തഗ്ഗ് സി.ആർ 143/24 പൂർത്തിയായി; ഇൻവസ്റ്റിഗേറ്റീവ് ജോണർ ചിത്രവുമായി നവാഗതനായ ബാലു എസ്.നായർ

പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം.
ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ പല ചിത്രങ്ങളും മികച്ച വിജയം നേടുകയും ചെയ്തത് ഈ പശ്ചാത്തലത്തെ പിടി മുറുക്കാൻ ചലച്ചിത്ര പ്രവർത്തകർ തിരിഞ്ഞത് സിനിമയുടെ വാണിജ്യ രംഗത്തിൻ്റെ നിലനിൽപ്പിലെ ഭദ്രത ഉറപ്പിക്കാൻ തന്നെയാണ്.

പ്ലാൻ ബാലു – എൻ്റർടൈൻമെൻ്റ് സിൻ്റെ ബാനറിൽ സന്ധ്യാ സുരേഷ്, നിർമ്മിച്ച് നവാഗതനായ ബാലു എസ്.നായർ, തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തഗ്ഗ്143/24 എന്ന ചിത്രത്തിൻ്റെ പശ്ചാത്തലവും ഇൻവസ്റ്റിഗേറ്റീവ് ജോണറിലുള്ളതാണ്. ഓരോ ചിത്ര ത്തിൻ്റെയും അവതരണത്തിലെ പുതുമയാണ് ആ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്.

ഈ ചിത്രത്തെ സംബന്ധിച്ചടത്തോളവും അത്തരത്തിലുള്ള ഒരു സമീപനമാണ് അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. ഒരു മർഡർ ഇൻവസ്റ്റിഗേഷൻ തികഞ്ഞ ഉദ്വേഗവുംഏറെ സസ്പെൻസും നിലനിരത്തി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ആലപ്പുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, സായ് കുമാർ, വിനയപ്രസാദ്, ബിന്ദു പണിക്കർ, സാധിക വേണുഗോപാൽ, സഖറിയ പൗലോസ് ദേവ്, ബാലു എസ്.നായർ, സി.എം. ജോർജ്, സന്ധ്യ, ക്ലയർ സി, ജോൺ ജോർജ് പുളിക്കൻ, സുധിമോൾ, മനോജ് വഴിപ്പാടി, എന്നിവരും പ്രധാന അഭിനേതാക്കളാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മെയ് മുപ്പതിന് പ്രദർശനത്തിനെത്തുന്നുവെന്ന് പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – നിഹാസ് – സന്തോഷ്
ക്രിയേറ്റിവ് പ്രൊഡ്യൂസർ – നിഹാരിക
സംഗീതം -എബിഡേവിഡ്.
ഛായാഗ്രഹണം – ജഗൻ പാപ്പച്ചൻ.
എഡിറ്റിംഗ് -& ഡി.ഐ. ജിതിൻ കുമ്പുകാട്ട്
കലാസംവിധാനം – അനീഷ് . വി.കെ.
മേക്കപ്പ – മാളൂസ് .കെ.പി.,
രാഹുൽ നരുവാമൂട്.
കോസ്റ്റ്യുസ് – അസീസ് പാലക്കാട്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – സക്കീർ പ്ലാമ്പൻ’ ക്രിയേറ്റീവ് അസിസ്റ്റൻ്റ്-അലൻ. കെ. ജഗൻ’
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അഭിലാഷ് ഗ്രാമം.
പ്രൊഡക്ഷൻ മാനേജർ – മനീഷ്.ടി.എം.-
ഡിസൈൻ – ഡാവിഞ്ചി സ്റ്റുഡിയോ.
പ്രൊജക്റ്റ് ഡിസൈനർ & പ്രൊഡക്ഷൻ കൺട്രോളർ – രാജൻ മാസ്ക്ക്

Vijayasree Vijayasree :