മലയാളി റിയാലിറ്റി ഷോകളുടെ ‘തേപ്പുകൾ’ !! ഒന്നാം സ്ഥാനക്കാർ എവിടെയും എത്താത്തതിന് കാരണം മറ്റുള്ളവരുടെ പ്രാക്കോ ?!

മലയാളി റിയാലിറ്റി ഷോകളുടെ ‘തേപ്പുകൾ’ !! ഒന്നാം സ്ഥാനക്കാർ എവിടെയും എത്താത്തതിന് കാരണം മറ്റുള്ളവരുടെ പ്രാക്കോ ?!


മലയാളികൾക്കിടയിൽ റിയാലിറ്റി ഷോകൾ പ്രശസ്തിയാർജ്ജിച്ചിട്ട് വർഷങ്ങൾ കുറച്ചായി. ആദ്യം മ്യൂസിക് റിയാലിറ്റി ഷോകളായിരുന്നു മലയാളി മനസ്സുകളിൽ ഇടം പിടിച്ചത്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ എന്ന പരിപാടി നമ്മൾ ആരും തന്നെ മറന്ന് കാണില്ല. അമൃതയിലെ റിയാലിറ്റി ഷോകളും അന്ന് പ്രശസ്‌തമായിരുന്നു. പിന്നീട് ഡാൻസിനും അഭിനയത്തിനുമെല്ലാം റിയാലിറ്റി ഷോകളായി.

ചാനലുകളായ ചാനലുകളിലെല്ലാം പാട്ടിനും, കവിതക്കും, ഡാൻസിനും, മാപ്പിളപ്പാട്ടിനും, അഭിനയത്തിനുമെല്ലാം ഇത്തരം ഷോകൾ വന്നതോട് കൂടി ആളുകൾക്ക് താൽപര്യം കുറഞ്ഞു. റേറ്റിങ്ങിൽ സീരിയലുകൾക്ക് പിന്നിലായതോടെ ചാനലുകൾ ഇത്തരം ഷോകൾ ഉപേക്ഷിക്കുകയായിരുന്നു. ജീവിതത്തോട് ബന്ധപ്പെട്ട ഒരു റിയൽ റിയാലിറ്റി ഷോ പിന്നീട് മലയാളത്തിൽ വന്നത് മലയാളി ഹൗസ് ആയിരുന്നു. ഇത് ഫാമിലിക്ക് കാണാൻ പറ്റില്ല എന്ന കാരണത്താൽ ഒരുപാട് വിവാദങ്ങൾ നേരിട്ടു. മറ്റു ഭാഷകളിലും, വിദേശത്തും പ്രശസ്തമായ ഒരു ഷോയുടെ കോപ്പിയടിയാണെന്ന ആരോപണം വന്നതോടെ അതും പൂട്ടി.

റിയാലിറ്റി ഷോകൾ വന്ന കാലം മുതലേ കേൾക്കുന്നതാണ് ചാനലുകളുടെ ‘തേപ്പിനെ; കുറിച്ചുള്ള വാർത്തകൾ. എത്ര മികച്ച പ്രകടനം നടത്തിയാലും ചാനലിന് വേണ്ടപ്പെട്ടവർക്ക് ഒന്നാം സ്ഥാനം കൊടുക്കുന്ന വൃത്തികെട്ട രീതിക്ക് ഇരയായവർ ഏറെയാണ്. സംഗീത, ഡാൻസ് റിയാലിറ്റി ഷോകളിൽ നല്ല പ്രകടനം നടത്തിയിട്ടുണ് എലിമിനേഷൻ എന്ന കടമ്പ കടക്കാൻ പറ്റാതെ കണ്ണീരോടെ വേദി വിടുന്ന കുട്ടികൾ ഇന്നും നമ്മുടെയൊക്കെ മനസ്സിൽ ഒരു നോവാണ്. ഇവരുടെയൊക്കെ പ്രാക്ക് കൊണ്ടാണോ എന്നറിയില്ല, ഈ ഒന്നാം സ്ഥാനക്കാർ ഒന്നും എവിടെയും എത്താറില്ല. നേരത്തെ പുറത്താകുന്നവർ വലിയ പ്രശസ്തി നേടുകയും ചെയ്യാറുണ്ട്.

ഈയടുത്ത അങ്ങനെ നടന്ന രണ്ടു സംഭവങ്ങളാണ് പേർളിയുടെയും വിൻസിയുടെയും. ബിഗ്‌ബോസിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും പേർളിക്ക് ബിഗ്‌ബോസ് പട്ടം കയ്യെത്തിപിടിക്കാൻ പറ്റിയില്ല. കിട്ടിയത് തരികിട സാബുവിനായിരുന്നു. ഇതിന് പിന്നിൽ പല കളികളും നടന്നിട്ടുണ്ടെന്ന് വലിയ ആരോപണങ്ങൾ ആ സമയത്ത് ഉണ്ടായിരുന്നു. പേർളി ആരാധകർ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം തന്നെ നടത്തുകയുണ്ടായി.

വിൻസിക്കും ഇതേ അവസ്ഥയാണ് നേരിട്ടത്. നായികാ നായകനിൽ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ച വെച്ച് ആരാധകരുടെ മനം കവർന്ന വിൻസിക്ക് പക്ഷെ പിന്തള്ളപ്പെടാനായിരുന്നു വിധി. കിരീടം ലഭിച്ചത് ശംഭുവിനും മാളവികക്കുമായിരുന്നു. ഇങ്ങനെ ഒരുപാട് ആരോപണങ്ങൾ. ഇനിയെങ്കിലും നമ്മുടെ ചാനലുകൾ അർഹതപ്പെട്ടവർക്ക് അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കാം.

The problems of Malayalam reality show

Abhishek G S :