റസൂൽ പൂക്കുട്ടിയുടെ ദി സൗണ്ട് സ്റ്റോറിയുടെ ടെസ്റ്റ് സ്ക്രീനിംങ് പൂർത്തിയായി.

പ്രസാദ് പ്രഭാകറിന്റെ സംവിധാനത്തിൽ റസൂൽ പൂക്കുട്ടി പ്രധാന വേഷത്തിലെത്തിയ ദി സൗണ്ട് സ്റ്റോറി / ഒരു കഥൈ സൊല്ലട്ടുമ ടെസ്റ്റ് സ്ക്രീനിംഗ് പൂർത്തിയാക്കി . അഞ്ചു ഭാഷയിൽ എത്തുന്ന ചിത്രത്തിന്റെ മലയാളം , തമിഴ് പതിപ്പുകളാണ് ടെസ്റ്റ് സ്ക്രീനിംഗ് പൂർത്തിയാക്കിയത് . പാം സ്റ്റോൺ മൾട്ടി മീഡിയയുടെ ബാനറിൽ രാജീവ് പനക്കൽ നിർമിച്ച ചിത്രം വിതരണം ചെയ്തത് സോണി പിക്‌ചേഴ്‌സ് ആണ്.

ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്ത ഒരു മേഖലയിലേക്ക് സഞ്ചരിക്കുകയാണ് പ്രസാദ് പ്രഭാകർ സഞ്ചരിച്ചത് .ഒരു സിനിമ ജനങ്ങളിലേക്ക് എത്തുമ്പോൾ അതൊരു കലാരൂപം മാത്രമല്ല , ഒരു ഉത്പന്നം കൂടിയാണ്. ഓരോ പ്രേക്ഷകനും ആ ഉല്പന്നത്തിന്റെ ഉപഭോക്താവാണ് . മുടക്കുന്ന തുകയ്ക്കുള്ള മൂല്യം അവര്ക്ക് സിനിമയിൽ നിന്നും ലഭിക്കണം. എന്നാൽ ഓരോ പ്രേക്ഷകന്റെയും അഭിപ്രായം അറിഞ്ഞു സിനിമ എടുക്കാൻ സാധിക്കില്ല. പകരം അവർ സിനിമ കണ്ടതിനു ശേഷം അറിയിക്കുന്ന അഭിപ്രായങ്ങളിലൂടെ അതിനനുസരിച്ച് സിനിമക്ക് വേണ്ട മാറ്റങ്ങൾ വരുത്താം.

അതാണ് ദി സൗണ്ട് സ്റ്റോറി ചെയ്യാൻ പോകുന്നത്. പ്രേക്ഷകന് അവൻ പണം മുടക്കി സിനിമ കാണുമ്പൊൾ കൃത്യമായ അഭിപ്രായങ്ങൾ ഉണ്ടാകും. അപ്പോൾ അതിനനുസരിച്ച് സീനുകൾ കൂട്ടിച്ചേർക്കുകയോ കുറയ്ക്കുകയോ ചെയ്യാം. അതാണ് ടെസ്റ്റ് സ്ക്രീനിംഗ്. ഇങ്ങനെയൊരു ആവശ്യത്തിന്റെ പേരിൽ സിനിമ പിൻവലിക്കുമ്പോൾ കരാറിന്റെ ഭാഗമായി ചില തിയേറ്ററുകളിൽ വ്യാഴാഴ്ച വരെ ചിത്രമുണ്ടാകും .

ഇന്നലെ പത്രക്കുറിപ്പിലൂടെ സംവിധായകൻ പ്രസാദ് പ്രഭാകർ സിനിമ തിയേറ്ററിൽ നിന്നും പിൻ‌വലിക്കുന്നു എന്നറിയിച്ചിരുന്നു. ഇനി ചിത്രം വേണ്ട മാറ്റങ്ങളിലൂടെ എത്രയും വേഗം ജനങ്ങളിലേക്ക് എത്തിക്കാൻ തയ്യാറെടുക്കുകയാണ് അണിയറ പ്രവർത്തകർ. ഇനി ചിത്രമെത്തുക 150 ഓളം തിയേറ്ററുകളിലേക്കാണ് .

