ജീവിതം മാറിമറിഞ്ഞ ആ നിമിഷം; അന്ന് ഷൂട്ടിങ്ങിനിടയിൽ സംഭവിച്ചത്; പൊട്ടിക്കരഞ്ഞു പോയി..തുറന്നടിച്ച് ചെമ്പനീർ പൂവ് നടൻ സച്ചി!!

തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന് കാരണം ആകട്ടെ പരമ്പരയിലെ ജോഡികൾ തന്നെയാണ്. സച്ചിയായി എത്തിയ അരുൺ ഒളിമ്പ്യനും രേവതിയായി എത്തിയ റബേക്കാ സന്തോഷും തമ്മിലുള്ള ജോഡി ആരാധകർ നിമിഷനേരം കൊണ്ടാണ് ഏറ്റെടുത്തത്.

സാന്ത്വനം സീരിയലിലെ ശിവൻ കഴിഞ്ഞാൽ മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത മറ്റൊരു നടനുണ്ടോ എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം കൂടിയാണ് ചെമ്പനീർ പൂവിലെ സച്ചി. റിയലിസ്റ്റിക് ആയിട്ടുള്ള അരുണിന്റെ അഭിനയം തന്നെയാണ് ആരാധകരെ ഈ പരമ്പരയ്ക്ക് മുന്നിൽ പിടിച്ചിരുത്തിയത്.

ഇപ്പോഴിതാ സച്ചിയുടെ പുതിയ വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സീരിയലിൽ അഭിനയിച്ചാൽ സിനിമയിൽ അവസരം കുറയുമെന്ന് പലരും പറഞ്ഞിരുന്നു.

എന്നാൽ കഥയും കഥാപാത്രവും അത്രയേറെ ഇഷ്ടപ്പെട്ടതു കൊണ്ടാണ് ചെമ്പനീർപ്പൂവിൽ അഭിനയിക്കാൻ കാരണമെന്നാണ് അരുൺ പറയുഞ്ഞത്. സീരിയലുകളിലെ പല സ്റ്റീരിയോടൈപ്പുകളും പൊളിച്ചെഴുതിയ പരമ്പരയാണ് ചെമ്പനീർപ്പൂവെന്നും താരം കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അരുണിന്റെ പ്രതികരണം.

എന്റെ ആദ്യത്തെ സീരിയലിനു തന്നെ ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ല. ആളുകൾ എന്നിലെ നടനെ തിരിച്ചറിയണം എന്നതു മാത്രമായിരുന്നു ആഗ്രഹം. ഇപ്പോൾ ലഭിക്കുന്ന പ്രതികരണങ്ങൾ പ്രതീക്ഷിച്ചതിനും അപ്പുറമാണ്. ഈ സ്നേഹത്തിന് എന്റെ ടീമിനോടും പ്രേക്ഷകരോടും എത്ര നന്ദി പറ‍ഞ്ഞാലും മതിയാകില്ല എന്നും അരുൺ പറഞ്ഞു.

അച്ഛന്റെ സർജറിക്കു വേണ്ടി പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സീൻ ആണ് താൻ ഇതുവരെ ഈ സീരിയലിൽ ചെയ്തതിൽ ഏറ്റവും പ്രിയപ്പെട്ടത്. സീരിയലിലെ കഥാപാത്രമായ സച്ചി ഗണപതിയുടെ മുന്നിൽ നിന്ന് കരയുന്ന ഒരു സീൻ ഉണ്ട്. ആ സീനിൽ അഭിനയിക്കാൻ ഞാൻ ഗ്ലിസറിൻ ഉപയോഗിച്ചിരുന്നില്ല. ആ സീനിനും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അരുൺ കൂട്ടിച്ചേർത്തു.

കോഴിക്കോട് ബാലുശ്ശേരിക്കാരനാണ് അരുണ്‍ ഒളിമ്പ്യന്‍. ഏറെക്കാലത്തെ കഷ്ടപ്പാടുകള്‍ക്കും അധ്വാനത്തിനും ഒടുവില്‍ ലഭിച്ച സച്ചിയെന്ന വേഷം അഭിനയിച്ചു തകര്‍ക്കുന്ന ചെറുപ്പക്കാരനാണ് അരുണ്‍.

എല്ലാ ചെറുപ്പക്കാരെയും പോലെ ജീവിക്കാന്‍ വേണ്ടി അരുണും നിരവധി ജോലികള്‍ ചെയ്തിട്ടുണ്ട്. അതിനെല്ലാം ഒടുവിലാണ് ചെമ്പനീര്‍പ്പൂവിന്റെ നിര്‍മ്മാതാവും നടനുമായ ഡോ. ഷാജുവില്‍ നിന്നും ഫോണ്‍ കോള്‍ എത്തുന്നതും സച്ചിയായി അരുണ്‍ ഒളിമ്പ്യന്‍ എത്തുന്നതും.

