
കുവൈറ്റില്‍ മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ രോഗിയുടെ തലയിലെ മുഴ വിജയകരമായി നീക്കം ചെയ്തു. മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് 5 സെ.മി വലിപ്പമുള്ള മുഴ വിജയകരമായി കുവൈറ്റ് മെഡിക്കല്‍ ടീം പുറത്തെടുത്തത്.
അത്യാധുനിക സാങ്കേതിക വിദ്യയുപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. മുഴയുടെ കൃത്യമായ വലുപ്പവും സ്ഥാനവും കണ്ടെത്താന്‍ കഴിഞ്ഞതോടെ പുറത്തെടുക്കല്‍ എളുപ്പമായി. തലച്ചോറിന്റെ 250ലേറെ ദ്വിമാന ചിത്രങ്ങളെടുത്ത് ഇതിനെ ത്രിമാന ചിത്രങ്ങളാക്കി മാറ്റിയാണ് ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

three hours operation in head is success in kuwait
Next Read: ഖത്തർ ലോകകപ്പ്;ടീമുകൾ 32 തന്നെ! »