ആക്ഷൻ രംഗങ്ങൾ നൂറ് ശതമാനം പൂര്‍ണതയോടെ അവതരിപ്പിച്ചിട്ടുള്ള നടന്‍ മോഹന്‍ലാലാണ്;ത്യാഗരാജന്‍ മാസ്റ്റര്‍ പറയുന്നു!

സിനിമയിൽ നാം ഏറെ പ്രതീക്ഷിക്കാറുള്ളത് ഫൈറ്റ് രംഗങ്ങളാണ്,കോമഡി ആക്ഷൻ രംഗങ്ങളായിരിക്കും കൂടുതൽ സിനിമ പ്രേമികളും ആഗ്രഹിക്കുന്നത്.അതിനായി മലയാള സിനിമയിൽ ഒരുപാട് നടന്മാരുമുണ്ട് എന്നാൽ പലർക്കും പല നായകന്മാരെ ആയിരിക്കും ഈ രംഗങ്ങളിൽ ഇഷ്ടപ്പെടുക അതിലൊരാളാണ് നടന വിസ്മയം മോഹൻലാൽ.ആക്ഷൻ ചിത്രങ്ങൾ വരുമ്പോൾ പ്രധാനമായും ഫൈറ്റ് മാസ്റ്റർ വേണം അപ്പോഴാണ് ആവിശ്യം വരുന്നതും.ഒരുപാട് ഫൈറ്റ് മാസ്റ്ററുകൾ നമ്മുടെ മലയാളം സിനിമക്കുണ്ട് അതിൽ നാം ഇഷ്ട്ടപെടുന്ന ഒരാളാണ് ത്യഗരാജൻമാസ്റ്റർ ഒരുകാലത്തു അദ്ദേഹം മലയാള സിനിമയിൽ വലിയ സ്ഥാനമാണ് വഹിച്ചിട്ടുണ്ടായിരുന്നത്.ഒരുകാലത്തു താരം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. എന്നാൽ ഇന്ന് കേരളത്തിലെ ഫൈറ്റ് മാസ്റ്റർ ആയി വിലസുന്നത് പീറ്റർ ഹെയിന്‍ എന്ന പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ ആണ് തരംഗം സൃഷ്ടിക്കുന്നത്.എന്നും ആക്ഷൻ രംഗങ്ങളിൽ തെന്നിന്ത്യ മൊത്തത്തിൽ ഉണ്ടായിരുന്ന ത്യാഗരാജൻ മാസ്റ്റർ ആണ്.ഒരുപാട് ചിത്രങ്ങൾ ചെയ്തത്കൊണ്ട് ആരാണത്തിൽ മുന്നിട്ട് നിൽക്കുന്നത് എന്ന് അദ്ദേഹത്തോട് ചോദിച്ച അദ്ദേഹം പറഞ്ഞ പേരാണിപ്പോൾ വൈറലാകുന്നത്.

1970 കള്‍ മുതല്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഫൈറ്റ് മാസ്റ്റര്‍ ആയി ജോലി ചെയ്തിരുന്ന ആളാണ് ത്യാഗരാജന്‍ മാസ്റ്റര്‍. ഇക്കാലയളവിനുള്ളില്‍ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലും ത്യാഗരാജന്‍ മാസ്റ്റര്‍ ഒരുക്കിയ സിനിമകള്‍ നിരവധിയാണ്. ഇത്രയും കാലത്തിനിടയില്‍ ഫെള്ക്‌സിബിള്‍ ആയി സംഘട്ടനം ചെയ്യുന്ന താരരാജാവ് ആരാണെന്ന് ചോദിച്ചാല്‍ ത്യാഗരാജന്‍ മാസ്റ്റര്‍ പറയുന്ന ഉത്തരം മോഹന്‍ലാല്‍ എന്നായിരിക്കും. നേരത്തെ പല അഭിമുഖങ്ങളിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഉദയ സ്റ്റുഡിയോ നിര്‍മ്മിച്ച സഞ്ചാരി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ ആണ് മോഹന്‍ലാല്‍ എന്ന ആ ചെറുപ്പക്കാരനെ താന്‍ ആദ്യമായി കണ്ടത്. അയാളെ അന്ന് ശ്രദ്ധിക്കാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനം അയാള്‍ക്ക് ഉണ്ടായിരുന്ന വിനയം ആണെന്നും ത്യാഗരാജന്‍ മാസ്റ്റര്‍ പറയുന്നു. പ്രധാന വില്ലനെ അവതരിപ്പിക്കുന്ന അയാള്‍ തൊഴുകൈയോടെ തന്നോട് പറഞ്ഞത് ‘മാസ്റ്റര്‍ ഞാന്‍ മോഹന്‍ലാല്‍’ എന്നാണെന്നും മാസ്റ്റര്‍ ഓര്‍ക്കുന്നു.

