മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം

ബാന്ദ്രയിലെ രംഗ് ശാരദ ഓഡിറ്റോറിയയില്‍ വൈകീട്ട് 7.30 മുതല്‍ ചേര്‍ത്തല ശ്രീ നാല്പതനേശ്വരം കലാകേന്ദ്രമാണ് കുചേലവൃത്തം, പ്രഹഌദ ചരിതം, കിരാതം എന്നീ കഥകളികള്‍ അവതരിപ്പിക്കുന്നത്.

ഇതര ഭാഷക്കാരടങ്ങുന്ന കലാസ്വാദകര്‍ക്ക് ആദ്യ ദിവസം അരങ്ങിലെത്തിയ കുചേലവൃത്തം കഥകളി വേറിട്ട ദൃശ്യാനുഭവമായി. കലാനിലയം രാജശേഖര പണിക്കര്‍, കലാനിലയം മനോജ് കുമാര്‍, കലാനിലയം വിനോദ് കുമാര്‍, തുടങ്ങിയ കലാകാരന്മാരാണ് മുംബൈയില്‍ മലയാളനാടിന്റെ പെരുമ പകര്‍ന്നാടിയത്.

കുട്ടിക്കാലത്ത് കണ്ട കഥകളിയെ നഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ കാണാനായ സന്തോഷം പങ്ക് വയ്ക്കുകയായിരുന്നു കെ പി എം ജി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സച്ചിന്‍ മേനോന്‍. കഥകളിയെ പുതിയ തലമുറക്ക് പരിചയപ്പെടുത്താന്‍ ഇത്തരം വേദികള്‍ നിമിത്തമാകുമെന്ന് കേന്ദ്രീയ നായര്‍ സാംസ്‌കാരിക സംഘ് മഹാരാഷ്ട്ര അധ്യക്ഷന്‍ ഹരികുമാര്‍ മേനോന്‍ പറഞ്ഞു.

ശൈലജ നായര്‍ ഫൗണ്ടേഷനാണ് മൂന്ന് ദിവസം നീണ്ട കഥകളി ഫെസ്റ്റിവലിനായി വേദിയൊരുക്കിയത്. മുംബൈയിലോരു കഥകളി ക്ലബ്ബാണ് അടുത്ത ലക്ഷ്യമെന്ന് പ്രതാപ് നായര്‍ പറഞ്ഞു. മുംബൈയില്‍ പുതിയൊരു കഥകളി സംസ്‌കാരത്തിനാണ് ഇന്ന് തിരി തെളിഞ്ഞിരിക്കുന്നത്.

Vijayasree Vijayasree :