നടന്‍ സുരേഷ് ഗോപിയ്‌ക്കെതിരെയുള്ള വാഹന രജിസ്‌ട്രേഷന്‍ കേസ്, വിചാരണയ്ക്ക് ഇന്ന് തുടക്കം; ചുമത്തിയിരിക്കുന്നത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റങ്ങള്‍

മലയാളികള്‍ക്ക് എന്നും പ്രിയങ്കരനാണ് സുരേഷ് ഗോപി, അദ്ദേഹം ഇപ്പോള്‍ ഒരു രാഷ്ട്രീയക്കാരന്‍ കൂടിയാണ്. അതിന്റെ പേരില്‍ തന്നെ ഏറെ വിമര്‍ശനങ്ങളും നേരിടാറുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിക്കെതിരെയുള്ള പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തിയ കേസില്‍ വിചാരണ ഇന്നാരംഭിക്കും. വ്യാജ വിലാസം ഉപയോഗിച്ച് പുതിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ജനപ്രതിനിധികള്‍ക്കുള്ള എറണാകുളത്തെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക. കേസ് റദ്ദാക്കില്ലെന്ന് എറണാകുളം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള സുരേഷ് ഗോപിയുടെ ഹരജി കോടതി തള്ളിയ സാഹചര്യത്തിലാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. വ്യാജ വിലാസം ഉപയോഗിച്ച് പുതുച്ചേരിയില്‍ രണ്ട് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്.

2010, 2016 വര്‍ഷങ്ങളില്‍ സുരേഷ് ഗോപി രണ്ട് ആഡംബര കാറുകള്‍ വ്യാജ വിലാസമുണ്ടാക്കി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തുവെന്നതായിരുന്നു കേസ്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു െ്രെകംബ്രാഞ്ച് കുറ്റപത്രം. പുതുച്ചേരി ചാവടിയിലെ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റില്‍ വാടകക്ക് താമസിക്കുന്നുവെന്ന് വ്യാജ വിലാസമുണ്ടാക്കിയാണ് വാഹനങ്ങള്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്‌തെന്നായിരുന്നു െ്രെകംബ്രാഞ്ച് കണ്ടെത്തല്‍.

പുതുച്ചേരിയിലെ കൃഷിയിടം നോക്കി നടത്തുന്നതിനുള്ള സൗകര്യത്തിന് അവിടെ വീട് വാടകക്കെടുത്തിരുന്നുവെന്നും ആ വിലാസത്തിലാണ് വാഹന രജിസ്‌ട്രേഷന്‍ നടത്തിയതെന്നുമുള്ള സുരേഷ് ഗോപി വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച വാടകചീട്ടുള്‍പ്പെടെയുള്ള രേഖകളും ഉണ്ടെന്നാണ് സുരേഷ് ഗോപിയുടെ വാദം. എംപിയാകുന്നതിന് മുന്‍പും ശേഷവും വാങ്ങിയ രണ്ട് വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതു വഴി നികുതിയിനത്തില്‍ 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് െ്രെകംബ്രാഞ്ച് കണ്ടെത്തല്‍.

അതേസമയംസ ഈ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിച്ചിരുന്നു. രണ്ടു തവണത്തെ പരാജയത്തിന് ശേഷമാണ് വീണ്ടുമൊരു ജനവിധി തേടിയത്.
ഇത്തവണ കൂടി താന്‍ പരാജയപ്പെട്ടാല്‍ ഇനി ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. അതുപോലെ അധികാരം മോഹിച്ചല്ല മറിച്ച് ജനങ്ങള്‍ തോല്‍ക്കാതിരിക്കാനാണ് താന്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

തൃശൂരില്‍ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്നാണ് തൃശൂര്‍ ബിജെപി ജില്ലാ കമ്മിറ്റിയുടെ കണക്കുകൂട്ടല്‍. നിയോജക മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകളില്‍ മികച്ച മുന്നേറ്റം തന്നെ സുരേഷ് ഗോപി നടത്തുമെന്നും പാര്‍ട്ടിയുടെ കണക്ക് കൂട്ടുന്നു. അതില്‍ തന്നെ ഹിന്ദു വോട്ടുകള്‍ ഏറെയുള്ള തൃശൂര്‍ നിയോജക മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷം തന്നെ അദ്ദേഹത്തെ കാത്തിരിക്കുനുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

ഇത്തവണ ജനങ്ങള്‍ സുരേഷ് ഗോപിക്ക് ഒപ്പമായിരുന്നു, തൃശൂരില്‍ മാത്രം ഏകദേശം 10000 വോട്ടില്‍ അധികം സുരേഷ് ഗോപി മറ്റുള്ളവരെക്കാള്‍ അധികം നേടുമെന്നാണ് വിലയിരുത്തല്‍. മത്സ്യ തൊഴിലാളികളുടെ പ്രധാന മേഖലയായ നാട്ടികയില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ സമാഹരിച്ചുവെന്നും വിലയിരുത്തലുണ്ട്. ഇരിങ്ങാലക്കുടയിലും സുരേഷ് ഗോപിക്ക് മേല്‍ക്കൈ ഉണ്ടെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.

കരുവന്നൂര്‍ ബാങ്ക് അഴിമതിക്കേസ് സുരേഷ് ഗോപിക്ക് തുണയാകും എന്നും കരുതപ്പെടുന്നു. ഇവിടെ സുരേഷ് ഗോപി 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മുന്നേറും.ഈ വോട്ടുകള്‍ എല്ലാം കണക്കിലെടുത്താണ് പാര്‍ട്ടി സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്നു വിലയിരുത്തുന്നത്.

അതേസമയം സുരേഷ് ഗോപി ഇത്തവണയും പരാജയപ്പെടുമെന്നാണ് മറ്റു പാര്‍ട്ടികള്‍ ഉറപ്പിച്ച് പറയുന്നത്. കോണ്‍ഗ്രസില്‍ നിന്നും കെ മുരളീധരനും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും വിഎസ് സുനില്‍ കുമാറുമാണ് സുരേഷ് ഗോപിയ്ക്ക് എതിരായി തൃശൂരില്‍ മത്സരിച്ചത്. സുരേഷ് ഗോപിയും തന്റെ വിജയം ഉറപ്പിച്ച അവസ്ഥയാണ്. കേരളത്തില്‍ താമര വിരിയുമെന്നാണ് അദ്ദേഹവും പറയുന്നത്.

Vijayasree Vijayasree :