സുരാജ് വെഞ്ഞാറമ്മൂട് നിമിഷ സജയൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന സിനിമയുടെ ഹിന്ദി റീമേക്കായ മിസിസ് എന്ന ചിത്രത്തിനെതിരെ പുരുഷാവകാശ സംഘടന രംഗത്ത്. ദി സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷൻ ആണ് ചിത്രം ഫെമിനിസ്റ്റ് ഗെയിം കളിക്കുകയാണ് എന്ന് വിമർശിച്ച് രംഗത്തെത്തിയത്.
ദുർബല വിഭാഗങ്ങളുടെ സംരക്ഷണത്തെ പറ്റിയുള്ള നയങ്ങളിൽ 80 ശതമാനവും സ്ത്രീകളുടെ പ്രശ്‌നങ്ങളാണ്. സ്ത്രീകൾ കഷ്ടപ്പെടുന്നു, കുട്ടികൾക്ക് കുടുംബത്തിൽ നിന്നും ഒരു പീ ഡനവുമേൽക്കുന്നില്ല. സ്ത്രീകൾ കഷ്ടപ്പെടുന്നു, പുരുഷന്മാർ ഒരു കുറ്റകൃത്യവും നേരിടുന്നില്ല. സ്ത്രീകൾ കഷ്ടപ്പെടുന്നു, മുതിർന്ന പൗരന്മാർ ഒരു അധിക്ഷേപവും നേരിടുന്നില്ല.
പച്ചക്കറി അരിയുന്നതിലും പാചകം ചെയ്യുന്നതിലും കയ്യുറ ഉപയോഗിച്ച് പാത്രം കഴുകുന്നതിലും സ്ത്രീകൾക്ക് എന്താണ് പ്രശ്‌നം? ഒന്നുമില്ല. സത്യത്തിൽ പാചകം ഒരു ധ്യാനമാണ്. എന്നുമാണ് കുറിപ്പിൽ പറയുന്നത്. പിന്നാലെ വിമർശിച്ചു കൊണ്ടും അനുകരൂലിച്ചുകൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സി’നു ശേഷം 2021 ൽ ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’. സിനിമക്ക് പറയാനുള്ളതും ലിംഗവിവേചനത്തിെൻറ പേരിൽ അടുക്കള മുതൽ ബെഡ്റൂം വരെ നീളുന്ന സ്ത്രീകളോടുള്ള വയലൻസ് ആണ്.
‘തൊണ്ടി മുതലും ദൃക്‌സാക്ഷിയു’മെന്ന സിനിമയ്‌ക്ക് ശേഷം സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ ദമ്പതികളായഭിനയിക്കുന്ന സിനിമ അടുക്കളപ്പുറങ്ങളിൽ തളച്ചിടുന്ന സ്ത്രീകളെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും കുടുംബങ്ങളിലെ പുരുഷാധിപത്യത്തെ കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ട്. ഇതേ പേരിൽ തന്നെ 2023ൽ ചിത്രത്തിന്റെ തമിഴ് റീമേക്കും എത്തിയിരുന്നു. ഫെബ്രുവരി 7ന് സീ5ൽ ആണ് സന്യ മൽഹോത്ര നായികയായ മിസിസ് സ്ട്രീമിങ് ആരംഭിച്ചത്.