ഇനി കാഴ്ച ഇല്ലാത്തവർക്കും അനുഭവവേദ്യമാക്കാം ‘പൂരം’ . തൃശൂർ പൂരം അതെ പടി പകർത്തി റസൂൽ പൂക്കുട്ടി നായകനായ “ദി സൗണ്ട് സ്റ്റോറി” പ്രദർശനത്തിന് എത്തുന്നു

വാദ്യമേളങ്ങളുടേയും വര്ണാചാരുതയുടെയും തൃശൂര്‍ പൂരം ഒപ്പിയെടുക്കുന്ന സാങ്കേതിക വിദഗ്ധരുടെ പട നയിച്ച് റസൂൽ പൂക്കുട്ടി .ദി സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിലൂടെ തൃശൂർ പൂരത്തിന്റെ തനിമ അതെ പടി ഒപ്പിയെടുത്താണ് റസൂൽ പൂക്കുട്ടിയും സംഗവും ശബ്‌ദ വിസ്മയത്തിനു ഒരുങ്ങുന്നത് .

ശബ്ദ മാന്ത്രികനും ഓസ്കാർ ജേതാവുമായ റസൂൽ പൂക്കുട്ടി ‘ദി സൗണ്ട് സ്റ്റോറി ‘ എന്ന ആദ്യമായ് താൻ നായകനായി എത്തുന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് .

കൂടുതൽ ഉപകരണങ്ങളും ടെക്നീഷ്യന്മാരെയും ഉൾപ്പെടുത്തി ആണ് അദ്ദേഹം തന്റെ ഈ ശബ്‌ദ വിസ്മയം മുന്നിട്ടു നിൽക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് .64 വീതമുള്ള രണ്ടു ട്രാക്കുകളിലൂടെ 128 ട്രാക്ക് റിക്കാര്‍ഡിംഗ്. തൃശൂര്‍ നഗരത്തിലെ എട്ടു കേന്ദ്രങ്ങളില്‍നിന്ന് ഒരേസമയമാണു റിക്കാര്‍ഡു ചെയ്യുന്നത്. എട്ടും പൂരത്തോടൊപ്പം നീങ്ങാവുന്ന വിധത്തിലാണു സജ്ജീകരിക്കുന്നത്. ഇത്രയും വലിയ പ്രോജക്ട് ആദ്യമായാണു കൈകാര്യം ചെയ്യുന്നത് എന്നാണ് റസൂൽ പൂക്കുട്ടി പറയുന്നത് .

മുംബൈയിലെ അന്തേരി വെസ്റ്റില്‍ റസൂല്‍ പൂക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള കനറീസ് പോസ്റ്റ് സൗണ്ടിലെ ആധുനികവും അതിവിപുലവുമായ റിക്കാര്‍ഡിംഗ് ഉപകരണങ്ങളില്‍ പകുതിയോളവും പൂരം റിക്കാര്‍ഡ് ചെയ്യുന്നതിനായി ഉപയോഗിച്ചിട്ടുണ്ട് .മുന്‍കൂട്ടി നിശ്ചയിച്ച റിക്കാര്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ അനിവാര്യമായ ഉപകരണങ്ങള്‍ മാത്രമാണ് മുംബൈയിലെ സ്റ്റുഡിയോയില്‍ നിലനിര്‍ത്തിയിട്ടുള്ളത്. എന്നിട്ടും കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങുകയും വാടകയ്‌ക്കെടുക്കുകയും ചെയ്യേണ്ടിവന്നു. 
സാങ്കേതിക വിദഗ്ധരും ഓപറേറ്റര്‍മാരും അടക്കം 110 പേരടങ്ങുന്ന സംഘമാണു പൂരം റിക്കാര്‍ഡു ചെയ്യുന്നത്. ഡ്രൈവര്‍മാരും സഹായികളും അടക്കം നാല്‍പതോളം പേര്‍ വേറെയുമുണ്ടാകും. മൊത്തം നൂറ്റമ്പതോളം പേര്‍. ഇത്രയും ആധുനിക സജ്ജീകരണങ്ങളോടെ അതിവിപുലമായ റിക്കാര്‍ഡിംഗ് ഇതാദ്യമാണ്.

അതിസൂക്ഷ്മമായ ശബ്ദങ്ങള്‍പോലും ഒപ്പിയെടുക്കുന്നതിനാണു ഇത്രയും ശക്തമായ 168 ട്രാക്ക് സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ശബ്ദം മാത്രമല്ല, വീഡിയോയും റിക്കാര്‍ഡു ചെയ്യുന്നുണ്ട്. പ്രസാദ് പ്രഭാകറിന്റെ നേതൃത്വത്തില്‍ 36 ഹൈഡഫനിഷന്‍ ഡിജിറ്റല്‍ വീഡിയോ കാമറകളിലൂടെയാണു റിക്കാര്‍ഡിംഗ്

അന്ധനായ ഒരാൾക്ക് പോലും തൃശൂർ പൂരം അതിന്റെ തനിമ നഷ്ടമാകാതെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത് .അതിനകത്തു ഉപയോഗിച്ചിട്ടുള്ള സാങ്കേതിക വിദ്യകളും ആ തരത്തിൽ ഉള്ളവയാണ് .മേളത്തിന്റെ തനിമ മാത്രമല്ല, ജനം ആര്‍പ്പുവിളിക്കുന്നതു മുതല്‍ ആന തുമ്പിക്കൈ അനക്കുന്നതുവരെയുള്ള വളരെ ചെറിയ ശബ്ദങ്ങള്‍പോലും റസൂലിന്റെ നൂറുകണക്കിനു മൈക്രോഫോണുകള്‍ ഒപ്പിയെടുക്കും. 20 വീതമുള്ള നാല്‍പതു ട്രാക്ക് റിക്കാര്‍ഡിംഗാണു സാധാരണ പതിവ്.

പലയിടങ്ങളില്‍നിന്നായി റിക്കാര്‍ഡു ചെയ്യുന്ന വീഡിയോകളും ശബ്ദങ്ങളും സമന്വയിപ്പിച്ചാണ് അണിയറ പ്രവർത്തകർ റസൂൽ പൂക്കുട്ടിയുടെ മേൽനോട്ടത്തോടെ ചിത്രം അണിയിച്ചൊരുക്കിയത്

തൃശൂര്‍ പൂരത്തിന്റെ മാത്രമല്ല, വാദ്യമേളങ്ങള്‍ അടക്കമുള്ള വര്‍ണക്കാഴ്ചകളെല്ലാം ഒപ്പിയെടുക്കുന്ന എന്‍സൈക്ലോപീഡിയ സജ്ജമാക്കുകയാണു ലക്ഷ്യം. പ്രധാന മുഹൂര്‍ത്തങ്ങള്‍ മാത്രം ചേര്‍ത്ത് 20 മിനിറ്റു ദൈര്‍ഘ്യമുള്ള മള്‍ട്ടിമീഡിയയും തയാറാക്കും. .പ്രേക്ഷകരെ പൂരത്തിൽ ലയിപ്പിക്കാനായ് ഏപ്രിൽ 5 നാണു ചിത്രം തീയറ്ററുകളിൽ എത്തുന്നത്

the sound story starring rasool pookkutty

Abhishek G S :