മരുന്ന് വാങ്ങാൻ വൃദ്ധക്ക് 50 രൂപ കൊടുത്തിട്ട് വീഡിയോ എടുത്ത് ടിക് ടോക്കി. മുടിഞ്ഞ അല്പത്തരം…താരാ കല്യാൺ!

മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് താര കല്യാണ്‍. താരയ്ക്കും മകള്‍ സൗഭാഗ്യ വെങ്കിടേഷിനും ടിക് ടോക്കില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ താര കല്യാണിന്റെ ഒരു ടിക് ടോക്ക് വീഡിയോയാണ് വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ്. ‘ഹലോ ഫ്രണ്ട്‌സ് എല്‍എംഎഫ് കോംപൗണ്ടിലാണ്, കൂടെയുള്ളത് സുഭാഷിണിയമ്മയാണ്, മരുന്നു വാങ്ങാന്‍ കാശ് വേണമെന്ന് പറഞ്ഞു. ചെറിയ സഹായം ദൈവത്തിന് നന്ദി എന്നുമാണ് താര ടിക് ടോക് വീഡിയോയില്‍ പറയുന്നത്. മരുന്നുവാങ്ങാനെന്ന് പറഞ്ഞ് വൃദ്ധയ്ക്ക് കല്യാണ് അമ്ബത് രൂപ കൊടുക്കുന്ന വീഡിയോയാണിത്.

തനിക്ക് പണം വേണമെന്ന് വൃദ്ധ പറയുന്നുണ്ട്. തുടര്‍ന്ന് നിങ്ങളെല്ലാം കഴിയുന്ന പോലെ സഹായിക്കണമെന്ന് താര കല്യാണ്‍ പറയുന്നു. എന്നാല്‍ അമ്ബത് രൂപ അവര്‍ക്ക് നല്‍കി അത് ടിക് ടോക്ക് ‌വീഡിയോ ആക്കി പോസ്റ്റ് ചെയ്തത് അല്‍പ്പത്തരമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പുതിയ നന്മമരമെന്ന പരിഹാസവും ഉയരുന്നുണ്ട്.എന്നാല്‍ വീഡിയോയ്ക്ക് എതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നതോടെ താര കല്യാണ്‍ വീഡിയോ നീക്കം ചെയ്തു.എന്നാൽ ഇതിനെ പ്രതികരണവുമായി മറ്റൊരു വീഡിയോ കുടി താരം പങ്കുവെച്ചു.വിഡിയോയിൽ താൻ വീഡിയോ എടുത്തത് മറ്റ് ദുരുദ്ദേശത്തോടെ അല്ലന്നും അമ്പതു രൂപ അത്ര ചെറിയ തുകയാണെന്ന് തോന്നുന്നില്ലന്നും താര കല്യാൺ വ്യക്തമാക്കി.

“എന്റീശ്വരാ ഞാൻ ഒരാൾക്ക് ഒരു അൻപത് രൂപ കൊടുത്തത് ഇത്ര വലിയ പ്രശ്നമാക്കണോ. ഞാൻ വീഡിയോ ഇട്ടത് എന്തിനാണ് എന്ന് ചോദിച്ചാൽ അത് എന്റെ ഒരു സന്തോഷത്തിനായി ഇട്ടതാണ്. പിന്നെ അൻപത് രൂപ ചെറിയ തുകയാണ് എന്ന് ചിന്തിക്കുന്നവരോട് ഞാൻ പറയട്ടെ. ഞാൻ ആ അൻപത് രൂപ ഉണ്ടാക്കാൻ ഒത്തിരി കഷ്ടപെട്ടിട്ടുണ്ട്. എനിക്കത് വലിയ കാര്യമാണ്. പൊങ്ങച്ചം പറയുന്നതോ, ഭംഗി വാക്ക് പറയുന്നതോ അല്ല. കഷ്ടപ്പെട്ട് കാശുണ്ടാക്കുന്നവനേ അതിന്റെ വില അറിയാൻ പറ്റൂ. അതുപോലെ നമ്മൾ ഒരാളുടെ കണ്ണുനീർ ഒപ്പുന്നതിന്റെ വില പറയാൻ പറ്റുമോ?

” ഉടനെ അത് ചീപ്പാണ് എന്ന് പറയാൻ ആകുമോ? എനിക്കത് വലിയ സന്തോഷം തരുന്ന ഒരു കാര്യമാണ്. ഒരു നന്മ ഉണ്ടെന്നു തന്നെയാണ് ഇപ്പോഴും ഞാൻ അതിൽ വിശ്വസിക്കുന്നത്. പിന്നെ അത് എന്തിനു അത് ടിക് ടോക്കിൽ ഇട്ടു എന്ന് ചോദിച്ചാൽ അത് എന്റെ സന്തോഷമാണ്. എന്റെ ആത്മാവിഷ്ക്കാരമാണ്‌ ടിക് ടോക് എന്ന് പറയുന്നത്. ഞാൻ ഇനിയും ഇടുക തന്നെ ചെയ്യും, ഇഷ്ടം അല്ലാത്തവർ കാണണ്ട. എന്നെ വെറുതെ വിട്ടേക്ക്. ഞാൻ ആരെയും വിമര്ശിച്ചിട്ടില്ല. പിന്നെ എന്തിന് ട്രോളാൻ വരുന്നു. എന്റെ സന്തോഷമാണ് അത്. ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് ചെയ്‌തോട്ടെ, ” എന്നും താരം മറ്റൊരു ടിക് ടോക് വീഡിയോയിലൂടെ പറയുന്നു.

thara kalyan tiktok video got viral

Vyshnavi Raj Raj :