കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത പോ ൺ താരം ജെസി ജെയി(43)നിനെയും കാമുകൻ ബ്രെറ്റ് ഹസൻമുല്ലറിനെയും (33) മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇപ്പോഴിതാ ഇവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തെത്തിയിരിക്കുകയാണ്. മാരക ലഹരിമരുന്നിന്റെ അമിതോപയോഗമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒക്ലഹോമ മെഡിക്കൽ എക്‌സാമിനർ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
ഫെന്റയിൽ, കൊക്കെയ്ൻ എന്നീ മയക്കു മരുന്നുകളുടെ അളവ് രക്തത്തിൽ അമിതമായി കലർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
2024 ജനുവരി 24 ന് ആണ് ബ്രെറ്റിന്റെ ഒക്ലഹോമയിലെ വീട്ടിൽ ഇരുവരെയും മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ ഇരുവരുടെയും ശരീരം അഴുകിയ നിലയിലായിരുന്നു.
അതിനാൽ തന്നെ ഇരുവരുടെയും മരണം സംഭവിച്ചിട്ട് ദിവസങ്ങളായെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്. ബ്രെറ്റിനെ കാണാത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
2000 മുതൽ പോ ൺ മേഖലയിൽ പ്രവർത്തിക്കുന്ന താരമാണ് ജെസ്സി ജെയ്ൻ. പൈറേറ്റ്സ് പോലുള്ള അ ഡൾട്ട് ചിത്രങ്ങളിലും സ്റ്റാർസ്‌കൈ ആൻഡ് ഹച്ച്, എൻടൂറേജ് പോലുള്ള മുഖ്യധാരാ സിനിമകളുമടക്കം നൂറിലധികം ചിത്രങ്ങളിൽ സാന്നിധ്യമറിയിച്ച നടിയായിരുന്നു ജെസ്സി.
നിരവധി അവാർഡുകളും ജെസ്സിയ്ക്ക് ലഭിച്ചിരുന്നു. അവാർഡ് നിശകളിൽ അവതാരകയായും ജെസി എത്താറുണ്ടായിരുന്നു.