‘തങ്കലാൻ’ വൈകുന്നതിന് ആ ഒരൊറ്റ കാരണം; വെളിപ്പെടുത്തലുമായി നിര്‍മാതാവ് ധനഞ്‍ജയൻ!!!

ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയുന്ന ‘തങ്കലാൻ’ തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. സിനിമയുടെ റിലീസ് തീയതി നിരവധി തവണ മാറ്റിയതിൽ ആരാധകർ നിരാശ പങ്കുവെക്കുകയുണ്ടായി.

വിക്രം നായകനാകുന്ന തങ്കലാന്റെ റിലീസിനെ കുറിച്ച് ഒരു റിപ്പോര്‍ട്ടാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. എന്തുകൊണ്ടാണ് തങ്കലാൻ വൈകുന്നതെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് ധനഞ്‍ജയൻ.

ജൂണ്‍ 13ന് എന്ന തരത്തില്‍ ചിത്രത്തിന്റെ റിലീസ് പോസ്റ്റര്‍ തയ്യാറാക്കിയിരുന്നു എന്ന് പറയുന്നു ധനഞ്‍ജയൻ. ഇക്കാര്യം വിതരണക്കാരായ റെഡ് ജിയാന്റിനെ തങ്ങള്‍ ധരിപ്പിക്കുകയും ചെയ്‍തു. എന്നാല്‍ ധനുഷിന്റെ റയാനുമായി 13ന് വരും എന്നും തങ്കലാൻ റിലീസ് പിന്നീടാക്കാനുമാണ് പറഞ്ഞത് എന്നും ധനഞ്‍ജയൻ വ്യക്തമാക്കുന്നു. പാ രഞ്‍ജിത്ത് വിക്രത്തിന്റെ തങ്കലാൻ സംവിധാനം ചെയ്യുമ്പോള്‍ പ്രകാശ് കുമാര്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്.

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ‘തങ്കലാൻ’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. വിക്രം നായകനാകുന്ന ‘തങ്കലാൻ’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാന്’ എസ് എസ് മൂർത്തിയാണ് കല.

Athira A :