളക്കിന്റെ writer ക്ക് സ്പെഷ്യൽ ജൂറി അവാർഡ് കൊടുത്തിരിക്കുന്നു.എന്ത് കണ്ടിട്ടാണാവോ.” എന്നത് മറ്റൊരു കമെന്റ് .

“ഒരു അവാർഡ് പോലും കൊടുക്കാത്തത് വളരെ മോശമായിപ്പോയി ബെസ്റ്റ് സീരിയൽ സാന്ത്വനം അല്ല തൂവൽ സ്പർശം…”

“അടിപൊളി സീരിയൽ .. Hotstar ൽ തുടക്കം മുതൽ ഇതുവരെ ഉള്ള എപ്പിസോഡ് കണ്ടു ത്രില്ലിംഗ് സീരിയൽ… 339 എപ്പിസോഡ് കണ്ട് തീർത്തപ്പോൾ ഒരു കാര്യം മനസിലായി ഇത് ആദ്യം മുതൽ കാണാതെ ഒന്നും മനസിലാക്കില്ല…”

“ഈ serial ഇങ്ങനെ പോവാണേൽ… എത്ര കൊല്ലം വേണേലും കാണാം… Bore പഠിപ്പിക്കുന്നില്ല… ഓരോ മാസവും ഓരോ ട്രാക്ക്… കഴിഞ്ഞ മാസം Madona.. ഇപ്പോൾ ചാന്ദിനി… ഇനി വരുന്നത് walter ആര് ഇതായിരിക്കും…”

“ഏഷ്യാനെറ്റ് അവാർഡ് കൊടുത്തില്ലേലും ഞങ്ങൾ കുറേ പേർ മനസ് കൊണ്ട് ഒരുപാട് അവാർഡ് കൊടുത്തു കഴിഞ്ഞു
ഞങ്ങടെ ടി എസിന് .അതിൻ്റെ തെളിവാണ് ഈ644കമൻ്റ്സ്..

“ഈ സീരിയൽ കാണാൻ മുൻപ് തല്പര്യം ഇല്ലായിരുന്നു. എന്നാല് മറ്റുള്ള സീരിയൽ പോലെ ദാരിദ്ര്യം പറച്ചിൽ ഒഴിവാക്കി ത്രില്ലിംഗ് ആണെന്ന് അറിഞ്ഞപ്പോൾ അരമണിക്കൂർ പോരാതെ വരുന്നു. Time extend ചെയ്യാമോ please”

“എന്തിനാണ് അവാർഡുകൾ ഇതുപോലെയുള്ള കുറെ നല്ല കമെന്റുകൾ മതിയെല്ലോ””ബെസ്റ്റ് സൂത്രശാലിക്കുള്ള സ്‌പെഷ്യൽ ജൂറി അവാർഡ് മാളുവിന്‌ കൊടുക്കാമായിരുന്നു ,””ഇതൊരു സീരിയൽ പ്രോമോ ഒന്നുമല്ല ഏതോ ത്രില്ലെർ മൂവിടെ ട്രൈലെർ ആണോന്നു തോന്നുന്നു”

“തൂവൽ സ്പർശം ഒരു അവാർഡ് പോലും ഏഷ്യാനെറ്റ് കൊടുത്തില്ല . Nomination ഒക്കെ വെറും പ്രഹസനം ആണ്. അവന്തിക ഒക്കെ എന്തൊരു ആക്ടിങ് ആണ്… “

ഇതെല്ലം കൂടി അറുന്നൂറിൽ പുറത്തു കമെന്റുകൾ ഉണ്ട്. അതിൽ ഒരേയൊരണ്ണമാണ് നെഗറ്റിവ് കമെന്റ്. ശ്രേയയെ സാരി ഉടുപ്പിച്ചു സുന്ദരിയാക്കിയാൽ സീരിയൽ നല്ലതാകും എന്ന് പറയുന്ന കമെന്റ്. അത് നമുക്ക് മുഖവുരയ്‌ക്കെടുക്കേണ്ടതുപോലുമില്ലല്ലോ,…?

മറ്റേതു സീരിയൽ എടുത്താലും പകുതി പോസിറ്റിവ് കമെന്റും ബാക്കി പകുതി നെഗറ്റിവ് കമെന്റുമാണ്. അപ്പോൾ തൂവൽസ്പർശം പവർ എന്തെന്ന് മനസിലാകുമല്ലോ..?

തൂവൽസ്പർശം സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ ആരെല്ലാമെന്നു നോക്കാം.. മോഡലിംഗില്‍ നിന്നും സ്‌ക്രീനിലേക്കെത്തിയ അവന്തിക മോഹനാണ് പരമ്പരയിലെ പ്രധാന വേഷമായ ശ്രേയയെ അവതരിപ്പിക്കുന്നത്. ആത്മസഖി എന്ന പരമ്പരയിലെ നന്ദിത എന്ന കഥാപാത്രമായാണ് അവന്തിക മോഹന്‍ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. ചേക്ലേറ്റ്, മക്കള്‍ തുടങ്ങി നിരവധി പരമ്പരകളിലൂടെയും നൃത്തവേദികളിലൂടെയും മലയാളിക്ക് പരിചിതയായ സാന്ദ്രാ ബാബുവാണ് മാളുവായി സ്‌ക്രീനിലെത്തുന്നത്.

ലെന്‍സ് ആന്‍ഡ് ഷോട്ട് മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലാല്‍ജിത്ത് നിര്‍മ്മിക്കുന്ന പരമ്പരയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് ശ്രീജിത്ത് പാലേരിയാണ്. ദീപന്‍ മുരളി, ബാലചന്ദ്രന്‍ ചുള്ളിക്കാട്,പ്രഭാശങ്കര്‍ , അജൂബ് ഷാ, യാസർ തുടങ്ങി വലിയൊരു താരനിരയും പരമ്പരയിലുണ്ട്.

AJILI ANNAJOHN :