“ജയറാമേട്ടന് അങ്ങനൊരാൾ ഉണ്ടായി. എന്നെ അങ്ങനെ രക്ഷിക്കാൻ ആരും ഉണ്ടായില്ലച്ചോ ..” – തെസ്നി ഖാൻ

മലയാള സിനിമയിൽ ഹാസ്യ ചിത്രങ്ങളിലൂടെ ഹൃദയം കീഴടക്കിയ നടിയാണ് തെസ്നി ഖാൻ. നാലാൾ സിനിമകളിൽ തുടക്കത്തിൽ വേഷമിട്ടെങ്കിലും അത്രക്ക് ശ്രദ്ധിക്കപെട്ട ചിത്രങ്ങൾ പിന്നീട് തെസ്‌നിയെ തേടി എത്തിയില്ല. കലാഭവനില്‍ ഡാന്‍സ് പഠിക്കുമ്ബോഴാണ് ജയറാം നായകനായ പത്മരാജന്‍ ചിത്രം അപരനില്‍ തെസ്നി ഖാന്‍ ഒരു ചെറിയ വേഷം അവതരിപ്പിച്ചത്.

അന്ന് കലാഭവന്റെ ചുവരുകളില്‍ മുഴുവന്‍ ‘അപരന്‍’ സിനിമയുടെ പോസ്റ്റര്‍ ആയിരുന്നുവെന്നും, ജയറാമേട്ടന്‍ അതിലങ്ങനെ നിറഞ്ഞു നില്‍ക്കുന്നത് ഇപ്പോഴും തന്റെ ഓര്‍മ്മയിലുണ്ടെന്നും തെസ്നി പങ്കുവയ്ക്കുന്നു.

ആ സമയം ഒരിക്കല്‍ ആബേല്‍ അച്ഛന്‍ എന്നെ വിളിച്ചിട്ട് ചോദിച്ചത് ‘എന്താ കുട്ടി നീ ഈ സിനിമയില്‍ അഭിനയിച്ചിട്ടും നിന്നെ ഇതിലൊന്നും കാണാനില്ലല്ലോ, സിനിമാ പോസ്റ്ററില്‍ ജയറാം ഒരു താരമായി നില്‍ക്കുന്ന പോലെ നിന്നെ ഒരു നടിയായി സിനിമാ പോസ്റ്ററില്‍ കാണാന്‍ എനിക്ക് എന്നെങ്കിലും ഭാഗ്യമുണ്ടാകുമോ’, എന്നായിരുന്നു അച്ഛന്റെ ചോദ്യം, അച്ഛനോട് ഞാന്‍ അന്ന് ഇങ്ങനെയാണ് മറുപടി നല്‍കിയത്.

‘ജയറാമേട്ടനെ രക്ഷിക്കാന്‍ പത്മരാജന്‍ സാര്‍ ഉണ്ടായിരുന്നു, ജയറാമേട്ടന് നല്ല റോള്‍ കൊടുക്കാന്‍ ഗോഡ്ഫാദറായി അദ്ദേഹം വന്നു, എന്നെ അങ്ങനെ രക്ഷിക്കാന്‍ ആരും ഉണ്ടായില്ലച്ചോ’,ഞാന്‍ സിനിമയില്‍ അറിയപ്പെടുന്ന ഒരു കലാകാരിയായി വരണമെന്ന് അച്ഛന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു. ഒരു ടിവി ചാനല്‍ അഭിമുഖ പരിപാടിയില്‍ സംസാരിക്കവെയാണ് തെസ്നി ഖാന്‍ പഴയകാല ഓര്‍മ്മകള്‍ പങ്കുവച്ചത്.

thesni khan about film career

Sruthi S :