ഏതെങ്കിലും മക്കള്‍ പെറ്റമ്മയുടെ താലി വില്‍ക്കുമോ….??? പക്ഷേ തിലകന്‍ അത് ചെയ്തു…. തിലകനെ കൊണ്ടത് ചെയ്യിക്കുക ആയിരുന്നു…. താലി വിറ്റ് കള്ളും കുടിച്ച് സിനിമ കണ്ടു നടന്നു….

ഏതെങ്കിലും മക്കള്‍ പെറ്റമ്മയുടെ താലി വില്‍ക്കുമോ….??? പക്ഷേ തിലകന്‍ അത് ചെയ്തു…. തിലകനെ കൊണ്ടത് ചെയ്യിക്കുക ആയിരുന്നു…. താലി വിറ്റ് കള്ളും കുടിച്ച് സിനിമ കണ്ടു നടന്നു….

ലോകത്ത് ഒരു മക്കളും പെറ്റമ്മയുടെ താലി വില്‍ക്കുന്ന കേട്ടുകേള്‍വി ഇല്ല. എന്നാല്‍ അഭിനയ കുലപതി തിലകന്‍ അത് ചെയ്തു. തിലകനെ കൊണ്ടത് ചെയ്യിക്കുകയായിരുന്നു എന്നു വേണം പറയാന്‍. ഒരു മനുഷ്യനെ മനുഷ്യനാക്കുന്നത് അവരുടെ ജീവിത സാഹചര്യങ്ങളാണ്. ജനിച്ചു വളരുന്ന സാഹചര്യവും വീട്ടിലെ അന്തരീക്ഷവുമാണ് ഒരു മനുഷ്യനെ നല്ലവനും മോശക്കാരനുമാക്കുന്നത്. തിലകന്റേതും സമാനമായൊരു കഥയാണ്.

തിലകന് ഓണം ഇല്ല. അതിന് പിന്നില്‍ അദ്ദേഹം പറഞ്ഞിട്ടുള്ളൊരു കഥയുണ്ട്.. ആ കഥ എത്ര മലയാളികള്‍ക്ക് അറിയാമെന്ന് അറിയില്ല… എന്നാലും ഇന്നും അദ്ദേഹത്തിന് ആരാധകര്‍ ഏറെയാണ്. ഓണം ആഘോഷിക്കാത്തതിന് പിന്നിലെ കാരണം അമ്മയാണ്. ഒരു ഓണത്തിന് അദ്ദേഹം അദ്ദേഹത്തിന്റെ അമ്മയുടെ താലി വിറ്റു. താലി വിറ്റ് കള്ളും കുടിച്ച് സിനിമ കണ്ടു.. 1956ലാണ് സംഭവം. ഏത് സിനിമയെന്ന് അദ്ദേഹത്തിന് ഓര്‍മ്മയില്ല. പക്ഷേ അഞ്ചാറ് പേര്‍ അദ്ദേഹത്തിനൊപ്പം സിനിമ കാണാന്‍ കയറിയിരുന്നു. കള്ളു കുടിക്കാന്‍ കൂടെ കൂടിയവര്‍ തന്നെയായിരുന്നു സിനിമയ്ക്കും കൂട്ട്. അതിലൊരാള്‍ സിനിമയുടെ ന്യൂസ് റിവ്യൂ ഓടിക്കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് എഴുന്നേറ്റ് ആശാനെ ഞാനിപ്പോ വരാം എനിക്കൊരാളെ കാണണം, നിങ്ങള്‍ കാണൂ എന്നും പറഞ്ഞ് ഇറങ്ങി പോയി. പക്ഷേ അയാള്‍ വന്നില്ല…

