വഴക്ക് കാരണം കിരീടത്തിൽ ഞാൻ വേണ്ടെന്ന് തിലകൻ ചേട്ടൻ പറഞ്ഞു; മനസ്സ് തുറന്ന് കവിയൂർ പൊന്നമ്മ

തിലകനുമായുള്ള കോമ്പിനേഷനെ കുറിച്ച് കവിയൂർ പൊന്നമ്മ പറയുന്നു. അഭിനയിച്ച സിനിമകളിൽ ഏറ്റവും നല്ല കോമ്പിനേഷൻ അദ്ദേഹത്തിന് ഒപ്പമായിരുന്നു

വ്യക്തി ജീവിതത്തിൽ പരുക്കനായി ബോധപൂർവ്വം അഭിനയിക്കുന്ന വ്യക്തിയാണ് തിലകന്‍ ചേട്ടന്‍. ഞാനുമായും വഴക്കിട്ടിട്ടുണ്ട്. ‘ജാതകം’ എന്ന സിനിമയുടെ ലൊക്കേഷനിൽവച്ചാണത്. ഷോട്ട് എടുക്കുമ്പോൾ ഞാൻ ചിരിച്ചതിനാൽ എട്ടോളം തവണ ടേക്ക് എടുക്കേണ്ടി വന്നു. അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അതിന്റെ പേരിൽ വഴക്കായി. പിന്നീട് മിണ്ടാതെയിരുന്നു .

’കിരീടം’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ആ പിണക്കം അവസാനിച്ചത്. വഴക്ക് കാരണം എന്നെ കിരീടത്തിൽ വേണ്ടെന്ന് അദ്ദേഹം സിബി മലയിലിനോട് പറഞ്ഞിരുന്നു. പക്ഷേ ഈ കഥാപാത്രം പൊന്നമ്മ ചേച്ചി ചെയ്താലേ ശരിയാകൂ എന്ന് സിബി മറുപടി കൊടുത്തു”.

Noora T Noora T :