മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ താരമായി മാറിയ വ്യക്തിയാണ് സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണൻ. സോഷ്യൽ മീഡിയയിൽ പലപ്പോഴും വിവാദപരമായ പ്രസ്താവനകളുമായി ഇദ്ദേഹം വരാറുണ്ട്. ഇപ്പോഴിതാ സന്തോഷ് വർക്കിയെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചുവെന്നുള്ള വിരങ്ങളാണ് പുറത്തെത്തുന്നത്.
സിനിമ റിവ്യുവിൻ്റെ മറവിൽ നടി-നടന്മാർക്കെതിരേ അ ശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം നടൻ ബാല താരങ്ങളെയും കുടുംബാംഗങ്ങളെയും അ ശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ അവഹേളിക്കുന്നുവെന്ന് കാണിച്ച് പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് സന്തോഷ് വർക്കിയെ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തി താക്കീത് ചെയ്ത് വിട്ടയച്ചത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് എഴുതി ഒപ്പുവെയ്പ്പിക്കുകയും ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ കേസെടുക്കുമെന്ന് മുന്നറിയിപ്പും നൽകി ശേഷമായിരുന്നു ഇയാളെ വിട്ടയച്ചത്. ഇത് ചൂണ്ടിക്കാട്ടി മലയാള സിനിമാ താരസംഘടനയായ അമ്മയിലും ബാല പരാതി നൽകിയിട്ടുണ്ട്.
ബാലയുടെ പരാതി അമ്മ ജനറൽ സെക്രട്ടറി സിദിഖ് ഗൗരവമായി എടുത്തിട്ടുണ്ട്. സിനിമ റിവ്യൂവിന്റെ മറവിൽ നടി-നടന്മാരുടെ കുടുംബത്തിനെതിരേ അ ശ്ലീല പരാമർശം നടത്തുന്ന യുട്യൂബർമാർക്കെതിരേ കർശന നടപടി സ്വീകരിക്കാനാണ് അമ്മയുടെ തീരുമാനം. അതേ സമയം തൻ്റെ പരാതിയിലൂടെ സന്തോഷ് വർക്കിയ്ക്ക് തെറ്റു തിരുത്താനുള്ള അവസരമാണ് നൽകിയതെന്ന് നടൻ ബാല പറഞ്ഞു.
ആറാട്ടണ്ണൻ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇയാൾ ഇത്തരം വീഡിയോ പങ്കുവയ്ക്കുന്നത്. ഫേസ്ബുക്കിലും സമാനവീഡിയോകൾ പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ ദിവസം ഒരു നടിയെ സിനിമയിൽ ലിപ്‌ലോക്ക് ചെയ്യണമെന്ന സന്തോഷ് വർക്കിയുടെ പ്രസ്താവന വിവാദമായിരുന്നു.
നേരത്തെ ‘ചെകുത്താൻ’ എന്നറിയപ്പെടുന്ന യൂട്യൂബറും ബാലയുമായുള്ള വിവാദത്തിൽ സന്തോഷ് വർക്കിയുടെ ഇടപെടൽ ഏറെ വിവാദമായിരുന്നു. തുടർന്ന് ബാല തന്നെ തടവിൽ വച്ചെന്ന ആരോപണവുമായി സന്തോഷ് വർക്കി രംഗത്തെത്തുകയും ചെയ്തു. ദേഷ്യം വന്നാൽ ബാലയ്ക്ക് ഭ്രാന്താണ്, തന്നെ പട്ടിയെ തല്ലുന്ന പോലെ തല്ലിയിട്ടുണ്ട് എന്നും സന്തോഷ് വർക്കി പറഞ്ഞിരുന്നു.