ബിജെപിയുടെ കൊടി പിടിച്ചല്ല നടക്കുന്നത്, സുരേഷ് ഗോപി എന്ന കൊടി; അദ്ദേഹം കൊച്ചിയിൽ വന്നിറങ്ങുമ്പോൾ കണ്ടത് ജീസസ് ക്രൈസ്റ്റ് ഉയർത്തെഴുന്നേറ്റത് ; വാചാലനായി ടിനിടോം

സുരേഷ് ഗോപിയെ അനുകൂലിച്ച് നടനും കലാകാരനുമായ ടിനിടോം. ബിജെപിയുടെ കൊടി പിടിച്ചല്ല താൻ നടക്കുന്നതെന്നും സുരേഷ് ഗോപി എന്ന കൊടിയാണ് പിടിക്കുന്നതെന്നും ടിനിടോം പറഞ്ഞു. ‘അന്ന് ഞാൻ പറഞ്ഞില്ലേ അദ്ദേഹത്തിന് ഒരു വിജയമുണ്ടാകുമെന്ന്. നന്മയേയും സത്യത്തേയും തേടിയുള്ള പോക്കാണ്. അന്ന് സുരേഷേട്ടൻ ഒന്നുമല്ല. ഒന്നുമല്ലാത്ത സമയത്തും ഞാൻ അദ്ദേഹത്തിനൊപ്പമുണ്ട്. എല്ലാമാകുന്ന സമയത്തും അദ്ദേഹത്തിനൊപ്പമുണ്ട്. ഇനി ഒന്നും അല്ലാതാകുന്ന സമയത്തും അദ്ദേഹത്തിന്റെ കൂടെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖയത്തിലാണ് ടിനിടോം ഇക്കാര്യങ്ങൾ പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…

‘അന്ന് ഞാൻ പറഞ്ഞിരുന്നില്ലേ, അദ്ദേഹത്തിന് ഒരു വിജയമുണ്ടാകുമെന്ന്. നന്മയേയും സത്യത്തേയും തേടിയുള്ള പോക്കാണ് അദ്ദേഹത്തിന്റേത്. അന്ന് സുരേഷേട്ടൻ ഒന്നുമല്ല. ഒന്നുമല്ലാത്ത സമയത്തും ഞാൻ അദ്ദേഹത്തിനൊപ്പമുണ്ട്. എല്ലാമാകുന്ന സമയത്തും അദ്ദേഹത്തിനൊപ്പമുണ്ട്. ഇനി ഒന്നും അല്ലാതാകുന്ന സമയത്തും അദ്ദേഹത്തിന്റെ കൂടെയുണ്ടാകും. ആ മനുഷ്യനെ എല്ലാവരും വളഞ്ഞിട്ട് ആക്രമിച്ചു. അതിനുള്ള പ്രതിഫലമാണ് ഇപ്പോൾ കിട്ടിയത്. സുരേഷേട്ടന് എന്നെ ആവിശ്യം വരുമ്പോഴൊക്കെ എന്നെ വിളിക്കും. ഇപ്പോൾ ആവിശ്യമില്ല. കാരണം ചുറ്റും കേന്ദ്ര സേനയാണ്. വിമാനത്താവളത്തിൽ സ്വീകരിക്കാൻ ചെന്നപ്പോഴും രസമായിരുന്നു.. ആ വരവ്‌ അതൊരു ഉയർത്തെഴുന്നേൽപ്പായിട്ടാണ് എനിക്ക് തോന്നിയത്- ടിനി ടോം വ്യക്തമാക്കി.

കൊച്ചിയിൽ വന്നിറങ്ങുമ്പോൾ ഞാൻ കണ്ടത് ജീസസ് ക്രൈസ്റ്റ് മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റ സംഭവമണെന്നും ഇറക്കമല്ല, ഉയർത്തെഴുന്നേൽപ്പാണതെന്നും താരം പറഞ്ഞു. അതിനി ലൈഫിൽ കാണാൻ പറ്റില്ല. അതൊനൊക്കെ എന്തൊക്കെ ചീത്ത കേട്ടാലും കുഴപ്പമില്ല. ബി ജെ പിയുടെ കൊടി പിടിച്ചല്ല ഞാൻ നടക്കുന്നത് സുരേഷ് ഗോപി എന്ന കൊടിയാണ് പിടിക്കുന്നത്. സുരേഷ് ഗോപി യു ഡി എഫിൽ പോകുകയാണെങ്കിൽ, അവിടത്തെ കൊടി അല്ല പിടിക്കുന്നത്. സുരേഷേട്ടന്റെ കൊടിയാണെന്നും നടൻ വ്യക്തമാക്കി.

സംഘിയെന്ന് വിളിക്കുമായിരിക്കും. ചാണകത്തിൽ ചവിട്ടിയെന്ന് കുറേപ്പേർ പറഞ്ഞു. പണ്ട് ആനപ്പിണ്ഡത്തിൽ ചവിട്ടിയിട്ടുണ്ട്. താൻ ചെറുപ്പത്തിലേ ചാണകത്തിൽ ചവിട്ടിയതാണെന്നും വീട്ടിൽ തൊഴുത്തുണ്ടായിരുന്നെന്നും താരം കൂട്ടിച്ചേർത്തു. കൂടാതെ എല്ലാ പാർട്ടിയിലും നല്ല ആൾക്കാരുണ്ട്. അവരെ നമ്മൾ അംഗീകരിക്കണം. അതിനുള്ള ബുദ്ധിയുണ്ട് എനിക്ക്. അല്ലാതെ ഇന്ന പാർട്ടി ചെയ്യുന്നത് മാത്രമേ നല്ലതെന്നു പറയുന്നത് അന്ധവിശ്വാസമായിട്ടാണ് എനിക്ക് തോന്നുന്നത്.’- ടിനി ടോം വ്യക്തമാക്കി.

Vismaya Venkitesh :