ആ അവസ്ഥ എനിക്കും സംഭവിക്കും; നടിയുടെ അവസ്ഥ കണ്ട് വിറങ്ങലിച്ച് ജഗതി; അന്ന് സംഭവിച്ചത്!!!

മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗതി ശ്രീകുമാർ. മലയാള സിനിമയിൽ പകരംവെയ്ക്കാനാകാത്ത ഹാസ്യ സാമ്രാട്ടാണ് ജഗതി. മൂന്നാം വയസിലാണ് ആദ്യമായി സിനിമയിൽ ജയതി ശ്രീകുമാർ മുഖം കാണിച്ചത്. ജഗതി എൻ.കെ ആചാരി തിരക്കഥ എഴുതിയ അച്ഛനും മകനും എന്ന സിനിമയിലായിരുന്നു അത്. അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിൽ ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലാണ് ആദ്യമായി ഹാസ്യ വേഷം അഭിനയിച്ചത്. അതിനുശേഷം ജഗതിയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ തിളങ്ങുകയായിരുന്നു താരം.

എന്നാൽ 2012 മാർച്ച് മാസത്തിൽ വാഹനാപകടത്തിന്റെ രൂപത്തിലായിരുന്നു ജഗതിയുടെ ജീവിതത്തിലേയ്ക്ക് ആ ദുരന്തം വന്നത്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിന് ശേഷം വർഷങ്ങളായി അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുകയാണ് ജഗതി ശ്രീകുമാർ.

അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സജീവ സാന്നിധ്യമാകാൻ കഴിയാത്തതിന്റെ കുറവ് മലയാള സിനിമാ പ്രേക്ഷകർ ഇന്നും അനുഭവിക്കുന്നുണ്ട്. വാഹനാപകടത്തിനുശേഷം സിനിമയില്‍ നിന്ന് അകന്ന് നില്‍ക്കുകയായിരുന്ന അദ്ദേഹം സിബിഐ 5 സിനിമയിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയെങ്കിലും മുഴുനീള വേഷമൊന്നും ചെയ്യാറായിട്ടില്ല. അഭിനയത്തിൽ സജീവമായിരുന്ന കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടൻമാരിൽ ഒരാളായിരുന്നു ജഗതി.

എന്നാൽ ജീവിതത്തിൽ അഭിമുഖീകരിച്ച പല ഘട്ടങ്ങളെക്കുറിച്ച് ജഗതി ശ്രീകുമാർ മുമ്പൊരിക്കൽ കൈരളി ടിവിയിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ജഗതിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് വീട് വിട്ട് പോയ ആളാണ് ഞാൻ. വീട്ടുകാരുടെ സമ്പർക്കമൊന്നും അഞ്ചാറ് വർഷം വരെ ഇല്ലായിരുന്നു.

സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയവൻ അവന്റെ ഇഷ്ടപ്രകാരം തന്നെ ജീവിച്ചോട്ടെ എന്നാണ് എന്റെ അച്ഛൻ തീരുമാനിച്ചത്. പിന്നെ ജീവിതം ജീവിച്ച് തുടങ്ങിയ ശേഷമാണ് ഞാൻ വീട്ടിൽ വരുന്നത്. അപ്പോഴേക്കും ആരുടെ കൂടെ പോയോ അവർ ഇല്ലാണ്ടായി. തിരിച്ച് ഒറ്റയ്ക്കാണ് വീട്ടിൽ വന്നത് എന്നാണ് ജഗതി പറഞ്ഞത്. മനുഷ്യന്റെ മനസിന്റെ വിവിധ ഘട്ടങ്ങളിലെ വേദനകൾ വളരെ വ്യക്തമായി അറിഞ്ഞ ആളാണ് ഞാൻ.

വിശന്നാൽ എന്താണ് വികാരമെന്നും ദേഷ്യം വന്നാൽ എന്താണ് അവസ്ഥയെന്നും ദേഷ്യത്തിന് ഏതുവരെ പോകാൻ സാധിക്കുമെന്നും സംയമനം പാലിക്കുന്നതിന്റെ ഗുണങ്ങൾ എന്താണെന്നും അറിയാം. സൗന്ദര്യം, മോടി, പണം ഇതിന്റെയൊക്കെ തുടക്കവും അന്ത്യവും കോടമ്പാക്കത്ത് കണ്ടവനാണ് ഞാൻ എന്നും അദ്ദേഹം പറഞ്ഞു.

കോടമ്പാക്കത്ത് കാലത്ത് താമസിക്കുന്ന കാലഘട്ടത്തിൽ ഷവർലെ ഫോറിൻ കാറിൽ പോയ സാവിത്രി എന്ന നടിയെ സൈക്കിൾ റിക്ഷയിൽ സൗജന്യമായി വലിച്ച് കൊണ്ട് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഏറ്റവും പ്രഗൽഭയായ ഇന്ത്യ കണ്ട നടിമാരിൽ ഒരാളാണ് സാവിത്രി. ആ അവസ്ഥ നാളെ എനിക്കും വരാം. ഇത് മനസിലാക്കിയതിന്റെ ഗുണം തനിക്കുണ്ടെന്നും ജഗതി ശ്രീകുമാർ അന്ന് വ്യക്തമാക്കി.

