ഇത് അഭിമാന നേട്ടം; പുതിയ സന്തോഷം പങ്കുവെച്ച് ലെന; ആശംസകളുമായി ആരാധകർ!!

നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്‌ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാന്‍ താരത്തിനായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്നാണ് അവ വൈറലായി മാറാറുള്ളതും.

ഇപ്പോഴിതാ മറ്റൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ലെന. പ്രശാന്ത് വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. പ്രശാന്തിന്റെ കരിയറിലെ ആ നേട്ടമാണ് ലെന പങ്കുവെച്ചത്. പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എയ്റോസ്‌പെയ്‌സ് എൻജിനീയറിങിൽ (I I S c) പ്രശാന്ത്, എം ടെക് റിസർച്ച് കൊളോക്യം അവതരിപ്പിച്ച വാർത്തയാണ് സമൂഹ മാധ്യമങ്ങളിലൂടെ ലെന പങ്കുവെച്ചത്.

ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രശാന്ത് സംസാരിക്കുന്ന വീഡിയോയും ലെന കുറിപ്പിനൊപ്പം പങ്കുവെച്ചു. നിരവധി പേരാണ് പ്രശാന്തിന് ആശംസകളുമായി എത്തിയത്. വീഡിയോയിൽ ഓർബിറ്ററി മെക്കാനിക്സ് എന്ന ബഹിരാകാശ തത്വത്തെ വളരെ ലളിതമായി പ്രശാന്ത് വ്യാഖ്യാനിക്കുന്നത് കാണാം.

ജനുവരി 17 ന് ബെം​​ഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വെച്ചാണ് ലെനയും പ്രശാന്തും വിവാഹിതരായത്. ബഹിരാകാശ ദൗത്യമായ ​ഗ​ഗൻയാനിലെ യാത്രികരുടെ പേര് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തന്റെ വിവാഹ വാർത്ത ലെന പുറത്തുപറഞ്ഞത്. ജനുവരിയിൽ വിവാഹം കഴിഞ്ഞിട്ടും പുറത്തറിയിക്കാതിരുന്നത് പ്രശാന്ത് അതീവ രഹസ്യ സ്വഭാവമുള്ള ഒരു തന്ത്രപ്രധാന ദേശീയ ദൗത്യത്തിന്റെ ഭാ​ഗമായത് കൊണ്ടാണ് എന്നാണ് ലെന പറഞ്ഞിരുന്നത്.

Athira A :