ഇത് ഒരു സിനിമയിൽ ഉപരി ഒരു അനുഭവം ആണ് . ശബ്ദത്തെ സ്നേഹിക്കുന്നവർക്ക് പൂരത്തെ ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവം – പ്രേക്ഷകരുടെ വിലയിരുത്തൽ

റസൂൽ പൂക്കുട്ടി ആദ്യമായി നായകനായി അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രമാണ് ‘ദി സൗണ്ട് സ്റ്റോറി ‘.അഭിനയിച്ചു എന്നതിൽ ഉപരി പ്രസാദ് പ്രഭാകറിന്റെ സംവിധാനത്തിൽ റസൂൽ ജീവിച്ചു എന്ന് വേണം പറയാൻ .രാജീവ് പനക്കൽ ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് .

സിനിമയെ ഇഷ്ട്ടപെടുന്നവർക്കു പ്രത്യേകിച്ച് ശബ്ദത്തെ ഇഷ്ട്ടപെടുന്നവർക്കു ഒരിക്കലും മറക്കാനാകാത്ത അനുഭൂതി ആണ് ചിത്രം സമ്മാനിക്കുന്നത് .പൂരത്തിന്റെ ആ ശബ്ദ നിറവ് അതെ മികവോടെ ആവിഷ്‌ക്കരിക്കാൻ റസൂൽ പൂക്കുട്ടിക്ക് ആയിട്ടുണ്ട് എന്ന് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം പറയുന്നു .

തൃശൂർ പൂരം നേരിൽ കാണുന്ന പോലെ ആണ് അനുഭവം എന്നും ചിത്രം എന്ത് കൊണ്ടും മികച്ചതാണ് എന്നും ഒറ്റ വാക്കിൽ പറഞ്ഞാൽ ‘സൂപ്പർ ‘ എന്നുമാണ് പ്രേക്ഷകർ പറയുന്നത് .ഇത് ഒരു സിനിമ മാത്രം അല്ല ;തൃശൂർ പൂരം എന്ന ഒരു ക്ഷേത്ര കലയെ അതെ മിഴിവോട് കൂടി റെക്കോർഡ് ചെയാൻ ഒരു സൗണ്ട് എഞ്ചിനീയർ എടുക്കുന്ന റിസ്ക് ഈ ചിത്രത്തിൽ തെളിഞ്ഞു കാണാം .ഭാവി തലമുറക്ക് കണ്ടു പഠിക്കാനുള്ള ഒത്തിരി കാര്യങ്ങൾ അടങ്ങിയതാണ് ‘ദി സൗണ്ട് സ്റ്റോറി ‘എന്ന ചിത്രം.

ദൃശ്യം ശ്രവ്യം തുടങ്ങിയ മേഖലകളിൽ ചിത്രം മുന്നിട്ടു നിൽക്കുന്നതാണ് .ഈ വിഷയങ്ങളിൽ പഠനം നടത്തുന്നവർക്ക് പഠനാത്മകമായ രീതിയിൽ കൂടി സമീപിക്കാവുന്ന തരത്തിൽ ആണ് ചിത്രമെന്നും പ്രേക്ഷകർ ‘ദി സൗണ്ട് സ്റ്റോറിയെ പറ്റി വിലയിരുത്തുന്നു .

കണ്ടിറങ്ങുന്നവർക്ക് എല്ലാം തന്നെ ചിത്രത്തെ പറ്റി വ്യത്യസ്തമായ കാഴ്ചപാട് ആണ് .ഓരോരുത്തർക്കും ചിത്രം നൽകുന്നത് ഓരോ അനുഭവം ആണ് .എല്ലാ പ്രേക്ഷകർക്കും അവരുടേതായ രീതിയിൽ ചിത്രത്തെ പറ്റി നല്ല അഭിപ്രായങ്ങൾ പറയാനുണ്ടാകും .ഒറ്റ വാക്കിൽ ‘ദി സൗണ്ട് സ്റ്റോറി ‘കണ്ടിറങ്ങുന്ന പ്രേക്ഷകർ പറയുന്നത് ഒറ്റ കാര്യം – ” പടം സൂപ്പർ ആണ് “

ഐ ഡി ബി യിൽ ‘ദി സൗണ്ട് സ്റ്റോറി’ക്ക് 10 ൽ 9 .7 ആണ് റേറ്റിംഗ് ലഭിച്ചിരിക്കുന്നത് . ഏപ്രിൽ 5 നു തീയറ്ററിൽ പ്രദര്ശനം ആരംഭിച്ച ചിത്രം ഇപ്പോഴും മികച്ച രീതിയിലാണ് പ്രദര്ശനം തുടരുന്നത് .

the sound story audience response

Abhishek G S :