ആനകൾക്ക് ഏറ്റവും പേടി ശബ്ദമാണ് എന്ന്‌ നിങ്ങൾക്കറിയാമോ? അങ്ങിനെയുള്ള ആന പിന്നെങ്ങനെയാണ് ശബ്ദമുഖരിതമായ പൂരപ്പറമ്പിൽ നിൽക്കുന്നത്? അതിനുള്ള ഉത്തരം ദി സൗണ്ട് സ്റ്റോറിയിൽ ഉണ്ട് !!!

ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകര്‍ സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ ചിത്രം ‘ദി സൗണ്ട് സ്റ്റോറി’ തീയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. തൃശൂർ പൂരം ലൈവ് ആയി റെക്കോർഡ് ചെയ്താണ് സിനിമ പൂർത്തിയാക്കിയിരിക്കുന്നത്. തൃശൂർ പൂരം ഏറ്റവും ഭംഗിയോടെ അനുഭവവേദ്യമാക്കുകയാണ് ദി സൗണ്ട് സ്റ്റോറിയിലൂടെ. ശരിക്കും വേറിട്ട ഒരു പൂരക്കാഴ്ച തന്നെയാണ് ഈ സിനിമ. ആനകൾക്ക് ഏറ്റവും പേടി ശബ്ദമാണ്. അങ്ങിനെയുള്ള ആന പിന്നെങ്ങനെയാണ് ശബ്ദമുഖരിതമായ പൂരപ്പറമ്പിൽ നിൽക്കുന്നത്? അതിനുള്ള ഉത്തരം ഈ സിനിമയിൽ നിഭ നമ്പൂതിരി പറയുന്നുണ്ട്. നിഭ ആരാണെന്നല്ലേ കേരളത്തിലെ ആദ്യത്തെ വനിതാ ആനപാപ്പാൻ. ഒരു കട്ട ആനപ്രേമി. ചിത്രം കണ്ടു തന്നെ തിരിച്ചറിയേണ്ട അനുഭവമാണ് ഇതെല്ലം. എന്താണ് തൃശൂർ പൂരവും അതിന്റെ മാഹാത്മ്യവും എന്ന് ചിത്രത്തിൽ വളരെ ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു.

അന്ധനായ ഒരാളുടെ തൃശൂര്‍ പൂര അനുഭവമാണ് ചിത്രത്തിന്റെ കാതൽ. .പാം സ്റ്റോൺ മൾട്ടി മീഡിയയുടെ ബാനറിൽ രാജീവ് പനക്കൽ നിർമിച്ച ചിത്രം വിതരണം ചെയ്തത് സോണി പിക്‌ചേഴ്‌സ് ആണ്.

.

വലിയ രീതിയിൽ ഒരുക്കിയ സാങ്കേതിക സജീകരണങ്ങളോടെയാണ് ചിത്രം അണിയറയിൽ ഒരുങ്ങിയത് .കൂടുതൽ ഉപകരണങ്ങളും ടെക്നീഷ്യന്മാരെയും ഉൾപ്പെടുത്തി ആണ് അദ്ദേഹം തന്റെ ഈ ശബ്‌ദ വിസ്മയം മുന്നിട്ടു നിൽക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് .64 വീതമുള്ള രണ്ടു ട്രാക്കുകളിലൂടെ 128 ട്രാക്ക് റിക്കാര്‍ഡിംഗ്. തൃശൂര്‍ നഗരത്തിലെ എട്ടു കേന്ദ്രങ്ങളില്‍നിന്ന് ഒരേസമയമാണു റിക്കാര്‍ഡു ചെയ്യുന്നത്. എട്ടും പൂരത്തോടൊപ്പം നീങ്ങാവുന്ന വിധത്തിലാണു സജ്ജീകരിക്കുന്നത്. ഇത്രയും വലിയ പ്രോജക്ട് ആദ്യമായാണു കൈകാര്യം ചെയ്യുന്നത് എന്നാണ് റസൂൽ പൂക്കുട്ടി പറയുന്നത് .

ഇലഞ്ഞിത്തറ മേളവും പഞ്ചവാദ്യവും ഉള്‍പ്പെടുന്ന ചിത്രത്തിലെ ജ്യൂക്‌ബോക്‌സ് നേരത്തെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചത്. പൂരത്തിന്റെ ചെറിയ ശബ്ദവ്യത്യാസങ്ങള്‍ പോലും റസൂല്‍ ഒപ്പിയെടുത്തിട്ടുണ്ട്. നാലു ഭാഷകളിലായി എത്തുന്ന ചിത്രം പ്രസാദ് പ്രഭാകറും പാംസ്റ്റോണ്‍ മള്‍ട്ടി മീഡിയയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

തൃശൂര്‍ പൂരം തത്സമയം റെക്കോര്‍ഡ് ചെയ്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയുടെ ആശയം മുന്‍ നിര്‍ത്തി ആണ് പ്രസാദ് പ്രഭാകർ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീതം.

പലയിടങ്ങളില്‍നിന്നായി റിക്കാര്‍ഡു ചെയ്യുന്ന വീഡിയോകളും ശബ്ദങ്ങളും സമന്വയിപ്പിച്ചാണ് അണിയറ പ്രവർത്തകർ റസൂൽ പൂക്കുട്ടിയുടെ മേൽനോട്ടത്തോടെ ചിത്രം അണിയിച്ചൊരുക്കിയത്.അന്ധനായ ഒരാൾക്ക് പോലും തൃശൂർ പൂരം അതിന്റെ തനിമ നഷ്ടമാകാതെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത് .അതിനകത്തു ഉപയോഗിച്ചിട്ടുള്ള സാങ്കേതിക വിദ്യകളും ആ തരത്തിൽ ഉള്ളവയാണ്.

the sound sory filim features

HariPriya PB :