തട്ടീം മുട്ടീം എന്ന സീരിയലിലൂടെ മിനിസ്‌ക്രീൻ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയവരാണ് കണ്ണനും മീനാക്ഷിയും മായാവതിയമ്മയും മോഹനവല്ലിയും അർജുനനുമൊക്കെ. മായാവതിയമ്മയും മോഹനവല്ലിയും തമ്മിലുള്ള സംഘട്ടനങ്ങൾക്കും സ്നേഹപ്രകടങ്ങൾക്കും ഇടയിൽ കിടന്നു വീർപ്പുമുട്ടുന്ന അർജുനനെ കുടുംബപ്രേക്ഷകർക്ക് വലിയ കാര്യമാണ്. കണ്ണനും മീനാക്ഷിയും ഇടയ്ക്ക് മണ്ടത്തരങ്ങളുമായി കമലാസനനും കോകിലാക്ഷിയും കൂടെ ചേരുമ്പോൾ തട്ടീം മുട്ടീം വീട് പൂർണമാകും. ഈ അടുത്തിടെ മഞ്ജുപിള്ളയോടൊപ്പം കണ്ണനും മീനാക്ഷിയും നില്‍ക്കുന്ന ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. നിരവധി കമന്റുകള്‍ ചിത്രത്തിന് ലഭിച്ചിരുന്നു മക്കളാണോ എന്നുള്ള കമന്റിനു മഞ്ജു പിള്ള നല്‍കിയ മറുപടി വൈറലാകുന്നു. ഹൃദയസ്പര്‍ശിയായ മറുപടിയാണ് താരം നല്‍കിരിക്കുന്നത്. തട്ടീം മുട്ടീം കുട്ടികളാണ്. പക്ഷെ അവര്‍ എന്റെ മക്കള്‍ തന്നെയാണ് എന്നായിരുന്നു താരത്തിന്റെ മറുപടി.
thattim muttim-serial-anadhavalli-daughters