സംഗതി രസകരമാണ് ടിനി ടോം ഇപ്പോൾ ലണ്ടനിൽ ലാലേട്ടൻ നായകനാകുന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ്.
ഷൂട്ട് ബ്രേയിക്കിനിടയിൽ ടിനി തന്റെ ആരാധകരോട് താൻ പങ്കെടുക്കുന്ന ടെലിവിഷൻ ഷോയിൽ നിന്ന് വിട്ട് നിൽക്കേണ്ടുന്ന സാഹചര്യം പറയുകയായിരുന്നു ഫെയ്സ്ബുക്ക് ലൈവിൽ.
അതിനിടയിൽ അപ്രതീക്ഷിതമായാണ് ലാലേട്ടൻ ടിനിയുടെ ആരാധകർക്ക് ഇരട്ടി മധുരം നൽകിക്കൊണ്ട് ലൈവിലേക്ക് കടന്നു വന്നത്. സംഗതി എന്തായാലും സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.