അരുൺ ഒരു ആർക്കിടെക്ട് കൂടിയാണ്. അച്ഛൻ, അമ്മ, ചേട്ടൻ എന്നിവർ അടങ്ങുന്നതാണ് അരുണിന്റെ കുടുംബം. ഒളിംപ്യൻ എന്ന പേരിൽ കോഴിക്കോട് ഒരു ജിമ്മും അരുൺ നടത്തുന്നുണ്ട്. ജിമ്മിന്റെ പേരു തന്നെ സ്വന്തം പേരിനൊപ്പം താരം ചേർക്കുകയായിരുന്നു.

ഫോട്ടോഷൂട്ടിലും മോഡലിങ്ങിലൂടെയുമാണ് അരുൺ കരിയറിന് തുടക്കം കുറിച്ചത്. ഇതിലൂടെയാണ് സിനിമയിൽ അവസരം ലഭിച്ചത്. വെള്ളരിക്കാപ്പട്ടണം, സിബിഐ 5, 2028 തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അരുണിന് അതിനു ശേഷമാണ് സീരിയലിലേക്കുള്ള വിളിയെത്തുന്നത്.

അതേസമയം ടെലിവിഷൻ പ്രേക്ഷകർ നെഞ്ചേറ്റിയ പരമ്പര കൂടിയാണ് ചെമ്പനീർപ്പൂവ്. പരമ്പരയിൽ രേവതിയായി ആദ്യമെത്തിയ ഗോമതിപ്രിയ ആയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലടക്കം ചർച്ചയായ വിഷയമായിരുന്നു ചെമ്പനീർ പൂവ് സീരിയലിലെ നായികയുടെ പിന്മാറ്റം.

ചെമ്പനീർ പൂവിൽ നിന്നും രേവതി പിന്മാറി എന്ന വാർത്ത പുറത്തുവന്നതോടുകൂടി ആരാധകരും ഒന്നടങ്കം ഞെട്ടിയിരുന്നു.
മധുര സ്വദേശിനിയായ ഗോമതിപ്രിയ ചെമ്പനീർ പൂവ് പരമ്പരയിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. തമിഴ് പരമ്പരയുടെ മലയാളം റീമേക്കിലും വേഷമിടാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടയായിരുന്നു ഗോമതി.

എടുത്തുപറയാനും മാത്രം സിനിമ സീരിയല്‍ ബന്ധങ്ങളൊന്നുമില്ലായിരുന്നു ഗോമതിക്ക്. അഭിനേത്രിയാവുക എന്ന ആഗ്രഹം സഫലീകരിക്കാനായി കഠിന പ്രയത്‌നങ്ങളായിരുന്നു ഗോമതി നടത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയായി തന്റെ കരിയറിനെക്കുറിച്ചും അഭിനയജീവിതത്തെക്കുറിച്ചും താരം സംസാരിച്ചിരുന്നു.

മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരം നേടിയപ്പോള്‍ ഇത് കഠിനാധ്വാനത്തിന്റെ റിസല്‍ട്ടാണെന്നായിരുന്നു ഗോമതി പറഞ്ഞത്. എന്നെ സംബന്ധിച്ച് സ്വപ്‌നനിമിഷം എന്നും വിശേഷിപ്പിക്കാം. ആളുകള്‍ സ്വീകരിക്കുമോയെന്നുള്ള ആശങ്ക തുടക്കത്തിലേ മനസിലുണ്ടായിരുന്നു. എന്നെ പിന്തുണച്ച് കൂടെ നിന്നവരോടെല്ലാം നന്ദി പറയുന്നുവെന്നായിരുന്നു അന്ന് ഗോമതി കുറിച്ചത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ അരുൺ ലൊക്കേഷൻ ചിത്രങ്ങളും സീരിയൽ ലൊക്കേഷനിൽ നിന്നുള്ള വിശേഷങ്ങളും ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം നടൻ പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. സീരിയലിലെ നായിക റബേക്ക സന്തോഷും പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിക്കുന്ന അ‍ഞ്ജലി ഹരിയുമാണ് ചിത്രത്തിൽ അരുണിന് ഒപ്പമുള്ളത്.

”ഭയങ്കരികൾ.. ഒരാഗ്രഹം അത് അങ്ങ് നിറവേറ്റി. ഫോട്ടോസ് ക്രെഡിറ്റ് മൊത്തം അസിസ്റ്റൻസിന്”, എന്ന ക്യാപ്ഷനോടെയാണ് അരുൺ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അധികം വൈകാതെ അരുൺ പങ്കുവെച്ച ചിത്രങ്ങൾ സീരിയൽ ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

കൊച്ചുങ്ങൾ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ നമ്മളെക്കൊണ്ട് പറ്റുവാണേൽ അതങ്ങ് സാധിച്ചുകൊടുത്തേക്കണം”, എന്നാണ് ചിത്രത്തിനു താഴെ ഒരാളുടെ കമന്റ്. സച്ചിയെ ‘മസിൽമാൻ’ എന്നും ‘മസിലളിയൻ’ എന്നും വിശേഷിപ്പിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം.

