പ്രേക്ഷക മനസുകളിൽ നൊമ്പരവും നന്മയും നിറച്ച് ശുഭരാത്രി പ്രദർശനം തുടരുകയാണ്. ഇപ്പോൾ മൂന്നാം വാരത്തിലേക്ക് വിജയകരമായി കടന്നിരിക്കുകയാണ് ശുഭരാത്രി . കൃഷ്ണനും മുഹമ്മദുമാണ് ചിത്രത്തിലെ പ്രദാന അകഥാപാത്രങ്ങൾ. ദിലീപും സിദ്ദിഖും കൃഷ്ണനും മുഹമ്മദുമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് വ്യാസൻ കെ പി ആണ്.
മുഹമ്മദ് ആദ്യ ഹജ്ജിനുള്ള ഒരുക്കത്തിലാണ്. യാത്ര പുറപ്പെടുംമുന്‍പ് ചില ബന്ധങ്ങള്‍ക്കിടയിലൊക്കെ അവശേഷിക്കുന്ന അസ്വാരസ്യങ്ങള്‍ പറഞ്ഞുതീര്‍ത്ത് പൊരുത്തം വാങ്ങാനുള്ള തിരക്കിലാണ് അയാള്‍. കടമകളെല്ലാം തീര്‍ത്ത് യാത്ര പുറപ്പെടുന്നതിന്റെ തലേരാത്രി അവിചാരിതമായി അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുകയാണ് ‘കൃഷ്ണന്‍’ എന്നയാള്‍.
ജീവിതത്തിന്റെ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് മനുഷ്യരെ ഒരുമിപ്പിക്കുന്ന മതാതീതമായ ആത്മീയതയുടെ കഥ പറയുകയാണ് ‘ശുഭരാത്രി’. സിദ്ദിഖും ദിലീപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ചെറുവേഷങ്ങളില്‍ പോലും താരങ്ങളാണ് എത്തുന്നത്. അനു സിത്താരയാണ് നായിക.
സായ് കുമാര്‍, നെടുമുടി വേണു, ഹരീഷ് പേരടി, അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, നാദിര്‍ഷ, ആശ ശരത്ത് എന്നിങ്ങനെ പോകുന്നു ശുഭരാത്രിയിലെ താരനിര. ബിജിബാല്‍ സംഗീതം പകര്‍ന്ന പാട്ടുകളാണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. സൂഫി പരിവേഷമുള്ള പാട്ടുകള്‍ വീണ്ടും പ്ലേ ചെയ്ത് കേള്‍ക്കാന്‍ തോന്നുന്നവയാണ്. ഏച്ചുകെട്ടലുകളൊന്നുമില്ലാതെയുള്ള നരേഷന് യോജിക്കുന്നവിധം മിനിമലാണ് ആല്‍ബിയുടെ ഛായാഗ്രഹണം. .
third week of shubharathri movie