കലാഭവൻ മണിയുടെ ശുപാർശയുണ്ടായിട്ടും അന്ന് ഒഴിവാക്കി; മധുര പ്രതികാരം ചെയ്ത് ടിനി ടോം ; കഥ ഇങ്ങനെ ;-

ഇക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ചലച്ചിത്രതാരം ടിനി ടോമിന്‍റെ വീടിന്‍റെ ഗൃഹപ്രവേശന ചടങ്ങ്. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് ടിനി ടോം. ആലുവയിലെ വീട്ടിലെ ചടങ്ങുകളെല്ലാം പെട്ടെന്ന് തീര്‍ത്ത് കൊച്ചിന്‍ കലാഭവന്റെ ആസ്ഥാനത്തേക്ക് ഓടിയെത്തുകയായിരുന്നു.

ഗ്രഹപ്രവേശ ചടങ്ങിനെത്തിയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഏറെ സമയം ചെലവഴിക്കാന്‍ പോലും നില്‍ക്കാതെ കലാഭവനിലെത്തിയതിന്‍റെ കാരണം ടിനി ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ്. ഈ പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കലാഭവനിലെത്താന്‍ വേണ്ടി കലാകാരനായ ഒരു കുട്ടിയുടെ മധുരപ്രതികാരത്തിന്‍റെ കഥയാണ് ടിനി പറഞ്ഞത്. ഒരു കാലഘട്ടത്തിലെ ചെറുപ്പക്കാരെ കൊച്ചിന്‍ കലാഭവന്‍ എന്ന സ്ഥാപനം എത്രമാത്രം സ്വാധീനിച്ചിരുന്നു എന്നതിന്‍റെ നേരുദാഹരണം കൂടിയാണ് ടിനി പറഞ്ഞ തന്‍റെ ജീവിതകഥ. കൊച്ചിന്‍ കലാഭവന്‍ യൂ ട്യൂബ് ചാനല്‍ ഉദ്ഘാടന വേദിയില്‍ ടിനി ടോം നടത്തിയ പ്രസംഗം ഇങ്ങനെ :-

ഇവിടെ നിന്നും നോക്കിയാല്‍ തന്റെ വീട് കാണാമെന്നായിരുന്നു ടിനി പറഞ്ഞത്. ഉമ്മയുടെ വീട്ടിലാണ് താന്‍ കുട്ടിക്കാലം ചെലവഴിച്ചത്. കലാഭവനില്‍ കയറിപ്പറ്റുകയെന്നതായിരുന്നു അന്നത്തെ ആഗ്രഹം. ഗാനമേള ട്രൂപ്പിന്റെ റിഹേഴ്‌സല്‍ കാണുമ്പോള്‍ ഗിറ്റാര്‍ വായിക്കണമെന്നൊക്കെ ആഗ്രഹിച്ചിരുന്നു. പ്രമുഖരായ ഗായകരായിരുന്നു അന്ന് അണിനിരന്നിരുന്നത്. തിരക്കുണ്ടായിട്ടും താന്‍ ഓടിയത്തിന് പിന്നിലെ കാരണം കലാഭവനാണെന്നും അദ്ദേഹം പറയുന്നു. ഇതിനകത്ത് കയറാനായി പല ശ്രമങ്ങളും നടത്തിയിരുന്നു. കലാഭവന്‍ മണിച്ചേട്ടന്‍ പറഞ്ഞിട്ടാണ് വന്നതെന്ന് പറഞ്ഞിട്ടും ഇങ്ങനെയൊരാളെ ആവശ്യമില്ലെന്നായിരുന്നു കെഎസ് പ്രസാദ് പറഞ്ഞതെന്നും ടിനി വെളിപ്പെടുത്തി.

കലാഭവനിലെത്തിയാല്‍ ഏത് ഉന്നതിയില്‍ വേണമെങ്കിലും എത്തും. അത് അച്ഛന്റെ അനുഗ്രഹമാണ്. അദ്ദേഹം നടക്കുന്നത് കാണുമ്പോള്‍ എന്തായിരിക്കും തന്നെ വിളിക്കുകയെന്നായിരുന്നു ചിന്തിച്ചിരുന്നത്. ജീവിതത്തില്‍ മധുരപ്രതികാരം ചെയ്യാനായി കിട്ടുന്ന ഒരവസരം പോലും ഞാൻ പാഴാക്കാറില്ല – ടിനി പറയുന്നു. ജീവിതത്തില്‍ എന്തെങ്കിലും നഷ്ടമായിട്ടുണ്ടെങ്കില്‍ അതിലും വലുത് എന്തെങ്കിലും ലഭിക്കും. സ്വന്തം അനുഭവത്തിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. ഇവിടേക്ക് വരാനെത്തുന്ന ഒരവസരം പോലും താന്‍ ഒഴിവാക്കാറില്ലെന്ന് ടിനി തുറന്നു പറയുന്നു.

tini tom – house warming – reveals-

Noora T Noora T :