ഉപ്പും മുളകിലെയും ഫ്രീക്കൻ താരമാണ് മുടിയൻ എന്ന ചെല്ലപ്പേരിൽ പ്രേക്ഷകർ വിളിക്കുന്ന റിഷി എസ് കുമാർ. വീട്ടമ്മമാരും യുവാക്കളും കുട്ടികളും, എന്തിന് പ്രായം ആയവർ വരെ മുടിയന്റെ ആരാധക വൃന്ദത്തിലുണ്ട്. നടൻ മാത്രമല്ല തികഞ്ഞ നർത്തകൻ കൂടിയാണ് മുടിയൻ.
അത് പലപ്പോഴും പല എപ്പിസോഡുകളിലും ഇൻസ്റ്റാഗ്രാം വീഡിയോകളിൽ കൂടിയും താരം തെളിയിച്ചിട്ടുണ്ട്. ഡി ഫോര്‍ ഡാൻസിലൂടെയാണ് മുടിയൻ മിനിസ്ക്രീനിലേക്ക് ചുവടെടുത്തു വെച്ചത്. മുടിയും വലിയ കണ്ണടയുമാണ് മുടിയന്റെ ആകർഷണം. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന സിനിമയിലും ഒരു വേഷം ചെയ്തിട്ടുണ്ട് റിഷി.
ദിവസങ്ങൾക്ക് മുമ്പായിരുന്നു റിഷിയുടെ വിവാഹം കഴിഞ്ഞത്. നടിയായ ഐശ്വര്യയെ ആണ് റിഷി വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് തങ്ങൾ വിവാഹിതാരകുന്നതെന്നായിരുന്നു റിഷി പറഞ്ഞത്. ആറ് വർഷത്തോളമാണ് ഇരുവരും പ്രണയിച്ചത്.
എന്നാൽ ഈ പ്രണയത്തെ കുറിച്ച് ഒരിക്കൽ പോലും റിഷി ബിഗ് ബോസ് ഹൗസിൽ വെച്ച് പറഞ്ഞിട്ടില്ലെന്ന് പറയുകയാണ് ഇപ്പോൾ നോറ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നോറയും പങ്കാളിയായ ജെയും റിഷിയും ഭാര്യ ഐശ്വര്യയും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. നോറയുടെ വാക്കുകളിലേക്ക്
‘ബിഗ് ബോസ് വീട്ടിൽ വെച്ചിട്ട് ഏറ്റവും കൂടുതൽ വിവാഹം കഴിക്കണമെന്ന് പറഞ്ഞോണ്ടിരുന്നത് ഞാനും സിജോയുമായിരുന്നു. കല്യാണത്തിനെ കുറിച്ച് ഒന്നും പറയാതിരുന്ന റിഷി ഹൗസിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ എടി എന്റെ കല്ല്യാണമാണെന്ന് പറഞ്ഞ് വിളിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി.
ഞാൻ അത് വിശ്വസിച്ചില്ല. ശരിയാണോയെന്ന് അറിയാൻ മറ്റുള്ളവരെ വിളിച്ച് ചോദിച്ചു. ശരിക്കും വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. വിവാഹം പറഞ്ഞപ്പോൾ തന്നെ ഞങ്ങൾ വസ്ത്രങ്ങളൊക്കെ എടുത്ത് തുടങ്ങി. എന്നിട്ടും ഞാൻ ഇവനോട് ശരിക്കും വിവാഹം കഴിക്കുകയാണോ അതോ പ്രാങ്ക് ചെയ്യുകയാണോ ചോദിച്ചു. കാരണം ഒരുവട്ടം പോലും പറഞ്ഞിട്ടില്ല.
ഞാനും അൻസിത്തയും റിഷിയും ഇരിക്കുമ്പോൾ നൂറ് തവണ ജെയെ കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്. അപ്പോൾ പോലും ഒരു സൂചന പോലും തന്നിട്ടില്ല. റിഷി സിംഗിൾ ആണെന്നൊന്നും കരുതിയിട്ടില്ല. പക്ഷെ ഇത്ര പെട്ടെന്ന് വിവാഹം കഴിക്കുമെന്ന് കരുതിയില്ല’, നോറ പറഞ്ഞു.
അതേസമയം പ്രണയം സ്വകാര്യമായി വെയ്ക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും അതാണ് ബിഗ് ബോസിൽ വെച്ച് പറയാതിരുന്നതെന്നും റിഷി വ്യക്തമാക്കി. എന്തായാലും അറിയും എന്ന് എനിക്ക് അറിയാം’, റിഷി പറഞ്ഞു. താനും റിഷിയോട് വിവാഹത്തെ കുറിച്ച് ബിഗ് ബോസിൽ പറയേണ്ടെന്ന് പറഞ്ഞതായി ഐശ്വര്യയും പറഞ്ഞു.
നടക്കുമ്പോൾ പറയാം എന്നായിരുന്നു താൻ പറഞ്ഞതെന്നും ഐശ്വര്യ പറഞ്ഞു. എന്നെ കെട്ടുമോയെന്ന് റിഷിയോട് ഇടക്കിടെ ഞാൻ ചോദിക്കുമായിരുന്നു. ഇടക്ക് ദേഷ്യപ്പെടുമ്പോഴൊക്കെ എനിക്ക് കൺഫ്യൂഷനാകും, ഇവൻ കെട്ടുമോയെന്ന് തോന്നും.
ബിഗ് ബോസിലേത് പോലെ തന്നെ പെട്ടെന്ന് ദേഷ്യപ്പെടുന്നയാളാണ് റിഷിയെന്നും ഐശ്വര്യ പറഞ്ഞു. അതേസമയം റിഷി അതൊന്നും മനസിൽ സൂക്ഷിക്കില്ല. അപ്പോൾ പ്രതികരിക്കുമെന്നേ ഉള്ളൂ. പെട്ടെന്ന് തന്നെ അത് പരിഹരിക്കുകയും ചെയ്യും. റിഷിയെ കൂടാതെ നോറ, അൻസിബ, ജിന്റോ എന്നിവരെയൊക്കെ എനിക്ക് ഇഷ്ടമായിരുന്നു.
പിടിച്ച് നിൽക്കാൻ വേണ്ടിയാണ് പലരും അവിടെ ഓരോന്ന് ചെയ്യുന്നതെന്ന് എനിക്ക് അറിയാം. ഒരു ദിവസം ഇഷ്ടം തോന്നുന്ന ആൾ അടുത്ത ദിവസം എന്താണ് ചെയ്യുന്നതെന്ന് തോന്നും. അങ്ങനെ ഓരോരുത്തരോടും മാറി മാറി ഇഷ്ടം തോന്നും. മൊത്തത്തിൽ എല്ലാവരോടും ഇഷ്ടമായിരുന്നു’, ഐശ്വര്യ പറഞ്ഞു.
നോറ തുടക്കത്തിൽ വന്നപ്പോൾ എല്ലാവരേയും പഠിക്കുകയായിരുന്നു. അത് നല്ല കാര്യമായിരുന്നു. അവൾ കൃത്യമായി എല്ലാവരെ കുറിച്ചും പറയുമായിരുന്നു.അവിടെ നടന്ന കാര്യങ്ങളൊക്കെ അവിടെ വിട്ടിട്ടാണ് വന്നത്. എല്ലാവരും എന്റെ വിവാഹത്തിനൊക്കെ വന്നു ഒത്തുകൂടി, എല്ലാവരും പരസ്പരം സ്നേഹിക്കുന്നു, അതൊക്കെ സന്തോഷമാണ്’, എന്നും റിഷി പറഞ്ഞു.