കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ അഭിഭാഷകനായിരുന്നു അഡ്വ.ബിഎ ആളൂർ. എന്നാൽ പിന്നീട് ആളൂർ പൾസർ സുനിയുടെ വക്കാലത്ത് ഒഴിയുകയാണുണ്ടായത്.
പൾസർ സുനിയുടെ ആളുകൾ ദിലീപുമായി ബന്ധപ്പെട്ട് സ്വാധീനങ്ങൾക്ക് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം വക്കാലത്ത് ഒഴിഞ്ഞതെന്ന തരത്തിലായിരുന്നു അന്ന് വന്ന വാർത്തകൾ.
പൾസർ സുനിയെ ആരാണ് സ്വാധീനിക്കാൻ ശ്രമിക്കുന്നതെന്ന് പേര് പറയാതെയായിരുന്നു ആഡ്വക്കേറ്റ് ആളൂർ ഇക്കാര്യം ചൂണ്ടിക്കാട്ടി താൻ വക്കാലത്ത് ഒഴിയുകയാണന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഇപ്പോൾ അന്ന് താൻ വക്കാലത്ത് ഒഴിയാനുണ്ടായത് ഉൾപ്പെടേയുള്ള സാഹചര്യങ്ങൾ വീണ്ടും വിശദീകരിച്ചുകൊണ്ട് അഡ്വ. ബിഎ ആളൂർ. രംഗത്തെത്തുകയാണ്. ഇതോടുകൂടി ചില രഹസ്യങ്ങൾ കൂടി ചുരുളഴിയുകയാണ്.