ഈ അടുത്തായിരുന്നു ദളപതി വിജയ്‌യുടെ ‘ഗില്ലി’ റീറിലീസ് ചെയ്തത്. ഇത് ആരാധകര്‍ക്കിടയില്‍ തരംഗം തീര്‍ത്തത്. തൊട്ടുപിന്നാലെ മറ്റൊരു വിജയ് ചിത്രം കൂടി റീറിലീസിനൊരുങ്ങുകയാണ്. താരത്തിന്റെ 50ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രം റീറിലീസ് ആകുന്നത്. 2012 ല്‍ ദീപാവലി റിലീസ് ആയി പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘തുപ്പാക്കി’യാണ് റീറിലീസിനൊരുങ്ങുന്നത്.
എ ആര്‍ മുരുഗദോസ്സിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ വിജയ്, കാജല്‍ അഗര്‍വാള്‍, ജയറാം എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. ബോളിവുഡ് താരം വിദ്യുത് ജംവാലാണ് വില്ലന്‍ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.
ഹാരിസ് ജയരാജ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചപ്പോള്‍ സന്തോഷ് ശിവനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. വിജയ്‌യുടെ പിറന്നാള്‍ ജൂണ്‍ 22 ആണെന്നിരിക്കെ ജൂണ്‍ 21 ന് ആണ് ചിത്രം റീറിലീസ് ആകുന്നത്.
26/11 മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം 2012 ദീപാവലിക്കാണ് റിലീസ് ചെയ്തിരുന്നത്. നിരവധി ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രം ഏകദേശം 120 കോടിയോളം നേടിയിരുന്നു.
വിജയ്‌യുടെ ആദ്യ 100 കോടി ചിത്രം കൂടിയായിരുന്നു ‘തുപ്പാക്കി’. ഇത് രണ്ടാം തവണയാണ് ഒരു വിജയ് ചിത്രം ഈ വര്‍ഷം റീറിലീസ് ആകുന്നത്. കഴിഞ്ഞ ഏപ്രിലില്‍ റീറിലീസ് ചെയ്തിരുന്ന വിജയ് ചിത്രമായ ഗില്ലി 20 കോടിയോളം നേട്ടം കൊയ്തിരുന്നു.