ടിക് ടോക്കിലെ ‘നില്ല് നില്ല്’; നാട്ടുകാർ പറയുന്നു ‘പോ പുല്ല്‌’ !!

ടിക് ടോക്കിലെ ‘നില്ല് നില്ല്’; നാട്ടുകാർ പറയുന്നു ‘പോ പുല്ല്‌’ !!

പ്രശസ്‌തിക്ക് വേണ്ടി എന്തും ചെയ്യുക എന്നത് മലയാളികളുടെ ഒരു രീതിയാണ്. ജനപ്രിയ ആപ്പ് ആയ ടിക്ടോക്കിലെയും അവസ്ഥ ഇപ്പോൾ ഇത് തന്നെയാണ്. ഇതിലെ ഒരു പുതിയ ട്രെൻഡാണ് ജാസി ഗിഫ്റ് പാടിയ നില്ല് നില്ല് എന്ന ഗാനം ഉപയോഗിച്ചുള്ള വിഡിയോകൾ. ഓടുന്ന വാഹനത്തിന്റെ മുന്നിൽ ചെന്ന് നിന്ന് കയ്യിൽ പുല്ലും വൈക്കോലുമൊക്കെ പിടിച്ച് ഡാൻസ് ചെയ്യുന്നതാണത്രേ പുത്തൻ ട്രെൻഡ്.

ഇത്തരം ബുദ്ധിശൂന്യമായ പ്രവർത്തികൾ ചെയ്യുന്നതിനെ തുടർന്നുണ്ടാകുന്ന അപകടങ്ങൾ വളരെ വലുതാണ്. പ്രശസ്തിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന ഒരു യുവ തലമുറ അതിന് വേണ്ടി തങ്ങളുടെ ബുദ്ധിയും പണയം വെച്ചോ എന്ന സംശയവും ഈ വീഡിയോകളൊക്കെ കണ്ടാൽ നമുക്ക് തോന്നിപ്പോകും ?! വിദ്യാഭ്യാസമുള്ളവരാണ് ഇതിനൊക്കെ മുൻപന്തിയിൽ ഉള്ളത് എന്നതാണ് മറ്റൊരു വിരോധാഭാസം. ഇവനൊക്കെ എന്തിനാണ് സ്‌കൂളിലും കോളേജിലുമൊക്കെ പോയത് എന്ന സംശയം ബാക്കി നിൽക്കുന്നു.

ഓടുന്ന ബസ്സിന്റെയും, ബൈക്കിന്റെയും എന്തിന് പോലീസ് വണ്ടിയുടെ വരെ മുന്നിൽ ചെന്ന് ഡാൻസ് കളിക്കുന്ന ഇത്തരം ആളുകൾ നിങ്ങളുടെ ജീവിതത്തിന് നിങ്ങൾ വലിയ വില കൊടുക്കുന്നില്ലെങ്കിലും മറ്റുള്ളവരുടെ ജീവൻ നിങ്ങളെ പോലെയല്ല, അത് വളരെ വില പിടിച്ചതാണെന്ന് ഓർക്കണം. പോലീസ് വണ്ടിയുടെ മുന്നിൽ ചെന്ന് കോപ്രായം കാണിച്ചവർക്കെതിരെ പോലീസ് കേസെടുത്തു എന്നറിയുന്നു. ഇനിയും ഇത്തരം കോപ്രായങ്ങളുമായി ബാക്കിയുള്ള വാഹനങ്ങളുടെ മുന്നിൽ എത്തുന്നവരെ നാട്ടുകാർ തന്നെ കൈകാര്യം ചെയ്യേണ്ട സ്ഥിതി ആണിപ്പോൾ.

Tiktok new trend

Abhishek G S :