ഇനി കാത്തിരിപ്പില്ല; അത്രയേറെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സഫലമായിരിക്കുകയാണ്; സന്തോഷം പങ്കുവെച്ച് അൻഷിത!!

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു.

കബനി എന്ന സീ കേരളം സീരിയലിലെ രംഭ എന്ന വില്ലത്തിയായി എത്തിയ അൻഷിത ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കൂടെവിടെ എന്ന മലയാളം സീരിയലിലൂടെ നായികയായി മാറുകയായിരുന്നു.

കൂടെവിടെയിലെ സൂര്യ കൈമൾ എന്ന മിടുക്കി കഥാപാത്രത്തെ അവതരിപ്പിച്ച് അൻഷിത മലയാളികളുടെ പ്രിയപ്പെട്ടവളായി മാറി. വലിയ ജനപ്രീതിയുള്ള പരമ്പരയായിരുന്നു അൻഷിത നായികയായ കൂടെവിടെ. ഈ പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ അൻഷിതയ്ക്ക് കഴിഞ്ഞു.

കൂടെവിടെയിലെ അഭിനയത്തിനുശേഷം നിരവധി അവസരങ്ങൾ അൻഷിതയെ തേടിയെത്തി. അധികം വൈകാതെ അഭിനയമികവുകൊണ്ട് അൻഷിതയ്ക്ക് തമിഴ് സീരിയലിലും ലീഡ് റോൾ ചെയ്യാൻ അവസരം ലഭിച്ചു. ചെല്ലമ്മ എന്ന സീരിയലിൽ ടൈറ്റിൽ റോളിൽ തന്നെയാണ് അൻഷിത എത്തിയത്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്.

ഇപ്പോഴിതാ ഒരു സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് അൻഷിത. എന്നെ സംബന്ധിച്ച് സ്വപ്‌നനിമിഷമാണെന്നാണ് അൻഷിത പറഞ്ഞത്. അത്രയേറെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്. കാലങ്ങളായി വലിയ സ്വപ്‌നമായി മനസില്‍ കൊണ്ട് നടന്ന കാര്യം സഫലമായതിന്റെ സന്തോഷത്തിലാണ് അന്‍ഷിത.

പുതിയ തുടക്കം, എന്റെ സ്വപ്‌ന ഭവനം. സ്വപ്‌നം യാഥാര്‍ത്ഥ്യമായ നിമിഷം. എനിക്കിത് വെറുമൊരു വീട് മാത്രമല്ല, ദൈവത്തിന്റെ സമ്മാനമാണ്. ഗുളൂസ് ഹെവന്‍ എന്നായിരുന്നു അൻഷിത വീടിന് പേരിട്ടിരിക്കുന്നത്. കാലങ്ങളായി ഇതേക്കുറിച്ച് ആലോചിച്ച് ഉറക്കം വരാറില്ലായിരുന്നു. എല്ലാ പ്രാര്‍ത്ഥനകളിലും ഇതായിരുന്നു. കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഇതെന്നും അന്‍ഷിത പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങായി എനിക്കൊപ്പം നിന്നവരെ നന്ദിയോടെ ഞാന്‍ ഓര്‍ക്കും. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് എന്നെ നയിച്ചത്. സംശയം കാരണം ഞാന്‍ സ്റ്റക്കായപ്പോഴും എന്നെ നയിച്ചത് നിങ്ങളായിരുന്നു.

ആ സമയത്ത് എന്നെ വിഷമിപ്പിച്ചവരുമുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ അവരാണ് എന്നെ ശക്തയാക്കിയത്. ഏത് പ്രതിസന്ധിയിലും ഉലയാത്ത രീതിയിലേക്ക് ഞാന്‍ മാറിയത് നിങ്ങള്‍ കാരണമാണ്.

മനസ് നിറയെ സന്തോഷവും നന്ദിയുമാണ്. ജീവിതത്തിലെ പുതിയ തുടക്കത്തിലേക്ക് കടക്കുകയാണ് ഞാന്‍. ഫ്രഷായൊരു തുടക്കം. അതും എന്റെ സ്വര്‍ഗത്തില്‍ നിന്ന് എന്നുമായിരുന്നു അന്‍ഷിത സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്.

Athira A :