“സിനിമ കഴിഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ അവനെ കണ്ടു.. ആശുപത്രി മുകളിലാണ്… അവിടിന്ന് അയാള്‍ നടന്നു വരുന്നത് കാണാം… ദേഹം മുഴുവന്‍ ചോരയുമായി. എന്താടാന്ന് ചോദിച്ചപ്പോള്‍ പെങ്ങളുടെ വീടിന് തൊട്ടടുത്ത് ഒരുത്തനെ കാപ്പിക്കമ്പ് വെട്ടി തലയടിച്ച് പൊട്ടിച്ച് അയാളെ ഞങ്ങള്‍ ആശുപത്രിയില്‍ കൊണ്ട് ഇട്ടിരിക്കുവാണെന്ന് പറഞ്ഞു. ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ അയാള്‍ എന്റെ പരിചയക്കാരനാണ്. റോയില്‍ മില്ലിന്റെ ഉടമസ്ഥന്‍. ഒമ്പതാം ദിവസം അയാള്‍ മരിച്ചു. പൊലീസ് പ്രശ്‌നമായി. സിനിമ കാണാന്‍ കയറിവര്‍ക്കും പ്രശ്‌നമായി. എന്നാല്‍ എസ്. ഐയ്ക്ക് എന്നെ പരിചയമുണ്ടായിരുന്നു. എസ്.ഐ വിളിച്ചിട്ട് ചോദിച്ചു എന്താടാ കറങ്ങുന്നേ….” അപ്പോ പറഞ്ഞു…”ചുമ്മാ”. “പോ പോ വീട്ടില്‍ പോ….” എന്ന് എസ്.ഐയും പറഞ്ഞു. അന്ന് തിലകന് 19, 20 വയസ്സ്..


“അങ്ങനെ എന്നെ പറഞ്ഞ് വീട്ടില്‍ വിട്ടു… ഞാന്‍ താഴെ നിന്നും നടന്നു വരുന്നത് കണ്ടിട്ട് ജോലിക്കാര്‍ അമ്മയോടു പറഞ്ഞു കുഞ്ഞു ദേ വരുന്നുണ്ടെന്ന്.. അമ്മ ഇറങ്ങി ഗേറ്റിന്റെ അവിടെ വന്നിട്ട് ചോദിച്ചു.’ ‘എന്നോട് നീ ഇത് ചെയ്തല്ലേടാ…” “ഞാന്‍ വിചാരിച്ചു ഈ കൊലപാതകത്തിന്റെ കാര്യം വല്ലതും അമ്മ അറിഞ്ഞു കാണുമെന്ന്…”  ഞാന്‍ പറഞ്ഞു ‘ഞാന്‍ അറിഞ്ഞില്ല…” “നീ അറിഞ്ഞില്ലേ…. നീ എടുത്തോണ്ട് പോയി വിറ്റല്ലേടാ.. ”  അതാണോ…. അത് എനിക്കൊരു ജോലി കിട്ടുമ്പോ നിങ്ങള്‍ക്കൊരു മാല വാങ്ങിച്ച് തന്നോളാം.. തീര്‍ന്നല്ലോ… ഉടനെ അവര്‍ പറഞ്ഞൊരു വാക്കുണ്ട്… ‘നീ എനിക്കൊരു മാല വാങ്ങിച്ച് തന്നേയ്ക്കും. പക്ഷേ താലി വാങ്ങിച്ചു തരോടാ..” “അവിടെ ഞാന്‍ വീക്കായി പോയി.. അത് താലിയായിരുന്നു. ഞാന്‍ അറിഞ്ഞില്ല….എനിക്ക് താലിയൊന്നും കണ്ടാല്‍ അറിയുന്ന പ്രായമായിരുന്നില്ല… എനിക്കവര്‍ ഓണത്തിന് ആഹാരം തന്നില്ല. വീട്ടില്‍ എല്ലാവര്‍ക്കും ഇലയിട്ട് വിളമ്പിയപ്പോള്‍ എനിക്ക് വിളമ്പിയില്ല. ഞാന്‍ നാടകക്കാരനായിപ്പോയി. അതുകൊണ്ട് ഞാന്‍ ചെയ്തതായിരുന്നു. കള്ളുകുടിക്കണമെന്ന് എനിക്ക് തോന്നി.. അങ്ങനെ ഞാന്‍ അന്ന് ഓണം ആഘോഷിച്ചു.”

Thilakan s mother s mangalsutra story

Farsana Jaleel :