അവിടുന്ന് മുതല്‍ ശശികുമാര്‍ സാറിന്റെ നൂറോളം സിനിമക ള്‍ക്ക് ഫൈറ്റ് മാസ്റ്റര്‍ ആയിരുന്നത് ത്യാഗരാജന്‍ മാസ്റ്റര്‍ ആണ്. അതില്‍ പതിനഞ്ച് പടങ്ങളിലെങ്കിലും മോഹന്‍ലാല്‍ വില്ലനായും നായകന്‍ ആയും അഭിനയിച്ചിട്ടുണ്ട്. സംഘട്ടന രംഗങ്ങളില്‍ താന്‍ കൊണ്ട് വന്നിട്ടുള്ള പുതുമകള്‍ നൂറ് ശതമാനം പൂര്‍ണതയോടെ അവതരിപ്പിച്ചിട്ടുള്ള നടന്‍ മോഹന്‍ലാലാണ്. ഫൈറ്റിന്റെ കാര്യത്തില്‍ മോഹന്‍ലാലിനോളം ഫ്ളെക്‌സിബിലിറ്റി ഉള്ള നടന്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഇല്ല എന്നതാണ് എന്റെ അനുഭവമെന്നും ത്യാഗരാജന്‍ മാസ്റ്റര്‍ വ്യക്തമാക്കുന്നു.

എത്ര അപകടം പിടിച്ച രംഗങ്ങള്‍ ആയാലും ഡ്യൂപ് ഉപയോഗിക്കാതെ ഫൈറ്റ് ചെയ്യുന്ന മോഹന്‍ലാലിനോട് താന്‍ ചെയ്യരുത് എന്ന് പറഞ്ഞ പല രംഗങ്ങളിലും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫൈറ്റിന്റെ എല്ലാ രീതിയിലും മോഹന്‍ലാല്‍ അഗ്രഹണ്യന്‍ ആണെന്നും നാടന്‍ തല്ലും കളരി പയറ്റും തുടങ്ങി ബൈക്ക് സ്റ്റണ്ട് വരെ ലാല്‍ ചെയ്യുന്നത് ഡ്യൂപ്പുകളെ അമ്പരിപ്പിച്ച് കൊണ്ടാണെന്നും ത്യാഗരാജന്‍ മാസ്റ്റര്‍ വെളിപ്പെടുത്തുന്നു. ഇതൊക്കെ കാണുമ്പോള്‍ ദൈവികമായ ഒരു ശക്തി ഈ നടന് ലഭിച്ചിട്ടുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം ചെയ്തതില്‍ ഏറ്റവും അപകടം പിടിച്ച സംഘട്ടന രംഗം മൂന്നാംമുറ, ദൗത്യം. എന്നീ ചിത്രങ്ങളില്‍ ആയിരുന്നെന്നും മാസറ്റര്‍ പറയുന്നു.എത്ര ഫൈറ്റ് മാസ്റ്ററുകൾ വന്നാലും ഏറ്റവും മുന്നിൽ നിന്നിരുന്ന ആക്ഷൻ രംഗങ്ങളുടെ കിംഗ് നമ്മുടെ സ്വന്തം ത്യാഗരാജൻ മാസ്റ്റർ തന്നെയാണ്.

thyagarajan master talk about mohanlal

Sruthi S :