ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമയാണ് എവിടെയും ചർച്ചാ വിഷയം. റിപ്പോർട്ടിലൂടെ സ്ത്രീകൾ മലയാള സിനിമയിൽ നേരിട്ടുകൊണ്ടിരുന്ന ചൂഷണങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. സിനിമാ മേഖലയിൽ വ്യാപക ലൈംഗീക ചൂഷണം നടക്കുന്നുണ്ടെന്നാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത്.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിക്കാൻ കാരണമായത് വിമെൻ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി) സംഘടനയുടെ ഇടപെടൽ മൂലമാണ്. നിലവിലെ വിവാദങ്ങൾ സിനിമാ മേഖലയെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണമെന്ന് പറയുകയാണ് നടൻ പൃഥ്വിരാജ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം വേണമെന്നും നടൻ പറഞ്ഞു. അന്വേഷണത്തിനൊടുവില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണം. അങ്ങനെ മാത്രമെ ഇതിന് ഇവസാനം ഉണ്ടാക്കാന്‍ സാധിക്കൂവെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.
ആരോപണങ്ങള്‍ കള്ളമെന്ന് തെളിയിക്കപ്പെട്ടാല്‍ മറിച്ചും ശിക്ഷാനടപടികള്‍ ഉണ്ടാവണം. ഇരകളുടെ പേരുകള്‍ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണവിധേയരുടെ പേര് പുറത്തുവിടുന്നതില്‍ നിയമ തടസ്സമില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടലില്ല. ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരില്‍ ഒരാളാണ് താന്‍. കുറ്റകൃത്യങ്ങളില്‍ തുടര്‍നടപടി എന്താണെന്ന് അറിയാന്‍ നിങ്ങളെപോലെ എനിക്കും ആകാക്ഷയുണ്ട്. പരാതികളില്‍ അന്വേഷണം നടത്തുന്നത് അടക്കം നിലവിലെ വിവാദങ്ങളില്‍ എഎംഎംഎയ്ക്ക് വീഴ്ച്ച സംഭവിച്ചുവെന്നതില്‍ സംശയമില്ല.
തനിക്ക് ചുറ്റുമുള്ള വര്‍ക്ക്‌സ്‌പേസ് സുരക്ഷിതമാക്കും എന്ന് പറയുന്നതില്‍ തീരുന്നതല്ല ഒരാളുടെയും ഉത്തരവാദിത്തം. താന്‍ ഇതിന്റെ ഭാഗമാകില്ല എന്ന് പറയുന്നിടത്ത് തീരുന്നില്ല ഉത്തരവാദിത്തമെന്നും താരം പറഞ്ഞു. നിലവിലെ സാഹചര്യങ്ങളിൽ താരസംഘടനയയ ‘അമ്മ’യുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്നും പൃഥ്വി പറഞ്ഞു.
മലയാളം സിനിമയിൽ പവർ ഗ്രൂപ്പ് ഇല്ലെന്ന് പറയാനാകിലില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. ‘പവർ അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഒരു ഇടപെടൽ എനിക്ക് എതിരെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാലും, ഇല്ലാ എന്ന് പറയാൻ കഴിയില്ല.
ഞാൻ അവരെ ഫേസ് ചെയ്യേണ്ടി വന്നിട്ടില്ല. അവരാൽ ബാധിക്കപ്പെട്ടവർ ഇന്ന് മലയാളം സിനിമയിൽ ഉണ്ടെങ്കിൽ അവരുടെ പ്രശ്നങ്ങൾ കേൾക്കണം. അത്തരമൊരു സംഘം പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് ഇല്ലാതാകണം. എന്നിക്ക് അനുഭനം എല്ലാ എന്നുള്ളതുകൊണ്ട് അതില്ലാ എന്ന് പറയാനാവില്ല,’ പൃഥ്വരാജ് പറഞ്ഞു.