ഷൂട്ടിംഗ് മുബൈയിൽ; മോഹൻലാലിന് മുന്നിലിരിക്കുന്നതെല്ലാം ഹിന്ദിക്കാരും ബംഗാളികളും; പിന്നെ ഈ മലയാളം കോമഡി കേട്ട് അവരെങ്ങനെ ചിരിക്കുന്നു ?! കൂലി കയ്യടിക്കാരുമായി ബിഗ്‌ബോസ്…

ഷൂട്ടിംഗ് മുബൈയിൽ; മോഹൻലാലിന് മുന്നിലിരിക്കുന്നതെല്ലാം ഹിന്ദിക്കാരും ബംഗാളികളും; പിന്നെ ഈ മലയാളം കോമഡി കേട്ട് അവരെങ്ങനെ ചിരിക്കുന്നു ?! കൂലി കയ്യടിക്കാരുമായി ബിഗ്‌ബോസ്…

ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ പേക്ഷക പ്രീതിയുള്ള റിയാലിറ്റി ഷോയിൽ ഒന്നാണ് ബിഗ്‌ബോസ്. തുടക്കത്തിൽ റേറ്റിങ്ങിൽ വളരെ പിന്നിലായിരുന്നു ബിഗ്‌ബോസ് പിന്നീട് കൃത്യമായ മാർക്കറ്റിങ് തന്ത്രങ്ങളിലൂടെ മലയാളത്തിലെ ഏറ്റവും കൂടുതൽ റേറ്റിങ്ങുള്ള പരിപാടികളിൽ ഒന്നായി മാറിയിക്കുകയാണ്. ബിഗ്‌ബോസ് സ്ക്രിപ്റ്റഡ് ആണെന്നും പറ്റിക്കലാണെന്നുമൊക്കെയുള്ള വാർത്തകൾ ഈയിടെയായി ഏറെ പുറത്തു വരുന്നുണ്ട്.

ഇതിനിടെ ബിഗ്‌ബോസിൽ കയ്യടിക്കാനായി കൂലിക്ക് ആളെ നിർത്തുകയാണെന്ന ആരോപണം അടുത്തിടെ ഉയർന്നിട്ടുണ്ട്. ബിഗ്‌ബോസിന്റെ ഷൂട്ടിംഗ് നടക്കുന്നത് ബോംബെയിലാണ്. മുന്നിൽ കാണികളായി ഇരിക്കുന്നത് മുഴുവൻ ഹിന്ദിക്കാരും ബംഗാളികളുമാണ്. പിന്നെ മലയാളം കോമഡി കേൾക്കുമ്പോൾ എങ്ങനെയാണ് ഇവർ ചിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ സംശയം. കയ്യടിക്കാനായി കൂലിക്ക് ആളെ നിർത്തി പറഞ്ഞു കയ്യടിപ്പിച്ച് മറ്റൊരു പറ്റിക്കലാണ് അവിടെ നടക്കുന്നതെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരം.

ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്യുന്ന പല കോമഡി പരിപാടികളിലും മറ്റു ചാനലുകളിലെ പരിപാടികളിലും ഈ രീതി അവലംബിച്ചു വരുന്നുണ്ട്.

These audiences are fake  ?! Shocking news about Bigg Boss !!

Abhishek G S :