ഞങ്ങൾക്ക് ജയേട്ടൻ ആണ് വലുത്; നടന്‍ ജയസൂര്യയ്ക്കെതിരെ പരാതി നല്‍കിയ നടിക്ക് ഫേസ്ബുക്കിലൂടെ ഭീഷണി!!

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ ലോകം വളരെയധികം പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇതിനോടകം വമ്പന്മാരായ താരങ്ങൾക്കെതിരെയെല്ലാം ലൈംഗികാരോപണ പരാതിയുമായി നടിമാരും ജൂനിയർ ആർട്ടിസ്റ്റുകളും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് നടൻ ജയസൂര്യയ്ക്കെതിരെ പീഡന ആരോപണവുമായി യുവതികൾ രംഗത്തെത്തിയിരുന്നത്. ആരോപണത്തെ തുടർന്ന് ജയസൂര്യയ്ക്കെതിരെ ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തിരുന്നു.

ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. നടന്‍ ജയസൂര്യയ്ക്കെതിരെ പരാതി നല്‍കിയ നടിക്ക് ഫേസ്ബുക്കിലൂടെ ഭീഷണി. നടി തന്നെയാണ് മെസഞ്ചറില്‍ വന്ന ഭീഷണി സന്ദേശം പുറത്തുവിട്ടത്.

“ഡീ വല്ല കള്ള കേസും ആണെങ്കിൽ പിന്നെ ഉള്ളത് ഞങ്ങൾ തീരുമാനിക്കും ഞങ്ങൾക്ക് ജയേട്ടൻ ആണ് വലുത് നിന്‍റെ ഫുൾ ഡീറ്റെയിൽസ് നമുക്ക് അറിയാം അതൊക്കെ ന്യൂസ് ചാനൽ വഴി പുറത്തേക്ക് വിടും” എന്നാണ് സ്ക്രീന്‍ ഷോട്ടില്‍ പറഞ്ഞിരിക്കുന്നത്.

അന്വേഷണ സംഘത്തിന്‍റെ ഉത്തരവ് സ്ക്രീന്‍ ഷോട്ടും ഒപ്പം ബാക്കി അവര് നോക്കിക്കൊള്ളും, ഉറവിടവും എന്ന ക്യാപ്ഷനിലാണ് നടി സന്ദേശം പങ്കുവച്ചത്.

കഴിഞ്ഞ ദിവസമാണ് നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ തിരുവനന്തപുരം കണ്‍ന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഇന്നലെ കൊച്ചിയില്‍ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

ഐപിസി 354, 354എ, 509എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്.

അതേസമയം അതേസമയം, ജയസൂര്യ ഇപ്പോൾ അമേരിക്കയിലാണ് ഉള്ളതെന്നാണ് വിവരം. കേസിന്റെ സാഹചര്യത്തിൽ ഉടനൊന്നും നാട്ടിലേയ്ക്ക് എത്തില്ലെന്നും നാട്ടിലെത്തിയാൽ പോലീസ് അറസ്റ്റ് ചെയ്യുമെന്നും ജയിലിലേയ്ക്ക് പോകേണ്ടി വരുമെന്നുമാണ് അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതെന്നാണ് വിവരം. അവിടെ നിന്ന് ജാമ്യാപേക്ഷയ്ക്കുള്ള നീക്കങ്ങൾ നടത്തുകയാണെന്നാണ് വിവരം.

Athira A :