ഡിസിയുടെ ‘ദി ഫ്ലാഷ്’ ട്രെയിലർ പുറത്തിറങ്ങി

ഡിസിയുടെ ‘ദി ഫ്ലാഷ്’ ട്രെയിലർ പുറത്തിറങ്ങി

ആകാംക്ഷയോടെ കാത്തിരിക്കുന്ന ദി ഫ്ലാഷ് എന്ന ചിത്രം 2023 ജൂൺ 16-ന് റിലീസ് ചെയ്യും. ദി ഫ്ലാഷിന്റെ ട്രെയിലർ തിങ്കളാഴ്ച പുറത്തിറങ്ങി ഒക്ടോബര്‍ 2021ല്‍ ആദ്യ ടീസര്‍ പുറത്തിറക്കിയ ശേഷം ആദ്യമായാണ് ഈ ചിത്രത്തെക്കുറിച്ച് ഒരു അപ്‌ഡേഷൻ നല്‍കുന്നത്. പുതിയ ഡിസി യൂണിവേഴ്സിന് വേണ്ടി പൂര്‍ണ്ണമായും പുതിയ രൂപത്തിലായിരിക്കും ഫ്ലാഷ് എത്തുക എന്ന് ഇപ്പോഴത്തെ ഡിസി യൂണിവേഴ്സിന്‍റെ ചുമതലക്കാരനായ ജെയിംസ് ഗണ്‍ പറഞ്ഞിരുന്നു. മൈക്കൽ കീറ്റ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബാറ്റ്മാന്‍റെ വേഷത്തില്‍ തിരിച്ചുവരുന്നു എന്നതാണ് ട്രെയിലറിലെ ഏറ്റവും വലിയ സര്‍പ്രൈസ്. കൂടാതെ ബെൻ അഫ്ലെക്ക് ബാറ്റ്മാനായി ചിത്രത്തിൽ എത്തുന്നുണ്ട്. പുതിയ ചില കഥാപാത്രങ്ങളും ചിത്രത്തിലുണ്ടെന്ന് ട്രെയിലറിൽ വ്യക്തമാണ്. ഒരുപാട് പ്രതിസന്ധികളും വിവാദങ്ങള്‍ക്കും ശേഷമാണ് ‘ദി ഫ്ലാഷ് എന്ന ചിത്രം പുറത്തിറങ്ങുന്നത്. ഫ്ലാഷായി അഭിനയിക്കുന്ന എസ്രാ മില്ലർ ചില പൊലിസ് കേസുകൾ കാരണം ജയിലിൽ ആയിരുന്നു.

മൈക്കൽ ഷാനൻ മാൻ ഓഫ് സ്റ്റീലിലെ ജനറൽ സോഡായി വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട് ഫ്ലാഷ് ട്രെയിലറില്‍. അതേ സമയം പുതിയ ഡിസി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന്‍റെ ഭാഗമായി ഒരു യൂണിവേഴ്സ് ചെയിഞ്ചാണോ പുതിയ ചിത്രത്തിലൂടെ ഡിസി ഉദ്ദേശിക്കുന്നത് എന്ന സംശയവും ട്രെയിലറിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

എസ്ര മില്ലർ അവതരിപ്പിക്കുന്ന ബാരി അലൻ എന്ന ഫ്ലാഷ് തന്‍റെ ഭൂതകാലത്തിൽ നടന്ന ദുരന്തത്തില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ പിന്നോട്ട് സഞ്ചരിക്കുന്നതും. അത് പാരലല്‍ വേള്‍ഡുകള്‍ തമ്മിലുള്ള സംയോജനത്തിന് വഴിവയ്ക്കുന്നതുമാണ് കഥാഗതിയെന്നാണ് ട്രെയിലര്‍ നൽകുന്ന സൂചന. തന്റെ അമ്മയുടെ മരണം തടയുന്നതായി ടൈം ട്രാവൽ ചെയ്യുന്ന ഫ്ലാഷ് ഒരു വലിയ കെണിയിൽ അകപ്പെടുന്നു. ജനറൽ സോഡ് എന്ന ക്രൂരനായ വില്ലൻ ഫ്ലാഷിലൂടെ തിരിച്ചെത്തുന്നു. സൂപ്പർമാന്റെ ശക്തിയുള്ള സൂപ്പർ ഗേളും സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സാഷാ കെല്ലെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Kavya Sree :