കഴിഞ്ഞ വർഷം ജനുവരി മുതൽ ഏഷ്യാനെറ്റിൽ പ്രദർശിപ്പിക്കുന്ന ടെലിവിഷൻ പരമ്പരയാണ് ചെമ്പനീർ പൂവ്. ഗോമതി പ്രിയ ആണ് സീരിയലിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. പിന്നീട് ഗോമതിക്കു പകരക്കാരിയായി റെബേക്ക സന്തോഷ് എത്തുകയായിരുന്നു. തമിഴ് സീരിയലായ സിറഗടിക്ക ആസൈയുടെ മലയാളം റീമേക്ക് ആയ ചെമ്പനീർ പൂവ് മലയാളത്തിലെത്തിയപ്പോൾ തുടക്കം മുതലേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ള രേവതി എന്ന പെൺകുട്ടി തന്റെ പ്രിയപ്പെട്ടവരുടെ ക്ഷേമത്തിനായി പരിശ്രമിക്കുന്നതിനിടയിൽ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളാണ് ചെമ്പനീർ പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. തമിഴ് സീരിയലായ സിറഗടിക്ക ആസൈയുടെ മലയാളം റീമേക്ക് ആയ ചെമ്പനീർ പൂവ് മലയാളത്തിലെത്തിയപ്പോൾ തുടക്കം മുതലേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ള രേവതി എന്ന പെൺകുട്ടി തന്റെ പ്രിയപ്പെട്ടവരുടെ ക്ഷേമത്തിനായി പരിശ്രമിക്കുന്നതിനിടയിൽ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളാണ് ചെമ്പനീർ പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.

വിധിയുടെ വഴിത്തിരിവിൽ ഒരു പുതിയ അധ്യായവുമായി സച്ചി രേവതിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടുകൂടി രേവതിയുടെ ജീവിതം തന്നെ മാറിമറിയുകയാണ്. മൂന്ന് ആണ്മക്കളിൽ മൂത്തമകനെ ഏറ്റവും അധികം സ്നേഹിക്കുന്ന ‘അമ്മ താഴെയുള്ള ബാക്കി രണ്ട് മക്കളോടും കാണിക്കുന്ന വേർതിരിവും കഥയിൽ പറയുന്നുണ്ട്.

എല്ലാവരും വീട്ടിലെ ഒരു ബാധ്യതയായി സച്ചിയേ കാണുമ്പോൾ അച്ഛനാണ് തന്റെ എല്ലാം സപ്പോർട്ടും സ്നേഹവുമൊക്കെ… തന്റെ അമ്മയാണ് സച്ചിയേ എറ്റവും വലിയ ശത്രുവായി കാണുന്നത്. അമ്മയേയും പ്രിയപ്പെട്ടവരെയും പറ്റിക്കുന്ന സുധിയുടെ കള്ളകളി പൊളിച്ച്, വീടിന് വേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്ന സച്ചിയേ ഒത്തിരി സ്നേഹിക്കുന്ന അമ്മയെ കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആ ഒരു നിമിഷത്തിന് വേണ്ടിയാണ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നതും.

ആരാധകർ കാത്തിരിക്കുന്ന ഒരു ക്ലൈമാക്സ് വിഡിയോ ദിവസങ്ങൾക്ക് മുമ്പ് സച്ചി പങ്കുവെച്ചിരുന്നു. ചെമ്പനീർപൂവിൽ ഇങ്ങനൊരു ക്ലൈമാക്സ് വരാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും കൂടുതലും. സച്ചിയെ മനസിലാക്കുന്ന ആ ദിവസം കാണാൻ എന്ന കാപ്ഷ്യനോടുകൂടിയാണ് അരുൺ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സച്ചിയേയും സച്ചിയുടെ സ്നേഹം മനസിലാക്കുന്ന അമ്മയേയും, സച്ചിയെ കെട്ടിപ്പിടിച്ച് കരയുന്ന അമ്മയുടെയും വിഡിയോയാണ് അരുൺ പങ്കുവെച്ചത്.

സത്യം അരുണേട്ടാ. കണ്ടിട്ട് തന്നെ കണ്ണ് നിറയുന്നു. ഇങ്ങനെ ഒരു സീൻ എന്നെങ്കിലും സിപിയിൽ കാണാൻ കഴിയട്ടെ. ഇത് കണ്ടപ്പോഴേ സന്തോഷം. അപ്പോൾ സിപിയിൽ വന്നാൽ പറയേണ്ടല്ലോ എന്ന തുടങ്ങി നബിരാവതി കമണ്റ്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഇതിനോടകം 3 ലക്ഷത്തോളം പേരാണ് ഈ വീഡിയോ കാണുകയും തങ്ങളുടെ സ്നേഹം പങ്കുവെക്കുകയും ചെയ്തത്.

Athira A :