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തെ താര റാണിയായിരുന്ന സാവിത്രിയെക്കുറിച്ചും ജഗതി ശ്രീകുമാർ അഭിമുഖത്തിൽ പരാമർശിച്ചു. തെലുങ്ക് സിനിമാ ലോകത്തെ വിലപിടിപ്പുള്ള നടിയായിരുന്ന സാവിത്രിക്ക് ഒരു ഘട്ടത്തിൽ കരിയറിലും ജീവിതത്തിലും പാളിച്ചകളുണ്ടായി. നടിയുടെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട അവസ്ഥയുണ്ടായി. ഇരുപത് വയസുകാരനായ പയ്യനും എനിക്ക് സംവിധായകൻ തന്നെയാണ്.

അദ്ദേഹം ആക്ഷൻ പറഞ്ഞാൽ ഞാൻ ആക്ട് ചെയ്യണം. ഞാൻ അറുപത് വയസുകാരനായത് കൊണ്ട് കാര്യമില്ല. നാളെ ഈ കൊച്ച് ചെറുക്കൻ സത്യജിത് റേയ് ആകാം, അടൂർ ഗോപാലകൃഷ്ണനാകാം. കമലോ, ലാൽ ജോസോ റോഷൻ ആൻഡ്രൂസോ ആകാം. ഇപ്പോൾ അവൻ ആരുമല്ലായിരിക്കാം. പക്ഷെ അവരെ ബഹുമാനിക്കാതിരിക്കരുത് എന്നും ജഗതി ശ്രീകുമാർ അഭിപ്രായപ്പെട്ടു. ഒപ്പമഭിനയിക്കുന്ന നടി വലിയ താരമാണോ ചെറിയ നടിയാണോ എന്ന് നോക്കാറില്ല.

സംവിധായകനും നിർമാതാവും കൂടി ആലോചിച്ചാണ് ഒരു നടി വരുന്നത്. അവരുടെ ഉപജീവനമാർഗം കൂടിയാണ്. അവരും ഒരുപാട് പ്രതീക്ഷകളോടെയായിരിക്കും ജഗതി ശ്രീകുമാറിനൊപ്പം അഭിനയിക്കാൻ വന്നത്. എനിക്ക് താൽപര്യമില്ല എന്ന് പറഞ്ഞാൽ ആ വ്യക്തി മാനസികമായി തളരും. തളർന്നാൽ പെർഫോമൻസിനെ ബാധിക്കും. മാത്രവുമല്ല അവരെ വേണ്ടെന്ന് പറയാൻ എനിക്ക് എന്ത് അവകാശമാണുള്ളത്. ഞാൻ വന്നിരിക്കുന്ന ജോലിക്ക് ശമ്പളം വാങ്ങുക, പോകുക.

അതേസമയം സീനിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ പറയാറുണ്ടെന്നും ജഗതി ശ്രീകുമാർ അന്ന് വ്യക്തമാക്കി. 1500 മുകളിൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ജഗതി ശ്രീകുമാർ. അച്ഛന്റെ നാടകങ്ങളിലൂടെയാണ് ജഗതി കലാ ലോകത്തേക്ക് കടക്കുന്നത്. തിരുവനന്തപുരം മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം.

മൂന്നാം വയസിൽ തന്നെ അച്ഛനും മകനും എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിരുന്നു. അച്ഛൻ ജഗതി എൻ കെ ആചാരി ആയിരുന്നു അതിന്റെ തിരക്കഥ. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദമെടുത്ത ശേഷം മദിരാശിയിൽ കുറച്ചു കാലം മെഡിക്കൽ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്ക്ക് കാലെടുത്ത് വെയ്ക്കുന്നത്.

ചട്ടമ്പി കല്യാണി എന്ന ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു. വെറും ഒരു കൊമേഡിയൻ എന്ന നിലയിൽ നിന്നും തന്റേതായ കഴിവുകളിലൂടെ ജഗതി മലയാള സിനിമയിലെ പകരം വെയ്ക്കാനില്ലാത്ത താരമായി ഉയർന്നു.

നാല് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിനിടയില്‍ അദ്ദേഹം അവതരിപ്പിക്കാത്ത കഥാപാത്രങ്ങളില്ല. മലയാള സിനിമയില്‍ ഹാസ്യ സാമ്രാട്ട് എന്ന പേര് നേടാന്‍ മറ്റാര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങളുടെ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. അന്നുതൊട്ടിന്നോളം അതുല്യ നടന്റെ ബിഗ് സ്ക്രീനിലേക്കുള്ള മടങ്ങിവരവിന് വേണ്ടിയുള്ള കാത്തിപ്പിലാണ് സിനിമാപ്രേമികള്‍.

Athira A :