ഒരു ഡോക്യുമെന്ററി എന്ന രീതിയിലാണ് ചിത്രത്തിന്റെ ചർച്ചകൾ പ്രാരംഭ ഘട്ടത്തിൽ പുരോഗമിച്ചത്. പിന്നീടത് സിനിമയിലേക്ക് എത്തുകയായിരുന്നു. അതുകൊണ്ടു തന്നെ ഒരു ഡോക്യുമെന്ററി വിഷയത്തിലുള്ള സിനിമയെ പ്രേക്ഷകർ എങ്ങനെ വിലയിരുത്തുന്നു എന്നറിയാൻ അണിയറ പ്രവർത്തകർക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ടെസ്റ്റ് സ്‌ക്രീനിങ്ങിനു ചിത്രം വിധേയമാക്കിയത്.

ത്യശൂർ പൂരം റെക്കോർഡ് ചെയുക എന്നതാണ് തന്റെ അടുത്ത പ്ലാൻ എന്ന് ഓസ്കാർ പുരസ്‌കാര നിറവിൽ റസൂൽ പൂക്കുട്ടി പറഞ്ഞ വാക്കുകളാണ് ഈ ചിത്രത്തിന്റെ പിറവിക്കു കാരണമായത് .രാജീവ് പനക്കൽ ഇത് യാദൃശ്ചികമായി കാണുകയും അതിനു ഫണ്ട് നൽകാൻ തയ്യാറാണെന്നും അറിയിക്കുകയായിരുന്നു . എന്നാൽ എന്നതിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു എന്നും ആദ്യമൊരു ഷോർട് ഫിലിമായും പിന്നീട് ഡോക്യുമെന്ററി ആയും പിന്നെ മനോഹരമായൊരു സിനിമയിലേക്കും എത്തുകയായിരുന്നു .

അന്ധനായ ഒരാൾക്ക് പോലും തൃശൂർ പൂരം അതിന്റെ തനിമ നഷ്ടമാകാതെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത് .അതിനകത്തു ഉപയോഗിച്ചിട്ടുള്ള സാങ്കേതിക വിദ്യകളും ആ തരത്തിൽ ഉള്ളവയാണ് .

ടെസ്റ്റ് സ്‌ക്രീനിങ്ങിൽ നിന്നും മനസിലായ കാര്യം വളരെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന് ഒരുവിധത്തിലുമുള്ള നെഗറ്റീവ് റിവ്യൂവും ഉണ്ടായില്ല. മറ്റൊന്ന് കൂടുതൽ പേർക്കും തോന്നിയ അഭിപ്രായം , പൂരത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ഉൾപ്പെടുത്താമായിരുന്നു എന്നും പാണ്ടി മേളവും വേണമായിരുന്നു എന്നുമാണ്.

ടെസ്റ്റ് സ്‌ക്രീനിങ്ങിൽ മനസിലായ കാര്യങ്ങളിലൂടെ പാണ്ടിമേളത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ഉൾപെടുത്താൻ പ്രസാദ് പ്രഭാകർ തീരുമാനിക്കുകയായിരുന്നു. ഇനി 150 തിയറ്ററുകളിലെക്ക് ഉടൻ തന്നെ മൂന്നു ഭാഷകളിൽ എത്തും ദി സൗണ്ട് സ്റ്റോറി . മലയാളത്തിലും തമിഴിലും തെലുങ്കിലുമാണ് ഉടൻ എത്തുക.
ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ അവരുടെ ഇഷ്ടത്തിന് പൂരം പ്രമേയമായ ദി സൗണ്ട് സ്റ്റോറി അധികം വൈകാതെ കാണാം. ഇന്ത്യയിലും വിദേശത്തുമായി വമ്പൻ റിലീസിനാണ് സോണി പിക്‌ചേഴ്‌സ് തയ്യാറെടുക്കുന്നത്.

The sound story movie screened for testing

Sruthi S :